ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: 50,000 രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിനും ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമ പരാതിപ്പെട്ടു. നയന്തനഹള്ളിയിൽ നിന്നുള്ള എൻ എസ് നരസരാജു (49) ചന്ദ്ര ലേ ഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവര സാങ്കേതിക നിയമം, ഐപിസി സെക്ഷൻ 420 (വഞ്ചനക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. പരാതി പ്രകാരം, ജൂൺ 18 ന് അജ്ഞാത നമ്പറിൽ നിന്ന് നരസരാജുവിന് ഒരു ഫോൺ…

Read More

നാലാം നിലയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ വെള്ളാമക്ക് ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒരു വെള്ളാമയുടെ തൊണ്ടിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. പീപ്പിൾ ഫോർ അനിമൽസ് (പിഎഫ്എ) സംഘടനയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഒരു സംഘം  കൃത്യ സമയത്ത് സ്ഥലത്തെത്തി ആമക്ക്  വേണ്ട ചികിത്സ നൽകി. പരിക്കുകൾ മാറാൻ മരുന്നുകൾ നൽകി. തൊണ്ടിലെ ഒടിവുകൾ ശരിയാക്കാൻ മെഡിക്കൽ ഗ്ലൂ ഉപയോഗിച്ചുവെങ്കിലും  വിള്ളലുകൾ കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല, തുടർന്ന് ഒരു ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ചീഫ് വെറ്ററിനറി കേണൽ ഡോ.നവാസ് ഷെരീഫ്, ഡോ.രവി മൗര്യ, ഡോ.മാധവ്, വൈൽഡ്ലൈഫ് റിഹാബിലിറ്റേറ്റർ കാർത്തിക് പ്രഭു എന്നിവരടങ്ങുന്ന വെറ്ററിനറി ഡോക്ടർമാരുടെ…

Read More

കർണാടകയിൽ ഇന്ന് 1065 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1065 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1486 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.93%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1486 ആകെ ഡിസ്ചാര്‍ജ് : 2871448 ഇന്നത്തെ കേസുകള്‍ : 1065 ആകെ ആക്റ്റീവ് കേസുകള്‍ : 22048 ഇന്ന് കോവിഡ് മരണം : 28 ആകെ കോവിഡ് മരണം : 37007 ആകെ പോസിറ്റീവ് കേസുകള്‍ : 2930529 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,542 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

എം എൽ എയുടെ കാറുകൾ അഗ്നിക്കിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരു: ബൊമ്മനഹള്ളി പോലീസിന്റെ മൂന്ന് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം, എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് കാറുകൾ അഗ്നിക്കിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനിടെ, സംഭവത്തിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തി ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്. സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ ചോദ്യം ചെയ്തു എന്നും അവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രാഥമിക അന്വേഷണത്തിൽ അവർ കുറച്ച് ദിവസങ്ങളായി ക്രിമിനൽ പശ്ചാത്തലമുള്ള…

Read More

ക്ഷേത്രം അടഞ്ഞു കിടന്നതിനാൽ നടപ്പാതയിൽ പൂജയർപ്പിച്ച് വിശ്വാസികൾ

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവനുസരിച്ച് അടച്ചിട്ട ക്ഷേത്രത്തിനു സമീപം റോഡരികിൽ വിശ്വാസികൾ പൂജ അർപ്പിച്ചു. തുമകൂരു ജില്ലയിലെ പവഗാഡ ടൗണിലെ ശനീശ്വര ക്ഷേത്രത്തിനു മുമ്പിലുള്ള റോഡരികിലാണ് വിശ്വാസികൾ പൂജ സമർപ്പിച്ചത്. ശ്രാവണമാസത്തിലെ അവസാന ശനിയാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയവരാണ് പൂജ ചെയ്തത്. കൂടുതൽ പേർ ദർശനത്തിനെത്താൻ സാധ്യത ഉള്ളതിനാൽ ശനിയാഴ്ച ക്ഷേത്രത്തിൽ ഭക്തരെത്തുന്നത് തടഞ്ഞിരുന്നു. എന്ന ക്ഷേത്രം അടഞ്ഞുകിടക്കുന്നത് കണ്ടതോടെ പൂജക്കായി വന്ന ഭക്തർ റോഡരികിൽ പൂജതുടങ്ങുകയും നടപ്പാതയിൽ തന്നെ പൂജയർപ്പിച്ചു മടങ്ങുകയും ചെയ്തു.

Read More

നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ സ്ഥലങ്ങളിൽ!

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ പ്രതിദിനം 350-400 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്‌, എന്നാൽ നഗരത്തിലെ 10 വാർഡുകളിൽ കേസുകൾ വളരെ കൂടുതലാണ്, അതിൽ എട്ട് എണ്ണം മറ്റ് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തിയിലുള്ള വാർഡുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകളിൽ ആറെണ്ണം മഹാദേവപുര സോണിലും രണ്ടെണ്ണം ആർആർ നഗറിലും ഓരോ വാർഡുകൾ വീതം ബൊമ്മനഹള്ളിയിലും  യലഹങ്കയിലുമാണ് ഉള്ളത്. “ഞങ്ങളുടെ വാർ റൂം ടീമുകൾ പ്രാന്ത പ്രദേശങ്ങളിലെ കേസുകൾ വിശകലനം ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും ട്രാവൽ ഹിസ്റ്ററി ഉണ്ട് എന്നും പല രോഗികളും മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ…

Read More

അധികമായി ഈടാക്കിയ 80 ലക്ഷത്തോളം രൂപ തിരിച്ച് നൽകാൻ 14 ആശുപത്രികൾക്ക് നോട്ടീസ്.

ബെംഗളൂരു : അധികമായി ഈടാക്കിയ 81 ലക്ഷത്തോളം രൂപ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ തിരിച്ചു നൽകാൻ ഗ്രിവൻസ് റിഡ്രസൽ അതോറിറ്റിയുടെ വിധി. ഇതിൽ പന്ത്രണ്ടോളം കേസുകൾ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്. ഈ മാസം മാർച്ച് വരെ 44 പരാതികൾ ആണ് ലഭിച്ചത്, ഇതിൽ 23 കേസുകൾ രണ്ടാം തരംഗത്തിൽ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്. 27 കേസുകൾ അധിക ചാർജ്ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആയിരുന്നു. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റബ്ലിഷ്മെൻ്റ് ആക്റ്റ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. സർക്കാർ ആനുകൂല്യത്തോടെ സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത്…

Read More

മുഖ്യമന്ത്രിക്ക് കടന്നു പോകാൻ ഇനി സാധാരണ ജനത്തെ റോഡിൽ തടയില്ല; വിപ്ലവകരമായ തീരുമാനത്തിന് കൊടുക്കാം ഒരു കയ്യടി.

ബെംഗളൂരു: സാധാരണക്കാരൻ്റെ നികുതിയിൽ നിന്ന് ശമ്പളം എഴുതിയെടുക്കുന്ന വി.ഐ.പികളായ ജനപ്രതിനിധികൾ ഇതേ സാധാരണക്കാരെ റോഡിൽ തടഞ്ഞ് നിർത്തി കൊടി വച്ച കാറിൽ പറന്നു പോകുന്നത്  രാജ്യത്തെ ഒരു നിത്യ കാഴ്ചയാണ്. സുരക്ഷാ പ്രശ്നങ്ങളുള്ള പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ സുരക്ഷാ പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ ഇങ്ങനെ യാത്ര ചെയ്യുന്നതിൻ്റെ സാംഗത്യം നമുക്ക് മനസ്സിലാക്കാം. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലാത്ത മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ സാധാരണക്കാരന് കാത്ത് നിൽക്കേണ്ടി വരുന്നത് വളരെ വിഷമകരമായ കാര്യമാണ്.ഈ വി.ഐ.പി സംസ്കാരത്തിന് അറുതി വരുത്തിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. മുഖ്യമന്ത്രിയുടെ…

Read More
Click Here to Follow Us