കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.

ബെംഗളൂരു:  ഇന്നലെ രാവിലെ മുതൽ ഇടയ്ക്കിടെ പെയ്യുന്ന മഴ ഉച്ചകഴിഞ്ഞ് കനത്ത മഴയായി മാറി. നഗരത്തിലുടനീളം നിരവധി പ്രദേശങ്ങളിൽ ശരാശരി 30 മില്ലീമീറ്റർ മഴ ലഭിച്ചു, മഹാദേവപുര മേഖലയിലെ ദൊഡാനെക്കുണ്ടി വാർഡിൽ 56.5 മില്ലീമീറ്റർ , യെലഹങ്ക-17, ജക്കൂർ -16, എച്ച്എംടി വാർഡ് -16.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

നഗരത്തിന്റെ വടക്കൻ ഭാഗങ്ങളിലെ മഴ മിതമായതായിരുന്നു. എന്നിരുന്നാലും, നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ പീന്യ, ദസരഹള്ളി, പരിസര പ്രദേശങ്ങളിൽ 36 മില്ലീമീറ്റർ മുതൽ 39 മില്ലീമീറ്റർ വരെ മഴയ്യുണ്ടായി.

കനത്ത മഴയിൽ പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി, പാലങ്ങൾക്കടിയിൽ വെള്ളപ്പൊക്കമുണ്ടായതായി ബിബിഎംപി കൺട്രോൾ റൂം ഉദ്യോഗസ്ഥർ പറയുന്നു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts