മുൻ കർണാടക എംപി ജി. മദെഗൗഡ അന്തരിച്ചു

ബെംഗളൂരു: ഗാന്ധിയനും മുൻ പാർലമെന്റ് അംഗവുമായ ജി മദെഗൗഡ ഇന്നലെ മാണ്ഡ്യ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. കാവേരി ഹിത്രാക്ഷന സമിതിയുടെ പ്രസിഡന്റായിരുന്ന മദേഗൗഡയ്ക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കൃഷിക്കാരൻ കൂടിയായ മുൻ എംപി മൈസുരു മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. മഹാത്മാഗാന്ധിയുടെ പ്രചോദനത്തിൽ ഗൗഡ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും 1942 നും 1947 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിൽ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടു. 1962 നും 1989 നും…

Read More

ബെംഗളൂരു മെട്രോ നഗരത്തിൽ 4000 മരങ്ങൾ നട്ടു പിടിപ്പിക്കണം; ഹൈ കോടതി

ബെംഗളൂരു: നാഗാവര-ഗോട്ടിഗെരെ മെട്രോ പാതയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഘട്ടംഘട്ടമായി രണ്ടായിരത്തിലധികം മരങ്ങൾ മുറിക്കാൻ നിർദ്ദേശിച്ചു. എന്നിരുന്നാലും, മുറിക്കുന്ന മരങ്ങളുടെ ഇരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ കർണാടക ഹൈക്കോടതി ബി‌എം‌ആർ‌സി‌എല്ലിന് നിർദേശം നൽകി. മുറിക്കുന്ന 2000 മരങ്ങൾക്ക് പകരം 4,000 മരങ്ങളോ തൈകളോ നടാൻ ജൂലൈ 15 വ്യാഴാഴ്ച ഹൈക്കോടതി ബി‌എം‌ആർ‌സി‌എല്ലിന് നിർദേശം നൽകി. നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന മെട്രോ പാതയുടെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമാണ് നാഗാവര-ഗോട്ടിഗെരെ ലൈൻ (പിങ്ക് ലൈൻ). ഇത് പൂർത്തിയാകുമ്പോൾ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ…

Read More

മലയാളിയുടെ കാർ പിന്തുടർന്ന് മുളകുപൊടി എറിഞ്ഞ് കവർച്ച; കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമെന്ന് നിഗമനം

ബെംഗളൂരു: മലയാളി ബിസിനസുകാരന്റെ കാർ പിന്തുടർന്ന് ആക്രമണം നടത്തി മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് നിഗമനം. അക്രമികൾ മലയാളത്തിലാണ് സംസാരിച്ചിരുന്നത്. അതിനാലാണ് ഇവർ കേരളത്തിൽനിന്നുള്ളവരാണെന്ന് പോലീസ്‌ സംശയിക്കുന്നത്. ബേഗൂർ പോലീസാണ് കേസന്വേഷിക്കുന്നത്. മൈസൂരു ജില്ലാ പോലീസ് മേധാവി ആർ. ചേതൻ സംഭവസ്ഥലം സന്ദർശിച്ചു. മൈസൂരിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ബേലച്ചവാഡിക്കും ഹൊരയാല ഗേറ്റിനുമിടയിൽ തിങ്കളാഴ്ചയാണ് കവർച്ച നടന്നത്. കൊട്ടെകെരയിൽ ചിപ്പ്‌സ് ഫാക്ടറി നടത്തുന്ന അർഷാദ് അലിയാണ് കവർച്ചയ്ക്ക് ഇരയായത്. ഫാക്ടറി അടച്ചശേഷം സുഹൃത്ത് ചിന്നസ്വാമിക്കൊപ്പം…

Read More

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21-നാണ് ബക്രീദ് ആഘോഷം. മാനദണ്ഡങ്ങൾ ഇങ്ങനെ: – പള്ളികളിൽ പരമാവധി അമ്പത് ആളുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. – വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. – പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ വീടുകളിൽ നമസ്കാരം നടത്തണം. – പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുന്നതിനും കൈകൾ കഴുകുന്നതിനുമുള്ള സൗകര്യമൊരുക്കണം. – നമസ്കാരത്തിനുള്ള പായ സ്വന്തമായി കൊണ്ടുവരണം. – പരസ്പരം കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും പാടില്ല. – പാർക്ക്, റോഡ്, കാൽനടപ്പാത,…

Read More

തെക്കൻ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിലെ രോഗബാധിതരുടെ എണ്ണം കുറയുകയും സംസ്ഥാനാന്തര യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തതിനാൽ നഗരത്തിൽ നിന്ന് ദക്ഷിണ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി പ്രഖ്യാപിച്ച് റെയിൽവേ. ഇത് പ്രതിവാര എ.സി. ട്രെയിൻ ആണ്.22 ന് സർവീസ് ആരംഭിക്കും. യെശ്വന്ത്പുര – കൊച്ചുവേളി തീവണ്ടിയുടെ സമയ ക്രമം കൊച്ചുവേളി – യെശ്വന്ത്പുര തീവണ്ടിയുടെ സമയക്രമം താഴെ.

Read More

സംസ്ഥാനമൊട്ടാകെ കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ സമിതി (കെഎസ്എൻ‌ഡി‌എം‌സി) ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെ മഴ പെയ്യുമെന്ന് അറിയിച്ചു. തീരദേശ കർണാടകയിൽ കനത്ത മഴക്കും മാൽനാട് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ പ്രദേശം അതുപോലെ തെക്കേ കർണാടകയിലെയും, വടക്കേ കർണാടകയിലെയും ജില്ലകളിൽ വളരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകയിലെ ബിദാർ, കലാബുരാഗി, റൈച്ചൂർ, ബാഗൽകോട്ട്, ബെലഗാവി എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

Read More

കർണാടകയിൽ ഇന്ന് 1869 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2816013 ഇന്നത്തെ കേസുകള്‍ : 1869 ആകെ ആക്റ്റീവ് കേസുകള്‍ : 30082 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36121 ആകെ പോസിറ്റീവ് കേസുകള്‍ : 2882239 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13,197 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്.…

Read More

നഗരത്തിലെ റോഡുകളിൽ ഇനി കുണ്ടും കുഴികളും ഉണ്ടാകില്ല

ബെംഗളൂരു: കുണ്ടും കുഴികലുമില്ലാത്ത നഗരം എന്ന നഗരവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കണ്ണൂരിൽ അസ്ഫാൽറ്റ് ബാച്ച് മിക്സിംഗ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുതിയ കരാറുകാരെ നിയോഗിച്ചു. ബി.ബി.എം.പിയും പ്ലാന്റ് ഓപ്പറേറ്ററും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഈ പ്ലാന്റിലെ ജോലികൾ ഈ വർഷം മാർച്ചിൽ നിർത്തിവച്ചിരുന്നു. പുതിയ കരാറുകാരനായ ജെ.എം.സി കൺസ്ട്രക്ഷൻസ് എന്ന കമ്പനി പ്ലാന്റ് പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും, ബി‌ബി‌എം‌പി കണ്ടെത്തിയ കുഴികൾ നിറയ്ക്കുക. ടെണ്ടർ വ്യവസ്ഥ അനുസരിച്ച്, കമ്പനിയും, കമ്പനിയുടെ ലോറികളുംമറ്റു സാധന സാമഗരികളും പരിപാലിക്കുകയും…

Read More

നന്ദി ഹിൽസിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ബെംഗളൂരു: തിങ്കളാഴ്ച മുതൽ നന്തി ഹിൽസിലേക്ക് പോകുന്ന സന്ദർശകരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താൻ ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിലവിൽ 310 കാറുകൾക്കും 550 ബൈക്കുകൾക്കും കുന്നിൻ മുകളിൽ പാർക്കിംഗ് സ്ഥലം ലഭ്യമാണ്. പാൻഡെമിക് സമയത്ത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയാണ് ഈ പുതിയ നിയമം. ഓരോ വർഷവും ശരാശരി 1 കോടി സന്ദർശകരാണ് നന്ദി ഹിൽസ് കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 6,500 രൂപ മാസ്ക് ധരിക്കാത്തതിന് സന്ദർശകരിൽ നിന്ന് പിഴയായി പിരിച്ചെടുത്തിട്ടുണ്ട്. വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ച് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള…

Read More
Click Here to Follow Us