കേന്ദ്രം നിർദ്ദേശിച്ചാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; യെദിയൂരപ്പ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബിജെപി ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കാൻ തയ്യാറാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 25 നു ഹൈ കമാന്റിൽ നിന്ന് തീരുമാനം അറിയുമെന്നും, തീരുമാനം എന്തായാലും താൻ അത് അനുസരിക്കുമെന്നും അറിയിച്ചു. പാർട്ടി പ്രവർത്തകർ കേന്ദ്ര നേതാക്കൾ എടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധിക്കരുതെന്നും തന്നെ പിന്തുണയ്ക്കുന്നവരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ (ആഭ്യന്തരമന്ത്രി), ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവരോട് പ്രത്യേക സ്നേഹവും വിശ്വാസവുമുണ്ടെന്നും, ജൂലൈ 25 ന് തനിക്ക് അവരുടെ തീരുമാനം…

Read More

കർണാടകയിൽ ഇന്ന് 1653 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1653 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2572 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.17%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2572 ആകെ ഡിസ്ചാര്‍ജ് : 2828983 ഇന്നത്തെ കേസുകള്‍ : 1653 ആകെ ആക്റ്റീവ് കേസുകള്‍ : 24695 ഇന്ന് കോവിഡ് മരണം : 31 ആകെ കോവിഡ് മരണം : 36293 ആകെ പോസിറ്റീവ് കേസുകള്‍ : 2889994 ഇന്നത്തെ പരിശോധനകൾ…

Read More

ആശങ്ക ഉയർത്തി സിക വൈറസ്; കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. രോഗംബാധിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കേരളത്തില്‍ ഇന്നും ആശങ്കാജനകമായ കോവിഡ് കണക്കുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

വിവരാവകാശ പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: രാംനഗര ജില്ലയിലെ താവരക്കരയിൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകനായ എസ്. വെങ്കടേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ രാംനഗര പോലീസ് അറസ്റ്റ് ചെയ്തു. താവരക്കര സ്വദേശികളായ പ്രദീപ് കുമാർ (33), സതീഷ് (20), തേജസ് കുമാർ (22) എന്നിവരാണ് പോലീസ് പിടിയിലായത്. പണമിടാപ്പാട്‌ കാരനായ പ്രദീപ് പത്തു ലക്ഷം രൂപ വെങ്കടേഷിന് വായ്പയായി നൽകിയെന്നും അതിന്റെ പലിശയിനത്തിൽ ചെറിയ തുക മാത്രമേ പ്രദീപ് തിരിച്ചു നല്കിയിരുന്നുള്ളുവെന്നും, പണം തിരികെ ചോദിച്ചപ്പോൾ പോലീസിൽ പരാതിനല്കുമെന്നു പ്രദീപിനെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. തുടർന്ന് പ്രതീപും കൂട്ടരും ചേർന്ന്…

Read More

മുഖ്യമന്ത്രി വിളിച്ച നിയമസഭാ കക്ഷിയോഗം റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ജൂലൈ 26 ന് നടത്താനിരുന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം യെദിയൂരപ്പ റദ്ദാക്കി. കഴിഞ്ഞ ആഴ്ചയിൽ പ്രധാനമന്ത്രിയെയും മറ്റു ബിജെപി ഉന്നത നേതാക്കളെയും സന്ദർശിച്ചതിനു ശേഷമാണ് ഈ യോഗം റദ്ധാക്കിയത്. റദ്ദാക്കാനുള്ള കാരണം ഇനിയും വ്യെക്തമല്ല. യെദിയൂരപ്പ രാജിവെക്കുമെന്ന് പരക്കെ അഭ്യുഹം നിലനിൽക്കുന്നതിനിടയിൽ ആണ് ഈ യോഗം വിളിച്ചു ചേർത്തിരുന്നത്. എന്നാൽ ഇന്നലെ ഈ യോഗം റീദ്ധക്കുകയായിരുന്നു. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എംഎൽഎ മാരുടെ പിന്തുണ തെളിയിക്കാനാണ് ഈ യോഗം വിളിച്ചിരുന്നതെന്നും അതിനാൽ കേന്ദ്ര നേതൃത്വം ഇടപ്പെട്ടതാണ്…

Read More

സംസ്ഥാനത്തെ സർക്കാർ ജോലികളിൽ ഇനി ട്രാൻസ്ജൻഡേർസും

ബെംഗളൂരു: എല്ലാ സർക്കാർ സേവനങ്ങളിലും ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്ക് 1% സംവരണം നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറി. 1977 ൽ കർണാടക സിവിൽ സർവീസ് (ജനറൽ റിക്രൂട്ട്മെന്റ്) ചട്ടം ഭേദഗതി ചെയ്തതിനുശേഷം ഈ വിഷയത്തിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജൂലൈ 6 ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലും 1% റിസർവേഷൻ ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്കായി മാറ്റിവെച്ചു. അതുപോലെ  ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ട പട്ടികജാതി, പട്ടികവർഗ്ഗ മറ്റ് പിന്നോക്ക വിഭാഗങ്ങൾ  കമ്മ്യൂണിറ്റികൾക്കുള്ള…

Read More

ഫോൺ ചോർത്തൽ രാജ്യത്തെ അപകീർത്തി പെടുത്താൻ; ബസവരാജ്‌ ബൊമ്മയ്

ബെംഗളൂരു: ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞതിനാൽ രാജ്യത്തെ അപകീർത്തി പെടുത്താൻ വേണ്ടിയാണ് ഈ ഫോൺ ചോർത്തൽ എന്ന് ആഭ്യന്തര മന്ത്രി ശ്രി ബസവരാജ്‌ ബൊമ്മയ്. വിദേശ മാധ്യമങ്ങൾ ഉൾപ്പടെ പലരും നമ്മുടെ രാജ്യത്തിനെതിരെ ഇത്തരത്തിൽ ഉള്ള തെറ്റായ ക്യാമ്പയ്‌നുകൾ നടത്തുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് നമ്മെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നടന്ന ഓപ്പറേഷൻ താമരയുടെ സമയത്ത് കോൺഗ്രസ് ജെ ഡി എസ് നേതാക്കളുടെയും അവരുടെ പ്രൈവറ്റ് സെക്രെട്ടറിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

Read More

ബെംഗളൂരുവിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ ബിബിഎംപി: 800 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ

ബെംഗളൂരു: പകർച്ചവ്യാധി അവസ്ഥയിൽ നിന്ന് പാഠം ഉൾക്കൊണ്ട ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബെംഗളൂരുവിലുടനീളം നിലവിലുള്ള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ ശുപാർശ ചെയ്യുന്ന സിവിൽ ബോഡി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിന് അംഗീകാരത്തിനായി വിശദമായ പദ്ധതിയും സമർപ്പിച്ചിരുന്നു. നവീകരണത്തിന് ബി‌ബി‌എം‌പിക്ക് ഏകദേശം 800 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതി. നഗരത്തിലെ എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും രണ്ടാം നിര ആശുപത്രിക്കായി ആസൂത്രണം ചെയ്യുന്ന…

Read More

ബസുകൾ രാത്രി 10 മണി വരെ. ബി.എം.ടി.സി

ബെംഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഗതാഗതം അനുവദിക്കുന്ന സമയം വരെ (രാത്രി 10 മണി)  ബെംഗളൂരുവിൽ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന്  ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അറിയിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ ബസ് സർവീസ് പ്രവർത്തിക്കുന്നുണ്ടെന്ന് ബിഎംടിസിയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ 4500 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഓരോ ദിവസവും 14-15 ലക്ഷം യാത്രക്കാർക്ക്  യാത്ര ചെയ്യാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആവശ്യാനുസരണം ഓടുന്ന ബസുകളുടെ എണ്ണം ബി‌എം‌ടി‌സി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.…

Read More
Click Here to Follow Us