ബെംഗളൂരു: നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന യാത്രക്കാർ കർണാടക സർക്കാർ ഇനിപ്പറയുന്ന പരിഷ്കരിച്ച പ്രത്യേക നിരീക്ഷണ നടപടികൾ കർശനമായി പാലിക്കേണ്ടതാണ്
1. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന വാക്സിൻ എടുത്തവർ ഉൾപ്പടെയുള്ള എല്ലാ യാത്രക്കാരും, 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
2. കർണാടകയിലേക്ക് വിമാനത്തിൽ വരുന്ന എല്ലാ യാത്രക്കാർക്കും മുകളിൽ പറഞ്ഞ വ്യവസ്ഥ നിർബന്ധമാണ്.
3. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് RT-PCR സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കണം. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് അനുവദിച്ചിട്ടുള്ള ഇളവുകൾ ഇനിപ്പറയുന്നവയാണ്:-
1. ഭരണഘടനാ പ്രവർത്തകരും ആരോഗ്യ പരിപാലന വിദഗ്ധരും.
2. 2 വയസ്സിന് താഴെയുള്ള കുട്ടികൾ.
3. ഗുരുതരമായ അടിയന്തിര സാഹചര്യങ്ങളിൽ (കുടുംബത്തിലെ മരണം, വൈദ്യചികിത്സ മുതലായവ) യാത്ര ചെയ്യുന്ന യാത്രക്കാർ കർണ്ണാടകയിൽ എത്തിയ ഉടൻ തന്നെ ഫോൺ നമ്പർ, വിലാസം മുതലായവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞു ഫലം പോസിറ്റീവ് ആണെങ്കിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും.
എല്ലാ യാത്രക്കാരും കേന്ദ്ര / സംസ്ഥാന സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.IMPORTANT:
Passengers, kindly note: As per Govt of Karnataka Order, Negative RTPCR Certificate not older than 72 hrs is mandatory for all passengers including railway passengers arriving to Karnataka from Kerala & Maharashtra (irrespective of Vaccination status)#COVID19— South Western Railway (@SWRRLY) July 31, 2021