അമിത പണമീടാക്കിയ ആശുപത്രികൾ ഉടൻ പണം തിരികെ നൽകണം

ബെംഗളൂരു: രോഗികളിൽ നിന്ന് വൻ തോതിൽ പണമീടാക്കിയ ബെംഗളൂരു നഗരത്തിലെ 14 ആശുപത്രികൾ ഉടൻ തന്നെ അതാത് രോഗികൾക്ക് പണം തിരികെ നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര ഫോറം അറിയിച്ചു. കഴിഞ്ഞ മാസം മാർച്ച് മുതൽ ഉപഭോക്ത്യ ഫോറത്തിനു ലഭിച്ച 44 പരാതികൾ തീർപ്പാക്കിയാണ് ഫോറത്തിന്റെ നിർദേശം. ഈ ആശുപത്രികൾ ഏകദേശം 80 ലക്ഷത്തോളം രൂപയാണ് അമിതമായി രോഗികളിൽ നിന്നും ഈടാക്കിയതെന്നാണ് കണ്ടെത്തൽ.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ഭൂരിഭാഗം രോഗികളും കോവിഡിന് ചികിത്സതേടിയെത്തിവരാണ്. ബി.ബി.എം.പി ക്വാട്ടയിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തിയ രോഗികളിൽ നിന്ന്‌ അമിതമായി തുക ഈടാക്കിയെന്നും പരാതികളുയർന്നിരുന്നു. അതോടൊപ്പം ആ ആരോപണങ്ങൾ ശെരിവെക്കുന്ന രേഖകളും പരാതിക്കാർ ഈ പ്രത്യേക ഫോറത്തിന് മുന്നിൽ ഹാജരാക്കി. മരുന്ന് സൗജന്യമായി നൽകണമെന്നുള്ള സർക്കാർ ഉത്തവ് നിലനിൽക്കെയാണ് പണമീടാക്കിയെന്ന് ഫോറം കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts