നിയമസഭാ സമ്മേളനം ആദ്യ ദിനം;പിൻബെഞ്ചിലിരുന്ന് മുൻ മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൻ്റെ അധികായൻ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം വിധാൻ സൗധയിൽ ഇന്നലെ ആരംഭിച്ചു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരു മുൻനിരകളിൽ ഇരുന്നപ്പോൾ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ട്രഷറി ബെഞ്ചിൻ്റെ പിൻ നിരയിലാണ് ഇരുന്നത്.

മുഖ്യമന്ത്രിയായി മാത്രമേ തുടരൂ എന്ന് നിർബന്ധമില്ല എന്നദ്ദേഹം പറഞ്ഞു.കഴിഞ്ഞ സർക്കാറിലെ വ്യവസായ മന്ത്രിയും മറ്റൊരു മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറും പിൻ നിരയിൽ തന്നെയാണ് സ്ഥാനം പിടിച്ചത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

മുൻ നിരയിൽ ചീഫ് വിപ്പിന് സമീപത്ത് സ്പീക്കർ ഇരിപ്പിടം അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം അതിലേക്ക് മാറുമെന്നും യെദിയൂരപ്പ അറിയിച്ചു.

2023 ൽ സിദ്ധരാമയ്യയേയും കൂട്ടരേയും പ്രതിപക്ഷ സ്ഥാനത്ത് ഇരുത്തുകയാണ് തൻ്റെ ലക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും യെദിയൂരപ്പ അറിയിച്ചു.

ബസവരാജ് ബൊമ്മെയുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പിൻതുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts