ബെംഗളൂരു: സംസ്ഥാനം ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) പ്രാബല്യത്തിൽ കൊണ്ടുവന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ കോളേജുകൾ ഇത് എങ്ങനെ നടപ്പിലാക്കണമെന്നറിയാത്ത അവസ്ഥയിലാണ്. എൻ ഇ പിയുടെ കീഴിൽ ഉന്നത വിദ്യാഭ്യാസം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോളേജുകൾ ഒന്നാം വർഷ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ, ഏകീകൃത സർവകലാശാലയും കോളേജ് മാനേജ്മെന്റും ചേർന്നുള്ള സംവിധാനത്തിന് കീഴിലുള്ള പുതിയ പ്രവേശന പ്രക്രിയയിൽ അവർ ബുദ്ധിമുട്ടുകയാണ്.
“ഈ പ്രക്രിയ സങ്കീർണ്ണമാണ്, കോളേജ് തലത്തിൽ പുതിയ വിദ്യാഭ്യാസ നയം എങ്ങനെ നടപ്പാക്കണമെന്ന് അറിയില്ല,” എന്ന് ഒരു അധ്യാപകൻ പറഞ്ഞു. സ്വയംഭരണ കോളേജുകൾ ടൈംടേബിളുകൾ ക്രമീകരിക്കുകയും പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുകയും ചെയ്തു.
സ്വയംഭരണ കോളേജുകൾ യൂ യൂ സി എം എസിന് കീഴിലുള്ള പ്രവേശനത്തിൽ നിന്ന് ഇളവ് തേടി കർണാടക സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് കത്ത് അയച്ചിട്ടുണ്ട്. കോഴ്സുകൾ, പൊതുവായ സിലബസ്,എന്നിവ സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും കോളേജുകൾ തേടിയിട്ടുണ്ട്, അല്ലെങ്കിൽ ഈ നയം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയില്ല.
സ്ഥാപനങ്ങൾ ഒരു മാസ്റ്റർ ടൈംടേബിൾ പിന്തുടരുകയാണെങ്കിൽ, ലബോറട്ടറികളും മറ്റും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ വിനിയോഗിക്കും എന്നത് സംബന്ധിച്ച ആശങ്കകൾ കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. നിലവിലുള്ള സമ്പ്രദായത്തിൽ, ആദ്യ വർഷത്തിൽ തന്നെ തൊഴിലധിഷ്ഠിത കോഴ്സുകൾ ഐച്ഛിക വിഷയങ്ങളായി വാഗ്ദാനം ചെയ്യുന്നില്ലെന്ന് കോളേജുകൾ പറഞ്ഞു. നിലവിലെ അധ്യയന വർഷത്തിൽ അത്തരം പ്രോഗ്രാമുകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും കോളേജുകൾ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.