ബെംഗളൂരു: കെ.ജി.എഫിലെ സ്വകാര്യ കോളേജിൽ മലയാളികളായ 28 നഴ്സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആൻഡേഴ്സൺപേട്ടിലുള്ള കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രണ്ടാം വർഷ വിദ്യാർത്ഥികളായ 15 പേർക്കും ഒന്നാം വർഷ വിദ്യാർഥികളായ 13 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒന്നാം വർഷ ബാച്ചിലെ ഏതാനും വിദ്യാർഥികൾ കുറച്ചു ദിവസംമുമ്പ് നാട്ടിൽ പോയി മടങ്ങിവന്നതായിരുന്നെന്ന് താലൂക്ക് ആരോഗ്യ ഓഫീസർ അറിയിച്ചു.
രോഗ ബാധിതരെ കോലാറിലെ ബി.ജി.എം.എൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാട്ടിൽ പോയി തിരികെ വന്നവർക്കും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോളേജും ഹോസ്റ്റലും താത്കാലികമായി അടച്ചു.
രോഗബാധിതരുമായി സമ്പർക്കത്തിലായവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.