ബെംഗളൂരു :കോവിഡ് രണ്ടാം തരംഗത്തിന് കുറവ് വന്നതോടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോളേജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
മെഡിക്കൽ കോളേജുകൾ, ഡൻ്റൽ കോളേജുകൾ, ആയുഷ് – നഴ്സിംഗ് കോളേജുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമേ കോളേജിൽ പ്രവേശനമുള്ളൂ.
കോളേജിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന കാര്യം മാനേജ്മെൻ്റ് ഉറപ്പ് വരുത്തണം, അല്ലാത്തപക്ഷം കർശ്ശന നടപടി നേരിടേണ്ടതായി വരും, ഉത്തരവിൽ പറയുന്നു.