ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിലെ അർജന്റീന ബ്രസീൽ പോരാട്ടത്തിനായി ഇനി മണിക്കൂറുകൾ മാത്രം. മാരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30നാണ് ലോക ഫുട്ബോൾ രാജാക്കന്മാരായ മെസിയും നെയ്മറും നേർക്കുനേർ വരുന്ന അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ. സെമിയിൽ കൊളംബിയയെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെയായിരുന്നു അര്‍ജന്റീനയുടെ ജയം. ഏഴാം മിനുറ്റിൽ നേടിയ ഗോളിലൂടെ അർജന്റീന ലീഡ് നേടിയ മത്സരത്തിൽ 61-ാം മിനിറ്റില്‍ ലൂയിസ് ഡയാസിലൂടെ കൊളംബിയ തിരിച്ചടിച്ചു. സമനിലയായതിനെ തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് പോയി. ഷൂട്ടൗട്ടിൽ പിഴക്കാത്ത…
Read MoreDay: 10 July 2021
കർണാടകയിൽ ഇന്ന് 2162 പുതിയ കോവിഡ് രോഗികൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2162 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2879 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2879 ആകെ ഡിസ്ചാര്‍ജ് : 2796377 ഇന്നത്തെ കേസുകള്‍ : 2162 ആകെ ആക്റ്റീവ് കേസുകള്‍ : 37141 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 35779 ആകെ പോസിറ്റീവ് കേസുകള്‍ : 2869320 ഇന്നത്തെ പരിശോധനകൾ…
Read Moreഉത്തര കർണാടകയെ മുന്നോട്ട് നയിക്കാൻ വ്യവസായ ഹബ്ബുകൾ സ്ഥാപിക്കുന്നു..
ബെംഗളൂരു: നഗരം വളരുമ്പോഴും വടക്കൻ കർണാടകയിലെ നിരവധി ജില്ലകൾ പിന്നോക്കാവസ്ഥയിൽ തന്നെയാണ്. ഈ അസന്തുലിതാവസ്ഥ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി വടക്കൻ ജില്ലകളിലും വ്യവസായ ഹബ്ബുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കൊപ്പാൾ, റായ്ച്ചുർ, കലബുറഗി, ബീദർ, യാദ ഗിരി എന്നിവിടങ്ങളിലാണ് വ്യവസായ ഹബ്ബുകൾ സ്ഥാപിക്കുക എന്ന് വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ അറിയിച്ചു. കൊപ്പാളിൽ 5000 കോടിയുടെ കളിപ്പാട്ട ക്ലസ്റ്റർ മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കമ്മീഷൻ ചെയ്യുന്നതോടെ പതിനായിരത്തോളം പേർക്ക് ജോലി ലഭിക്കും. വിദേശ-ആഭ്യന്തര മാർക്കെറ്റുകളെ ലക്ഷ്യം വച്ചാണ് ഈ ക്ലസ്റ്റർ ആരംഭിക്കുന്നത്.
Read Moreകേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,867 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreശബരിമലയിൽ ഇനിമുതൽ ദിവസേന 5000 പേർക്ക് സന്ദർശനാനുമതി.
ബെംഗളൂരു: നീണ്ട ഇടവേളയ്ക്കു ശേഷം ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി. ഒരു ദിവസം 5000 ഭക്തർക്ക് മാത്രമേ ദർശനത്തിനുള്ള സൗകര്യം ഉണ്ടാകുകയുള്ളൂ.ഓൺലൈനിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം (https://sabarimala.kerala.gov.in ) വഴി പാസ് നേടിയവർക്ക് മാത്രമേ ഇനി അയ്യപ്പനെ ദർശിക്കാനായി എത്തിപ്പെടാൻ സാധിക്കുകയുള്ളു. 48 മണിക്കൂറിനള്ളിൽ പരിശോധന നടത്തിയ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും രണ്ട് ടോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പു എടുത്തവർക്കും മാത്രമായിരിക്കും ദർശനത്തിനായുള്ള അനുമതി ലഭിക്കുക. വെർച്വൽ…
Read More18-44 പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് മന്ദഗതിയിൽ.
ബെംഗളൂരു: പുതുക്കിയ വാക്സിനേഷൻ പോളിസിയുടെ തുടക്കം കുറിച്ചു ജൂൺ 21 ന് കർണാടക പ്രത്യേക ഡ്രൈവ് നടത്തിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ വിതരണത്തിൽ വരുന്ന കാലതാമസം കാരണം കഴിഞ്ഞ മാസത്തെ 18-44 പ്രായക്കാർക്കുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പ് പ്രതിദിനം ഒരു ലക്ഷം ഡോസ് എന്ന ലക്ഷ്യം നിലനിർത്താൻ സംസ്ഥാനത്തിന് സാധിച്ചില്ല. 1.73 ലക്ഷത്തിലധികം വാക്സിനുകൾ ജൂൺ 21 ന് നൽകാൻ കഴിഞ്ഞുവെങ്കിലും അതിനുശേഷം, നാല് ദിവസങ്ങളിൽ മാത്രമാണ് പ്രതിദിന ഡോസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ ഉയർന്നത്. കൊറോണ വൈറസ് അണുബാധയുടെ മൂന്നാം…
Read Moreജൂലൈ 10 മുതൽ ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ ഇല്ല; നിരോധന ഉത്തരവുകൾ നീട്ടി…
സംസ്ഥാനം വാരാന്ത്യ കർഫ്യൂ എടുത്തുകളഞ്ഞെങ്കിലും, ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ (സിആർപിസി) സെക്ഷൻ 144 (1) (പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ) പ്രകാരം പ്രാബല്യത്തിലുള്ള നിരോധന ഉത്തരവുകൾ നീട്ടി. സിആർപിസിയിലെ 144-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ ഒഴിവാക്കിയ ആവശ്യങ്ങൾ ഒഴികെ പൊതുസ്ഥലങ്ങളിൽ നാലിലധികം പേരുടെ സമ്മേളനം നിരോധിച്ചിരിക്കുന്നു. ജൂലൈ 10 മുതൽ ബെംഗളൂരുവിൽ വാരാന്ത്യങ്ങളിൽ പതിവ് പ്രവർത്തനങ്ങൾ തുടരുങ്കിമെലും നിരോധന ഉത്തരവ് ജൂലൈ 19 അർദ്ധരാത്രി വരെ പ്രാബല്യത്തിൽ തുടരുമെന്ന് കമ്മീഷണർ പറഞ്ഞു. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിന് കൂടുതൽ…
Read Moreകാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
ബെംഗളൂരു: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ.ബസവനഗുഡി സ്വദേശി ശ്രീനിവാസ് രാഘവൻ അയ്യങ്കാർ ( 47) ആണ് പിടിയിലായത്. ഇന്ദിരാഗഗറിൽ വി.വി. ആർ. വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. വൈറ്റ് ഫീൽഡ് സ്വദേശിയായ യുവതിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയാണ് യുവതിയിൽനിന്ന് തട്ടിയെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതോടെ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായി സമ്മതിക്കുകയായിരുന്നു. നാല്പതോളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തെ ഐ.ടി. കമ്പനികളിൽ…
Read Moreവിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കുചേരാൻ സഹായിക്കുന്നതിനായി ‘മൊബൈൽ ബാങ്കുകൾ’ സ്ഥാപിക്കാൻ കർണാടക.
ജൂലൈ 9 വെള്ളിയാഴ്ച നടന്ന വീഡിയോ കോൺഫറൻസിൽ ഇന്റർനെറ്റ് കണക്ഷനും ഓൺലൈൻ ക്ലാസുകൾക്കുള്ള സ്മാർട്ട്ഫോണുകളും ടാബ്ലെറ്റുകളും സംസ്ഥാനത്ത് ഒരു പ്രശ്നമായി തുടരുന്നുവെന്ന് വിദ്യാർത്ഥികൾ കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിനെ വീണ്ടും ഓർമ്മിപ്പിച്ചു. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് ഉപകരണങ്ങൾ നൽകാൻ സഹായിക്കുന്നതിനായി കർണാടക സർക്കാർ ‘മൊബൈൽ ബാങ്കുകൾ’ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി യോഗത്തിന് ശേഷം മന്ത്രി പ്രഖ്യാപിച്ചു. ജൂലൈ 12 തിങ്കളാഴ്ച മൊബൈൽ ബാങ്കിന്റെ രീതികളെക്കുറിച്ച് ചർച്ച നടക്കുമെന്ന് മന്ത്രി സുരേഷ് കുമാർ പറഞ്ഞു. റോട്ടറി ഇന്റർനാഷണൽ, ലയൺസ് ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകൾ…
Read Moreസിക്ക വൈറസ് സംസ്ഥാനത്ത് പടരാതിരിക്കാൻ കർണാടക സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അയൽ സംസ്ഥാനമായ കേരളത്തിൽ 14 സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയായി ജൂലൈ 9 ന് കർണാടക സർക്കാർ സിക വൈറസ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു അയൽ സംസ്ഥാനമായ കേരളത്തിൽ 14 പോസിറ്റീവ് കേസുകൾ സിക്ക വൈറസ് ബാധിച്ചതായി വെള്ളിയാഴ്ച (ജൂലൈ 9) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിക്ക വൈറസിന്റ വ്യാപന കാരണമായ ഈഡീസ് കൊതുകിന്റെ ആവാസം മൺസൂൺ പിന്തുണയ്ക്കുന്നുവെന്ന് സർക്കാർ അവരുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, സിക്ക എന്നിവയുടെ കർശന നിരീക്ഷണവും മേൽനോട്ടവും ഉണ്ടാവണമെന്നും, നഗര വാർഡുകളിൽ…
Read More