സി.ഇ.ടി സീറ്റുകൾക്കുള്ള ഫീസ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ.

ബെംഗളൂരു: വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി) വഴി സ്വകാര്യ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ കർണാടക അൺഎയ്ഡഡ് പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളുടെ അസോസിയേഷൻ (കെ.യൂ.പി.ഇ.സി.എ) ആവശ്യപ്പെട്ടു. ഫീസ് പരിഷ്കരിക്കുന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച സംഘടനയുടെ സാങ്കേതിക സമിതി 2021 ഏപ്രിലിൽ ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേക ശതമാനം വർദ്ധനവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് നിർദ്ദേശത്തിന് പിന്നിലെ സാങ്കേതിക സമിതിയുടെ തലവനായ മഞ്ജുനാഥ് ഭണ്ഡാരി പറഞ്ഞു. കേന്ദ്ര സർക്കാർ ചട്ടമനുസരിച്ച് എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പരമാവധി 1,58,000 രൂപ…

Read More

വാരാന്ത്യങ്ങളിൽ സർവീസ് പുനരാരംഭിക്കാൻ നമ്മ മെട്രോ.

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ജൂലൈ 5 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 വരെ ബെംഗളൂരുവിലെ മെട്രോ ട്രെയിൻ സർവീസുകൾ ലഭ്യമാകുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെ പീക്ക് സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റിലും പീക്ക് അല്ലാത്ത സമയങ്ങളിൽ ഓരോ 15 മിനിറ്റിലുംനമ്മ പ്രവർത്തിക്കും. യാത്രക്കാരുടെ എണ്ണം അനുസരിച്ച് വാരാന്ത്യങ്ങളിൽ ആവൃത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും കർണാടക സർക്കാർ ശനിയാഴ്ച കർഫ്യൂ നീക്കിയതിനെ തുടർന്നുമാണ് മെട്രോ…

Read More

3.5 കോടി പരിശോധനകൾ പിന്നിട്ട് കർണാടക ;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2848 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5631 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.94 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5631 ആകെ ഡിസ്ചാര്‍ജ് : 2779038 ഇന്നത്തെ കേസുകള്‍ : 2848 ആകെ ആക്റ്റീവ് കേസുകള്‍ : 41996 ഇന്ന് കോവിഡ് മരണം : 67 ആകെ കോവിഡ് മരണം : 35434 ആകെ പോസിറ്റീവ് കേസുകള്‍ : 2856491 ഇന്നത്തെ പരിശോധനകൾ…

Read More

മലയാളം മിഷൻ പ്രവേശനോത്സവം നടത്തി.

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക  2021 ലെ ചാപ്റ്റർ തല  പ്രവേശനോത്സവങ്ങളുടെ  ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ  പ്രവേശനോത്സവത്തോടുകൂടി  ജൂലൈ 4 2021, ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു. മലയാളം മിഷൻ  ഡയറക്ടർ  പ്രൊഫ. സുജ സൂസൻ ജോർജ്ജ്  ഉത്ഘാടനം ചെയ്തു . അക്കാദമിക്  കോഓർഡിനേറ്റർ  സതീഷ്  തോട്ടശേരി  അധ്യക്ഷത വഹിച്ചു. ചാപ്റ്റർ  പ്രസിഡൻറ്  ദാമോദരൻ  മാഷ്  പുതിയ  കുട്ടികൾക്കായി കണിക്കൊന്ന പാഠ പുസ്തകത്തെ    ആസ്പദമാക്കി ആദ്യ ക്ലാസ് എടുത്തു.  നോർക്ക ഡെവലപ്മെൻറ് ഓഫീസർ    റീസ  രഞ്ജിത്,…

Read More

കേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11,346 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ഇളവുകൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താൻ സ്പെഷൽ ടീമുകൾ.

ബെംഗളൂരു : കൂടുതൽ ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ബി.ബി.എം.പി. 54 സ്പെഷൽ ടീമുകളെ ആണ് ഇതിനായി അധികൃതർ നിയോഗിച്ചിരിക്കുന്നത്. ഇതിൽ പോലീസുദ്യോഗസ്ഥരും ബി.ബി.എം.പി.മാർഷലുകളും ഉൾപ്പെടുന്നു. ഇളവുകൾ നൽകുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സുരക്ഷാ നടപടിയിൽ വിട്ടുവീഴ്ച പാടില്ല എന്ന വിദഗ്ധോധോപദേശത്തെ തുടർന്നാണ് ഇത്തരം കടുത്ത നടപടികൾ. ഓരോ ടീമിലും ഒരു പോലീസ് കോൺസ്റ്റബിൾ അല്ലെങ്കിൽ ഒരു ഹോം ഗാർഡും 4 മാർഷലുമാരും ഉണ്ടാകും. കൂടുതൽ ആളുകൾ കൂടുന്ന മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ,…

Read More

മദ്യവിൽപനയിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നോട്ട് !

ബെംഗളൂരു: രണ്ടാം കോവിഡ് തരംഗമോ അതിനേ തുടർന്നുള്ള ലോക്ക്ഡൗണോ മദ്യവിൽപ്പനയേ ബാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 55.41% അധിക മദ്യ വിറ്റുവരവാണ് ലഭിച്ചത്.2123 കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.56 കോടി കേയ്സ് മദ്യമാണ് വിറ്റത് എന്നാൽ ഈ വർഷം അത് 1.76 കോടി കേയ്സ് ആയി ഉയർന്നു. രണ്ടാം തരംഗത്തിലെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഒരു ചെറിയ കാലഘട്ടത്തിൽ മാത്രമാണ് റീട്ടെയിൽ മദ്യവിൽപ്പന കടകൾക്കും മറ്റും തുറക്കാൻ അവസരമുണ്ടായത്, എന്നാലും ഇത്…

Read More

വാനിടിച്ച് സൈക്കിൾ യാത്രക്കാരിയായ മലയാളി വിദ്യാർത്ഥിനി മരിച്ചു.

ബെംഗളൂരു : രാവിലെ വീടിന് സമീപത്തെ റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരു വിദ്യാർത്ഥിനി വാൻ ഇടിച്ച് മരിച്ചു. ഇന്നലെ രാവിലെ ഹെബ്ബാളിൽ ആണ് സംഭവം, കണ്ണൂർ പൊതുവാച്ചേരി പുതിയ പറമ്പത്ത് റെയിൻ ഡ്രോപ്സിൽ മജീദിൻ്റെ മകൾ റിഫ (16) ആണ് മരിച്ചത്. റിഫ സഞ്ചരിച്ച സൈക്കിളിന് പിന്നിൽ വളരെ വേഗത്തിൽ വാൻ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ പ്രസിഡൻസി കോളേജിലെ പി.യു.ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്, രാമയ്യ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

“കോവിഡ് കാലത്ത് ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങളും പ്രതിസന്ധികളും” ബെംഗളൂരുവാർത്ത ക്ലബ് ഹൌസിൽ ചർച്ച നടത്തി.

ബെംഗളൂരു: കഴിഞ്ഞ 5 വർഷക്കാലമായി ബെംഗളൂരു മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകൾ എല്ലാം ഞൊടിയിടയിൽ ബെംഗളൂരു മലയാളികളുടെ മുന്നിൽ എത്തിച്ചു കൊടുക്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്ന ബെംഗളൂരു വാർത്ത എന്ന ഓൺലൈൻ ന്യൂസ് ചാനലിന്റെ ആദ്യ ക്ലബ് ഹൌസ് ചർച്ച ഇന്നലെ നടത്തി. “കോവിഡ് കാലത്ത് ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങളും പ്രതിസന്ധികളും” എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച. രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗത്തിലെ നിരവധി പേര് ചർച്ചയിൽ പങ്കെടുത്തു. നോർക്ക യെ പ്രതിനിധീകരിച്ചു ബാംഗ്ലൂർ നോർക്ക റീജിയണൽ ഹെഡ് ശ്രീമതി റീസ,…

Read More

മുഖ്യമന്ത്രിക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ തള്ളി കോടതി.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായി. ജനകീയ പ്രതിനിധി പ്രത്യേക കോടതിയിൽ ശനിയാഴ്ച, യെദിയൂരപ്പക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത പോലീസ് സമർപ്പിച്ച ‘ബി റിപ്പോർട്ട്’ തള്ളിക്കളയുക മാത്രമല്ല, അന്വേഷണം വീണ്ടും നടത്താൻ ലോകായുക്ത പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരം. ഓഗസ്റ്റ് 21 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ലോകായുക്ത പോലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാസുദേവ റെഡ്ഡി യെദ്യൂരപ്പയ്‌ക്കെതിരെ ലോകായുക്ത മുമ്പാകെ കേസ് ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച ‘ബി റിപ്പോർട്ട്’…

Read More
Click Here to Follow Us