വാനിടിച്ച് സൈക്കിൾ യാത്രക്കാരിയായ മലയാളി വിദ്യാർത്ഥിനി മരിച്ചു.

ബെംഗളൂരു : രാവിലെ വീടിന് സമീപത്തെ റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരു വിദ്യാർത്ഥിനി വാൻ ഇടിച്ച് മരിച്ചു.

ഇന്നലെ രാവിലെ ഹെബ്ബാളിൽ ആണ് സംഭവം, കണ്ണൂർ പൊതുവാച്ചേരി പുതിയ പറമ്പത്ത് റെയിൻ ഡ്രോപ്സിൽ മജീദിൻ്റെ മകൾ റിഫ (16) ആണ് മരിച്ചത്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

റിഫ സഞ്ചരിച്ച സൈക്കിളിന് പിന്നിൽ വളരെ വേഗത്തിൽ വാൻ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നഗരത്തിലെ പ്രസിഡൻസി കോളേജിലെ പി.യു.ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്, രാമയ്യ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts