ടോക്കിയോ ഒളിമ്പിക്സ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ

ടോക്കിയോ: ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയില്‍ ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന്റെ സെമിഫൈനലിൽ എത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും ഇന്ത്യയുടെ ഗുര്‍ജിത് കൗര്‍ ആണ് ഗോള്‍ നേടിയത്.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യ പത്താം സ്ഥാനത്തും. സെമി ഫൈനലിൽ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ കളിക്കാരുടെ പ്രതിരോധം ആസ്ട്രേലിയയ്ക്ക് തകര്‍ക്കാനായില്ല. ഗോള്‍കീപ്പര്‍ സവിതയുടെ മിന്നും പ്രകടനമാണ് ഒളിംപിക്സിൽ കാഴ്ചവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts