ബെംഗളൂരു: നെലമംഗലയിൽ നിന്നും ഹാസനിലേക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന രണ്ടു ടോൾ പ്ലാസകളിലും സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിക്കും . ദൊഡ്ഡക്കരെനഹള്ളി, കരബൈലു ടോൾ പ്ലാസകളിലാണ് കുടുതൽ തുക നൽകേണ്ടി വരിക. കാറുകൾക്ക് പോയി വരാൻ 65 രൂപയിൽ നിന്ന് 70 രൂപയായും ഒരുമാസത്തേക്കുള്ള പാസ്സ് 1350-ൽനിന്ന് 1370 രൂപയായുമാണ് ഉയർത്തിയത്. ചരക്ക് വാഹനങ്ങൾക്ക് മാസ പാസിന് 40 രൂപ അധികം നൽകണം. എന്നാൽ ചരക്ക് വാഹനങ്ങൾക്ക് ദിവസേനയുള്ള യാത്രയിലെ നിരക്കിൽ മാറ്റമുണ്ടാകില്ല. ബസുകലക്കും ട്രക്കുകലക്കും ഒരു വശത്തേക്കുള്ള ഉത്രാക്ക് 160 രൂപ നൽകേണ്ടി…
Read MoreMonth: August 2021
ഉപരാഷ്ട്രപതി മുൻകൈ എടുത്ത് കേന്ദ്രത്തോട് സംസാരിച്ചു; സംസ്ഥാനത്തിന് കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും
ബെംഗളൂരു: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുമായി സംസാരിച്ചതിന് ശേഷം കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു. “കേന്ദ്രത്തോട് സംസാരിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ ആരോഗ്യമന്ത്രിയോട് സംസാരിച്ചു, സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 25 ശതമാനം കൂടുതൽ വാക്‌സിൻ തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” എന്ന് ചൊവ്വാഴ്ച രാജ്ഭവനിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഡൽഹി സന്ദർശിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഗിവ് ഇന്ത്യ…
Read Moreപൊരിച്ച കോഴിക്ക് രുചി പോര; ഭർത്താവ് ഭാര്യയെ തല്ലി കൊന്നു
ബെംഗളൂരു : പൊരിച്ച കോഴി തീരെ രുചികരമല്ലെന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ മരത്തടികൊണ്ട് തല്ലി കൊലപ്പെടുത്തി. ചിക്കബനവാര നിവാസിയായ മുബാറക്ക് പാഷയുടെ ഭാര്യ ഷിരിൻ ബാനു (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുബാറക്ക് പാഷയെ (32) പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ചിക്കബാനവാര തടാകത്തിൽ വലിച്ചെറിഞ്ഞു. മുബാറക്കിനും ഷിരിൻ ബാനുവിനും മൂന്നു കുട്ടികളുണ്ട്. ഏകദേശം രണ്ടുവർഷം മുമ്പാണ് ബെംഗളൂരു നഗരത്തിൽ ഇവർ രണ്ടുപേരും കിടക്ക, തലയണ തുടങ്ങിയവയുടെ കച്ചവടം തുടങ്ങിയത്. ആഴ്ചകൾക്ക് മുമ്പ് സഹോദരി വീട്ടിലെത്തിയപ്പോൾ ഭാര്യ ഉണ്ടാക്കിയ കോഴി പൊരിച്ചത്…
Read Moreയു.കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിയമങ്ങളിൽ ഇളവ് വരുത്തി കർണാടക
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ശേഷം യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കാത്തിരിക്കേണ്ടതില്ലെന്നുള്ള ഉത്തരവ് കർണാടക സർക്കാർ ഇന്നലെ പുറപ്പെടുവിച്ചു. മറ്റ് വിമാനത്താവളങ്ങൾ വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇതേ ഇളവുകൾ ബാധകമാണ്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അവരുടെ ആർ.ടി.പി.സി.ആർ സാമ്പിൾ നെഗറ്റീവ് ആയി വരുന്നതുവരെ എയർപോർട്ടിൽ കാത്തിരിക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ നിന്നുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർഫിക്കറ്റുമായി വരുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്. കർണാടക അഡീഷണൽ…
Read Moreനഗരത്തിലെ ഫാക്ടറിയിലെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച സംഭവം; മരണം നാലായി
ബെംഗളൂരു: നഗരത്തിനു സമീപം മഗഡി റോഡിലെ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടുപേർ കൂടി മരണപ്പെട്ടു. ഫാക്ടറി ഉടമകളിലൊരാളായ സച്ചിൻ (35),അതോടൊപ്പം ഫാക്ടറി ജീവനക്കാരി ധനലക്ഷ്മി (52) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ചൊവ്വാഴ്ച രാവിലെയോടെ ഇവർ മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഫാക്ടറിയിൽ നടന്ന അപകടത്തെ കുച് അന്വേഷിക്കുന്നുണ്ടെന്നും, അപകട കാരണം ഉടൻ കണ്ടുപിടിക്കുമെന്നും ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ…
Read Moreമാല വിഴുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: യുവതിയുടെ മാല പൊട്ടിച്ചെടുത്തത്തിന്റെ ഭാഗം മോഷ്ടാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തി. ഇന്നലെ നഗരത്തിലെ കെ.ആർ. മാർക്കറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഹേമ എന്ന യുവതിയുടെ മാലയാണ് വിജയ് (20) എന്ന തസ്‌ക്കരൻ പൊട്ടിച്ചെടുത്തത്. രാത്രി എട്ടരയോടെയാണ് മൂന്നോളം പേർ ചേർന്ന് ഹേമയെ തടഞ്ഞു നിർത്തി മാലപൊട്ടിക്കാൻ ശ്രമിച്ചത്. വിജയ് മാലപൊട്ടിക്കുന്നതിനിടയിൽ യുവതി മാലയിൽ പിടിച്ചു തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഒരുഭാഗം ഹേമയുടെ കൈയിലും ബാക്കി ഭാഗം വിജയിയുടെ കയ്യിലുമായി. ഹേമ ബഹളം വെച്ചത്തിനെ…
Read Moreമയക്കു മരുന്ന് ഉപയോഗം വൻ തോതിൽ; സഞ്ജനയും രാഗിണിയും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു
ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയില്ലെ മയക്കുമരുന്ന് ഉപയോഗം വാൻ തോതിൽ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലര്‍ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കാറുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യെക്തമാക്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. കന്നഡയിലെ ചലച്ചിത്ര നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി അതോടൊപ്പം പാര്‍ട്ടി ഓര്‍ഗനൈസര്‍ വിരേന്‍ ഖന്ന, മുന്‍ മന്ത്രി അന്തരിച്ച ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വ എന്നിവരും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവരുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. പ്രതികളുടെ മുടിയുടെ സാമ്പിളുകള്‍…
Read Moreഎ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് ശക്തി പകരും: പി.എം.എ സലാം
ബെംഗളൂരു: ആള്‍ ഇന്ത്യാ കെഎംസിസിയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ശക്തി പകരുന്നതാണെന്ന് മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിക്കാനും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ചിദ്രതാ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കേണ്ടത്. ജാതിയോ മതമോ നോക്കാതെ ദേശ…
Read Moreകർണാടകയിൽ ഇന്ന് 1259 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1259 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1701 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.65%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1701 ആകെ ഡിസ്ചാര്‍ജ് : 2884032 ഇന്നത്തെ കേസുകള്‍ : 1259 ആകെ ആക്റ്റീവ് കേസുകള്‍ : 19784 ഇന്ന് കോവിഡ് മരണം : 29 ആകെ കോവിഡ് മരണം : 37184 ആകെ പോസിറ്റീവ് കേസുകള്‍ : 2941026 ഇന്നത്തെ പരിശോധനകൾ…
Read Moreവൈറ്റ് ടോപ്പിംഗ്; നഗരത്തിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഞായറാഴ്ച ആരംഭിച്ച വൈറ്റ്-ടോപ്പിംഗ് ജോലികൾ കാരണം ഗുഡ്സ് ഷെഡ് റോഡിൽ ട്രാഫിക് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഗുഡ്സ് ഷെഡ് റോഡിലെ ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈറ്റ്-ടോപ്പിംഗ് ജോലികൾ ആരംഭിച്ചു. വാഹനഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കുന്നതുവരെ, മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനയാത്രക്കാർ ഗുഡ്സ് ഷെഡ് റോഡിലൂടെ യാത്ര ചെയ്യുന്നതിന് പകരം രണ്ട് കിലോമീറ്റർ ചുറ്റിക്കറങ്ങണം. മൈസൂർ റോഡിൽ നിന്ന് ബദൽ വഴികളിലൂടെ വാഹനയാത്രികർക്ക് മജസ്റ്റിക്കിലേക്ക് എത്താനുള്ള ക്രമീകരണങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസ് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നും തുടർന്ന്…
Read More