ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ജൂലൈ 4 2021,
ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു.
ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു.
മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു .
അക്കാദമിക് കോഓർഡിനേറ്റർ സതീഷ് തോട്ടശേരി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ മാഷ് പുതിയ കുട്ടികൾക്കായി കണിക്കൊന്ന പാഠ പുസ്തകത്തെ ആസ്പദമാക്കി ആദ്യ ക്ലാസ് എടുത്തു. നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്, മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ, ഷാഹിന ലത്തീഫ്, ജെയ്സൺ ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു. വെസ്റ്റ് മേഖല കോഓർഡിനേറ്റർ ജിസോ ജോസ് സ്വാഗതവും, സെക്രട്ടറി ടോമി ആലുങ്കൽ നന്ദിയും പറഞ്ഞു.
ബാംഗ്ളൂർ വെസ്റ്റ് മേഖലയിലെ എൺപതു പുതിയ കുട്ടികൾ പ്രവേശനോത്സവം വഴി മലയാള പഠനം ആരംഭിച്ചു. വിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള മുതിർന്ന കുട്ടികൾ വിവിധ കലാ പരിപാടികൾ ഒരുക്കി പുതിയ കുട്ടികളെ സ്വാഗതം ചെയ്‌തു . കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളുമടക്കം ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു . കർണാടക ചാപ്റ്ററിലെ മറ്റു മേഖലകളിലും, മലയാളം മിഷൻ പഠന കേന്ദ്രങ്ങളിലും ജൂലൈ മാസം പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.