ബെംഗളൂരു; ഫെയ്സ്ബുക്കിൽ താലിബാനെ അനുകൂളിച്ചു കമന്റിട്ട യുവാവിനെ ബാഗൽകോട്ട് ജില്ലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് ഗൽഗാലി എന്ന ജാംഖന്ദി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിൽ കണ്ട ഒരു താലിബാൻ പോസ്റ്റിനു ചുവട്ടിൽ താലിബാനെ അനുകൂലിച്ചു കമന്റ് ഇട്ടതിനാണ് ഇയാളെ അറെസ്റ് ചെയ്തത്. തൻ താലിബാനെ ഇഷ്ടപ്പെടുന്നു എന്ന കമന്റ് ആണ് അറസ്റ്റിനു കാരണമായത്.
കമന്റ് ശ്രദ്ധയിൽ പെട്ട ബാഗൽകോട്ട് നിവാസികൾ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. താലിബാൻ അനുകൂല കമന്റ് ഇട്ട ആസിഫ് ഗൽഗാലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. തുടർന്ന് ആസിഫ് ഗൽഗാലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നദാഫ് യാക്കൂബ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയതെന്നു ബാഗൽകോട്ട് ജില്ലാ പോലീസ് സൂപ്രണ്ട് ലോകേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.A case registered against Asif Galagali from #Jamkhandi, #Bagalkot #Karnataka under section 295 A for supporting #Talibani in his FB post. Local people protested and demanded his arrest. He is curently absconding. pic.twitter.com/BTVAzidDyx
— Imran Khan (@KeypadGuerilla) August 21, 2021