കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ നഗരത്തിലെത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലേക്ക് അയക്കും.

ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചതിന് ശേഷം ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലേക്ക് അയക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. ഇന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി അദ്ദേഹം അറിയിച്ചുവെങ്കിലും സർക്കാർ ഉത്തരവ് ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ഓരോ ബി.ബി.എം.പി.സോണിലുള്ള ഉദ്യോഗസ്ഥരും പോലീസുകാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Read More

ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിൽ ആഗസ്റ്റ് 1 ന് ബെംഗളൂരു അർബനേക്കാൾ കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ല കേരളവുമായി അതിർത്തി പങ്കിടുന്നതിനാൽ കോവിഡ് കേസുകളിലെ വർദ്ധനവ് ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നു സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിൽ ആഗസ്റ്റ് ഒന്നിന് ബെംഗളൂരുവിനേക്കാൾ കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, കർണാടകയിലെ തീരദേശ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണ കന്നഡയിൽ 410 കേസുകളും ബെംഗളൂരു അർബൻ ജില്ലയിൽ ഞായറാഴ്ച 409 കേസുകളുമാണ് രേഖപ്പെടുത്തിയത്. ദക്ഷിണ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1285 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1383 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.96//%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1383 ആകെ ഡിസ്ചാര്‍ജ് : 2847627 ഇന്നത്തെ കേസുകള്‍ : 1285 ആകെ ആക്റ്റീവ് കേസുകള്‍ : 24021 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36612 ആകെ പോസിറ്റീവ് കേസുകള്‍ : 2908284 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 15,923 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,984 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബിരുദ കോഴ്സുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കർണാടക സർവകലാശാലകൾ യുജി കോഴ്സുകൾക്കുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രണ്ടാം പിയു പരീക്ഷകൾ റദ്ദാക്കപ്പെട്ടതോടെ, സംസ്ഥാനത്തുടനീളമുള്ള സർവകലാശാലകൾ യുജി കോഴ്‌സുകൾക്ക് കൂടുതൽ അപേക്ഷകൾ പ്രതീക്ഷിക്കുകയും അത് കൈകാര്യം ചെയ്യുന്നതിനുള്ള രീതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. 2021-22 അധ്യയന വർഷം കർണാടകയിൽ ബിരുദ (യുജി) കോഴ്സുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നുമുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം കാരണം രണ്ടാം പ്രീ-യൂണിവേഴ്സിറ്റി (പി.യു) പരീക്ഷകൾ റദ്ദാക്കിയതോടെ, രണ്ടാം വർഷ പി.യു വിദ്യാർത്ഥികളെല്ലാം വിജയിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Read More

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടൻ; ബസവരാജ്‌ ബൊമ്മൈ

ബെംഗുളുരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ നിന്നും തിരിച്ച് വന്ന ശേഷം സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുകളുമായി സംസാരിച്ച് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചു. പല സ്വകാര്യ വിദ്യാലയങ്ങളും ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്നുള്ള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഈ ചോദ്യമുന്നയിച്ചത്.. മറ്റു സംസ്ഥാനങ്ങള്‍ ഈ കാര്യത്തിലെടുക്കുന്ന തീരുമാനവും ,നമ്മുടെ വാക്സിന്‍ നിലയും,സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുമായി സംസാരിച്ച് അവരുടെ അഭിപ്രായവും എല്ലാം കണക്കിലെടുത്ത് നല്ലൊരു തീരുമാനത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ…

Read More

ബെംഗളൂരു മലയാളികളുടെ മനം കവർന്ന് നാടൻ ഉൽപ്പന്നങ്ങളുമായി കേരള ഹോം മാർക്കറ്റ്

ബെംഗളൂരു: പലരീതികളും എത്ര കാലം കഴിഞ്ഞാലും നമ്മൾ മലയാളികൾ മറക്കില്ല. അതുപോലെയാണ് മലയാളികളുടെ ഭക്ഷണരീതികളും. മലയാളികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ബംഗളുരുവിലെ സർജാപൂരിൽ ആരംഭിച്ച കേരള ഹോം മാർക്കറ്റ് എന്ന മലയാളി സ്റ്റോർ ഒരു വർഷം പിന്നിടുമ്പോൾ ബിലാപ്പൂർ എക്സൈഡ് ഗേറ്റിൽ രണ്ടാം ശാഖയും 2500 ൽ പരം ഉപഭോക്താക്കളുമായി മികച്ച രീതിയിൽ തന്നെ മുന്നേറുന്നു. നാടൻ ഉൽപന്നങ്ങളുടെ കുറഞ്ഞ വിലയിലും ഗുണനിലവാരത്തിലും പ്രവാസി മലയാളി കുടുംബങ്ങളിൽ കേരള ഹോം മാർക്കറ്റ് സ്ഥാനം പിടിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നെത്തുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ…

Read More

അതിർത്തികളിൽ പരിശോധന ശക്തം; ആർ.ടി.പി.സി.ആർ ഇല്ലാത്തവരെ കടത്തിവിടുന്നില്ല

ബെംഗളൂരു: കേരളത്തിൽ നിന്ന് കര്ണാടകയിലേക്കും തമിഴ്നാടിലേക്കുമുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ കൂടെയും അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധനക്കായുള്ള നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി കേരളത്തിൽ കൊവിഡ് വ്യാപനം…

Read More

കോവിഡ് -19 മൂന്നാം തരംഗം ഓഗസ്റ്റിൽ ഉണ്ടാകുമോ? വിദഗ്ദ്ധർക്ക് പറയാനുള്ളത് ഇതാ

കോവിഡ് -19 മൂന്നാമത്തെ തരംഗത്തിന്റെ ഭീഷണിയിൽ ഇന്ത്യ പിടിമുറുക്കുമ്പോൾ, ബ്ലൂംബെർഗ് റിപ്പോർട്ട് ഓഗസ്റ്റ് മാസത്തിൽ തന്നെ കോവിഡ് -19 അണുബാധകൾ വർദ്ധിക്കുമെന്ന് രാജ്യത്തിന് മുന്നറിയിപ്പ് നൽകി. ഹൈദരാബാദിലെയും കാൺപൂരിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) പ്രമുഖ ഗവേഷകരായ മാത്തുകുമല്ലി വിദ്യാസാഗർ, മണീന്ദ്ര അഗർവാൾ എന്നിവരെ ഉദ്ധരിച്ച ബ്ലൂംബെർഗ്, സാധ്യമായ മൂന്നാമത്തെ കോവിഡ് -19 തരംഗം ഓഗസ്റ്റിൽ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രസ്താവിച്ചു. ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കോവിഡ് -19 കേസുകളിലെ ഈ കുതിച്ചുചാട്ടം കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാം തരംഗത്തെ സൃഷ്ടിക്കും,…

Read More

ടോക്കിയോ ഒളിമ്പിക്സ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ

ടോക്കിയോ: ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയില്‍ ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന്റെ സെമിഫൈനലിൽ എത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും ഇന്ത്യയുടെ ഗുര്‍ജിത് കൗര്‍ ആണ് ഗോള്‍ നേടിയത്. റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യ പത്താം സ്ഥാനത്തും. സെമി ഫൈനലിൽ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ കളിക്കാരുടെ പ്രതിരോധം ആസ്ട്രേലിയയ്ക്ക് തകര്‍ക്കാനായില്ല.…

Read More
Click Here to Follow Us