നഗരത്തിലെ 4500 ഏക്കറോളം തടാക പ്രദേശം”കാണ്മാനില്ല”..!!

ബെംഗളൂരു: നഗര ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ നഗരത്തിലെ 837 തടാകങ്ങളുടെ ഭാഗമായിരുന്ന 4500 ഏക്കറോളം ഭൂമിയാണ് നഷ്ടപ്പെട്ടതായി പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്തുവിട്ടിരിക്കുന്ന കണക്ക് ആദ്യ നടപടിയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും ഭൂമാഫിയ സംഘങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതിലും വളരെയധികം കൂടുതലാണെന്നും ജില്ലാ ഭരണകൂടത്തിന് വക്താവ് അറിയിച്ചു. നിലവിലെ സ്ഥിതി വിവരം അനുസരിച്ച് 91 തടാക പ്രദേശങ്ങൾ മാത്രമാണ് ഭൂമാഫിയയുടെ പിടിച്ചെടുക്കലിൽ ഉൾപ്പെടാത്തത്. ബാക്കിയുള്ള തടാക പ്രദേശങ്ങളിൽ ഭൂരിഭാഗവും നഷ്ടമായതായി ആണ് പ്രാഥമിക സർവ്വേ വെളിപ്പെടുത്തുന്നത്. പ്രാഥമിക സർവേ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള…

Read More

ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3310 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6524 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.09 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6524 ആകെ ഡിസ്ചാര്‍ജ് : 2684997 ഇന്നത്തെ കേസുകള്‍ : 3310 ആകെ ആക്റ്റീവ് കേസുകള്‍ : 107195 ഇന്ന് കോവിഡ് മരണം : 114 ആകെ കോവിഡ് മരണം : 34539 ആകെ പോസിറ്റീവ് കേസുകള്‍ : 2826754 ഇന്നത്തെ…

Read More

15767 കോടിയുടെ 148.17 കിലോമീറ്റർ നഗരത്തിൻ്റെ സ്വപ്ന പദ്ധതിയുടെ നിർമാണം ഉടൻ…

ബെംഗളൂരു: സബർബൻ പദ്ധതിക്ക് 3 മാസത്തിനകം ഔദ്യോഗികമായി തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. കൻ്റോൺമെൻ്റ് സ്റ്റേഷൻ മുതൽ ഹൊസൂർ റോഡിന് സമീപമുള്ള ഹീലലിഗെ വരെയുള്ള പാതയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി യെദിയൂരപ്പ നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രധാനമന്ത്രിയുടെ പ്രധാന ആഗ്രഹങ്ങളിൽ ഒരു പദ്ധതിയാണ് ഇത്, അദ്ദേഹത്തെ ഉൽഘാടനത്തിന് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി പൂർത്തിയായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 6 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാതയുടെ നീക്കം 148.17 കിലോമീറ്റർ ആണ് ,ആകെ നിർമ്മാണ ചെലവ്…

Read More

നഗരത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ ഓൺലൈൻ പരീക്ഷക്കിടയിൽ അധ്യാപകൻ നടത്തിയ പദപ്രയോഗം വിവാദത്തിൽ; വിഷയം ഏറ്റെടുത്ത് എൻ.എസ്.യു.ഐ;കാര്യമില്ലെന്ന് സർവകലാശാല.

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട കൽപ്പിത സർവ്വകലാശാലയായ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ പരീക്ഷക്കിടെ അധ്യാപകൻ്റെ ഭാഗത്തു നിന്നുണ്ടായ കമൻ്റ് വിവാദമായി. ഉത്തരം അടങ്ങിയ പിഡിഎഫ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ ‘മൂന്ന് മിനിറ്റുകൂടി ഉണ്ട് ബേബി”another three minutes baby” എന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. ജൂൺ 21 ന് നടന്ന സംഭവമാണ് വിവാദമായത്. “തേർഡ് പാർട്ടി പ്ലാറ്റ്ഫോമിൽ വെച്ചാണ് സംഭാഷണം നടന്നത്. ചില സമയങ്ങളിൽ ഇത്തരം സംഭാഷണങ്ങൾ അനുചിതവും അരോചകവുമാണ്.” ബെംഗളുരു ബെന്നാർഘട്ട റോഡിലുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു വിദ്യാർത്ഥിനി പറഞ്ഞതായി ഒരു ദേശീയ…

Read More

അധ്യാപകരെ കോവിഡ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണം.

ബെംഗളൂരു: പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരെ കൊവിഡ് അനുബന്ധ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉടൻതന്നെ ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബൃഹത് ബംഗളൂരു മഹാ നഗരപാലികക്ക് എഴുതിയ കത്തിൽ ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത യോട് ആവശ്യപ്പെട്ടു. അധ്യാപകർക്ക് ദൈനംദിന പാഠ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അടുത്തമാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രവർത്തന സജ്ജമാക്കുന്നതിനും കൂടി വേണ്ടിയാണ് നടപടി. ഇക്കാര്യം നേരത്തെ തന്നെ നഗരപാലിക യെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല , വീടുകൾ തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടിക്രമങ്ങളുടെ ഭാഗമായ…

Read More

മുൻ വനിതാ കോർപ്പറേറ്ററെ പട്ടാപ്പകൽ കുത്തിക്കൊന്നു; ഇവരുടെ ഭർത്താവ് മരിച്ചത് സമാന രീതിയിൽ.

ബെംഗളൂരു :ബി.ബി.എം.പി.ചലവഡി പാളയ വാർഡിൽ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മുൻ വനിതാ കോർപറേറ്റർ ആർ രേഖയെ (45) പട്ടാപ്പകൽ കുത്തിക്കൊന്നു. ബി.ജെ.പി. കോർപ്പറേറ്റർ ആയിരുന്നു, ഇവരുടെ ഭർത്താവ് കദിരേഷ് 2018ൽ മരിച്ചത് സമാന രീതിയിൽ ആയിരുന്നു. ഇന്നലെ രാവിലെ കോട്ടൻ പേട്ടിലെ അഞ്ജനപ്പ ഗാർഡനിൽ  സ്വവസതിക്ക് സമീപം ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ 2 പേർ കഴുത്തിൽ കുത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു, കെംപെഗൗഡ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരിച്ചു. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വെസ്റ്റ് ഡി.സി.പി.…

Read More
Click Here to Follow Us