ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത് കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു
“ഞങ്ങൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് ആർടി–പിസിആർ പരിശോധനയ്ക്കായി ഞങ്ങൾ സ്വാബ്സാമ്പിളുകൾ നൽകണമെന്ന് ഞങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു“
- എന്ന് ശനിയാഴ്ച ശാന്തിനഗർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യുപിഎച്ച്സി) നടത്തുന്ന വാക്സിനേഷൻക്യാമ്പിൽ പോയ അഞ്ചംഗ കുടുംബത്തിലെ മുതിർന്ന അംഗം അറിയിച്ചു. ഇവർ വാക്സിൻ എടുത്തതിന് അടുത്തദിവസം വന്ന പരിശോധന ഫലത്തിൽ കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.