യു.ഡി.എഫ് കർണാടക യോഗം.

ബെംഗളൂരു : കോവിഡ് മഹാമാരി ദുരിതം വിധിച്ച ഒന്നും രണ്ടും ഘട്ടങ്ങളിൽ സാധാരണ പ്രവർത്തകർക്ക് താങ്ങും തണലുമാവാൻ അഹോരാത്രം പ്രവർത്തിച്ച യുഡിഫ് കർണാടകയുടെ കോവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുവാനും, ഈദ് പെരുന്നാൾ ആഘോഷത്തിനുമായി 24/7/21 ശനിയാഴ്ച വൈകുന്നേരം 6.00മണിക്ക് മജെസ്റ്റിക് ചിക്കൻ കൗണ്ടിയിൽ യോഗം ചേരുന്നു. യു.ഡി.എഫ് കർണാടക ചെയർമാൻ മെറ്റി ഗ്രെസ്സിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെപിസിസി നിർവഹക സമിതി അംഗവും, കോൺഗ്രസ്‌ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ശ്രീ തോമസ് കല്ലാടൻ  മുഖ്യാതിഥി ആയിരിക്കും. മുൻ എംഎൽഎ ശ്രീ ഐവാൻ നിഗ്ലി,…

Read More

കർണാടകയിൽ ഇന്ന് 1705 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1705 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2243 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2243 ആകെ ഡിസ്ചാര്‍ജ് : 2831226 ഇന്നത്തെ കേസുകള്‍ : 1705 ആകെ ആക്റ്റീവ് കേസുകള്‍ : 24127 ഇന്ന് കോവിഡ് മരണം : 30 ആകെ കോവിഡ് മരണം : 36323 ആകെ പോസിറ്റീവ് കേസുകള്‍ : 2891699 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകളിൽ വൻ കുതിച്ചു ചാട്ടം; 17,518 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

നഗരത്തിൽ ക്രൈം ബ്രാഞ്ചിന്റെ മിന്നൽ റെയ്ഡ്

ബെംഗളൂരു: നഗരത്തിലെ അറിയപ്പെടുന്ന വിവിധ കുറ്റവാളികളുടെയും അവരുടെ കൂട്ടാളികളുടെയും വസതികളിൽ കേന്ദ്ര ക്രൈംബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തി. വിൽ‌സൺ ഗാർഡൻ നാഗ, സൈക്കിൾ രവി, സൈലന്റ് സുനിൽ, ജെ ബി നാരായണൻ എന്നിവരുടെയും അവരുടെ കൂട്ടാളികളുടെയും വസതികളിൽ തിരച്ചിൽ തുടരുകയാണെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. കൊലപാതകം, കൊള്ളയടിക്കൽ, ഭൂമി പിടിച്ചെടുക്കൽ, സ്വത്ത് തർക്കങ്ങൾ അനധികൃതമായി പരിഹരിക്കുക തുടങ്ങി നിരവധി കേസുകളിൽ ഈ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗയുടെ വസതിയിൽ നടത്തിയ റെയ്ഡിനിടെ സിസിബി രണ്ട് ലക്ഷം രൂപയും…

Read More

നഗരത്തിലെ ബ്ലഡ് ബാങ്കുകളിൽ രക്ത ക്ഷാമം; പൊതുജനങ്ങളോട് രക്തം നല്കാൻ അഭ്യർത്ഥിച്ചു അധികൃതർ

ബെംഗളൂരു: കോവിടിന്റെ രണ്ടാം തരംഗവും 18 വയസ്സിന് മുകളിലുള്ളവർക്കുമായി പ്രതിരോധ കുത്തിവയ്പ്പുകളും ആരംഭിച്ചത്തിനാൽ ബെംഗളൂരു നഗരത്തിലെ ബ്ലഡ് ബാങ്കുകളിൽ ആശങ്ക ഉളവാക്കുന്നു. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ രക്ത ശേഖരണത്തിൽ നേരിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും, പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം ഈ വർഷം രക്തദാനാം മന്ദഗതിയിൽ ആയിരുന്നു. 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് കൊടുത്തിരുന്ന വാക്‌സിൻ പിന്നീട്  18 വയസ്സിന് മുകളിലുള്ളവർക്ക്‌ കൊടുത്ത് തുടങ്ങിയതോടെയാണ് ബ്ലഡ് ബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിട്ട് തുടങ്ങിയത്. ബ്ലഡ് ബാങ്കുകൾ ആരംഭിച്ച ബോധവൽക്കരണ കാമ്പെയ്‌നുകൾ വാക്‌സിൻ ഡോസുകൾ ലഭിക്കുന്നതിന് മുമ്പ് രക്തം…

Read More

ബെംഗളൂരു-മംഗളുരു ദേശിയ പാതയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ മഴയെത്തുടർന്ന് കർണാടകയിലെ സകലേശ്പൂർ താലൂക്കിലെ ഡോനിഗലിനടുത്തുള്ള ദേശീയപാത 75 ൽ മണ്ണിടിച്ചിൽ കാരണം ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ വാഹനഗതാഗതം താല്ക്കാലികമായി വഴി തിരിച്ചു വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവ സ്ഥലത്ത് ഹസ്സൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ഗിരീഷ് സന്ദർശിച്ചു. മംഗളൂരു-ബെംഗളൂരു പാതയിൽ യാത്ര ചെയ്യുന്ന ലഘു വാഹനങ്ങൾ ബിസ്ലെ ഘട്ടിലൂടെ സഞ്ചരിക്കുമെങ്കിലും ഹെവി വാഹനങ്ങൾ ചാർമാഡി ഘട്ടിലേക്കും മഡിക്കേരി-പുട്ടൂർ റോഡിലേക്കും തിരിച്ചുവിട്ടതായി ഹസ്സൻ ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, കൊടഗു ജില്ലയിലും മൽനാട് മേഖലയിലും വ്യാഴാഴ്ച കനത്ത മഴ തുടർന്നു.…

Read More

എല്ലാ സമുദായങ്ങളെയും ഇ ഡബ്ല്യൂ എസ് വിഭാഗത്തിൽ പെടുത്തി കർണാടക

ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർണാടക മന്ത്രിസഭ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ഭാഗമല്ലാത്ത എല്ലാ സമുദായങ്ങളെയും ഇക്കണോമിക്കലി വീക്കർ സെക്ഷനിൽ (ഇ.ഡബ്ല്യൂഎസ്) ഉൾപ്പെടുത്താൻ തീരുമാനിച്ചു. റിസർവേഷൻ ക്വാട്ട. എസ്‌സി / എസ്ടി / ഒബിസി ലിസ്റ്റുകളുടെ ഭാഗമല്ലാത്ത എല്ലാ സമുദായങ്ങൾക്കും ഈ വിഭാഗത്തിന്റെ കീഴിൽ ജോലികൾക്കും വിദ്യാഭ്യാസ സീറ്റുകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ-പാർലമെന്ററി കാര്യമന്ത്രി ബസവരാജ് ബോമ്മയി പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം എട്ട് ലക്ഷം…

Read More

യെദിയൂരപ്പയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നു

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യെദിയൂരപ്പ രാജിവെക്കും എന്ന അഭ്യുഹങ്ങൾക്കിടയിൽ ഇന്നലെ വൈകുന്നേരം അദ്ദേഹത്തിൻറെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു. യോഗത്തിൽ അദ്ദേഹത്തിൻറെ രാജിയെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ശിവമോഗ ജില്ലയിലേക്ക് വേണ്ടിയുള്ള പത്തോളം പദ്ധതികൾ പാസ്സാക്കിയതായി വിവരം ലഭിച്ചു. 2019 ലെ ജെ.ഡി.എസ് കോൺഗ്രസ് സഖ്യ കരാറിൽ നിന്ന് രാജിവെച്ചു ബി.ജെ.പിയിൽ എത്തി മന്ത്രിയായവർ രാജിവെക്കുമെന്ന് അഭ്യുഹങ്ങളുമുയർന്നു. യെദിയൂരപ്പക്ക് വേണ്ടി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ധം ചെലുത്താനാണിതെന്നും അതേപോലെ രാജിക്കത്തുമായി ആണ് യെദിയൂരപ്പ യോഗത്തിൽ വന്നതെന്നും പരക്കെ അഭ്യുഹം ഉണ്ട്, പക്ഷെ മന്ത്രിസഭാ…

Read More

കർണാടകയിലേക്ക് കഞ്ചാവ് കടത്താൻ ശ്രെമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ആന്ധ്രപ്രദേശിലെ ഗോദാവരിയിൽ നിന്ന് 360 കിലോ കഞ്ചാവ് കർണാടകയിലേക്ക് കടത്താൻ ശ്രെമിച്ച ബീദർ സ്വദേശിയായ യുവാവിനെ ആന്ധ്ര പോലീസ് പിടികൂടി. ഹൈദരാബാദിൽ സ്ഥിര താമസക്കാരനായ രാജ്‌കുമാർ (27) ആണ് പിടിയിലായത്. ഒരു പിക്കപ്പ് വാനിൽ ആണ് ആന്ധ്രയിൽ നിന്നും ഇയാൾ കഞ്ചാവ് കടത്താൻ ശ്രെമിച്ചതു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. രാജ്‌കുമാറിന് ഒപ്പമുണ്ടായിരുന്നയാൾ പോലീസ് പരിശോധനക്കിടെ ഓടി രക്ഷപെട്ടു. 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം ആണ് പോലീസ് പിടികൂടിയത്. രാജ്‌കുമാർ സ്ഥിരമായി…

Read More

നിരപരാധികളെ മയക്കുമരുന്ന് കേസിൽ കുടുക്കി: നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ജൂലൈ 14 ന് രാത്രി എട്ടുമണിയോടെ ആർ‌എം‌സി യാർഡ് പോലീസ് ഇൻസ്പെക്ടർ പാർവതമ്മമ്മയും സംഘവും,  വീടിനുപുറത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന എസ്, ശിവരാജ്, നാഗേന്ദ്ര എന്നീ രണ്ടുപേരെ  പിടികൂടി പെട്രോളിംഗ് കാറിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങളുടെ കുറ്റകൃത്യം എന്താണെന്ന് പോലും അറിയാതെ ഇവർക്ക് രാത്രി മുഴുവൻ ലോക്ക്അപ്പിൽ ചെലവഴിക്കേണ്ടിവന്നു. ഇവരെ മോചിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു. അടുത്ത ദിവസം, നാഗേന്ദ്രയെ നിസ്സാര കേസിൽ ബുക്ക് ചെയ്ത ശേഷം പോലീസ് വിട്ടയച്ചു, എന്നാൽ 45 കാരനായ ശിവരാജനെ കൊണ്ട് നിർബന്ധിതമായി കഞ്ചാവ് വലിപ്പിക്കുകയും…

Read More
Click Here to Follow Us