ബെംഗളൂരു: കോറമംഗല ജ്യോതി നിവാസ് കോളേജിലെ പ്രിൻസിപ്പൽ എലിസബത്ത് സി.എസ് (57) കോവിഡ് ബാധിച്ചു മരിച്ചു. ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന എലിസബത്ത് 1992 ഇവിടെ തന്നെ മന:ശാസ്ത്ര വിഭാഗം അധ്യാപികയായി ഇവിടെ തന്നെ ചേരുകയായിരുന്നു. പി.യു.സി കോളേജ് പ്രിൻസിപ്പൽ ആയതിന് ശേഷം 2004ൽ കോളേജ് വൈസ് പ്രിൻസിപ്പൽ ആകുകയും 2010ൽ പ്രിൻസിപ്പൽ ആയി സ്ഥാനമേൽക്കുകയും ആയിരുന്നു. പ്രിൻസിപ്പലിൻ്റെ വിയോഗത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥിനി അനുശോചനം രേഖപ്പെടുത്തി. I am deeply saddened to hear this tragic news. RIP pic.twitter.com/kyt2DWUasy — Kiran…
Read MoreDay: 23 June 2021
ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4436 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6455 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.59 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6455 ആകെ ഡിസ്ചാര്‍ജ് : 2668705 ഇന്നത്തെ കേസുകള്‍ : 4436 ആകെ ആക്റ്റീവ് കേസുകള്‍ : 116450 ഇന്ന് കോവിഡ് മരണം : 123 ആകെ കോവിഡ് മരണം : 34287 ആകെ പോസിറ്റീവ് കേസുകള്‍ : 2819465 ഇന്നത്തെ…
Read Moreദുരഭിമാനക്കൊല;വ്യത്യസ്ത മതത്തിൽ നിന്നുള്ള കമിതാക്കളെ കൊലപ്പെടുത്തി;മൃതദേഹങ്ങൾ കണ്ടെത്തിയത് തല തകർന്ന നിലയിൽ.
ബെംഗളൂരു: വ്യത്യസ്ത മതത്തിൽ നിന്നും പരസ്പരം സ്നേഹിച്ച കമിതാക്കളെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ സാലദഹളളിയിലാണ് ദലിത് യുവാവിൻ്റെയും മറ്റൊരു മതത്തിൽ പെട്ട യുവതിയുടെയും മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളിയായ ബസവരാജ് (19), ദാവല്‍ബി(18) എന്നിവരാണ് കൊല്ലപ്പെട്ടത്. കല്ലു കൊണ്ടടിച്ച് തല തകർത്ത നിലയിലായിരുന്നു രണ്ട് മൃതദേഹംങ്ങളും. യുവതിയുടെ പിതാവടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കൾ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിജയപുര എസ്പി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തിന് എതിരായിരുന്നെന്നും പൊലീസ് പറയുന്നു.
Read Moreമൈസൂരു റോഡ്-കെങ്കേരി മെട്രോ;സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാക്കാൻ 4 ദിവസം കൂടി.
ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു. ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്. പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി…
Read Moreകമ്പിവേലിയിൽ മൂത്രമൊഴിച്ച 2 തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു; ബെസ്കോമിനെതിരെ കേസ്.
ബെംഗളൂരു : ഇരുമ്പു വേലിയോട് ചേർന്ന് മൂത്രമൊഴിച്ച രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. ടി.ദാസറഹള്ളിയിലെ മല്ലസാന്ദ്രയിൽ ഓട ശുചീകരണം നടത്തി മടങ്ങുകയായിരുന്ന റായ്ചൂർ സ്വദേശികളായ രംഗപ്പ (19), കരിയപ്പ (20) എന്നിവരാണ് ഷോക്കടിച്ച് തൽക്ഷണം മരിച്ചത്. ഹൈടെൻഷൻ ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈൻ മാലിന്യമൊഴുകുന്ന കനാലിൻ്റെ ഇരുമ്പുവേലിയിൽ തട്ടി കിടക്കുകയായിരുന്നു. ഇതറിയാതെ കമ്പിവേലിയോട് ചേർന്ന് മൂത്രമൊഴിച്ചതാണ് അപകടത്തിന് കാരണമായത്. നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോമിനെതിരെ കുറ്റകരമായ അനാസ്ഥക്ക് കലാശിപ്പാളയ പോലീസ് കേസെടുത്തു.
Read Moreഅടിയന്തിര ദുരിതാശ്വാസ ഫണ്ട് 5 ഇരട്ടിയായി ഉയർത്തി സർക്കാർ.
ബെംഗളൂരു : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ട്, അടിയന്തിര ദുരിതാശ്വാസഫണ്ട് 500 കോടിയിൽ നിന്ന് 2500 കോടിയാക്കി ഉയർത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷമാണ് 80 കോടിയിൽ നിന്ന് ഫണ്ട് 500 കോടിയാക്കി ഉയർത്തിയത്. കർണാടക എമർജൻസി റിലീഫ് ഫണ്ട് നിയമ ഭേദഗതിയിലൂടെ നിയമനിർമ്മാണം നടത്തി ഇത് യഥാർത്ഥ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
Read Moreകോളേജുകൾ ഘട്ടം ഘട്ടമായി തുറക്കും;സ്കൂളുകൾ ഉടനെ ഇല്ല.
ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. അതേ സമയം സ്കൂളുകൾ ഉടനെ തന്നെ തുറക്കാൻ പരിപാടിയില്ല എന്നും അദ്ദേഹം വ്യക്താക്കി. കോവിഡ് മൂന്നാം തരംഗത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിനിടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയതിന് ശേഷമാകും പ്രൊഫഷണൽ കോളേജുകൾ തുറക്കുക. ” മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഉള്ള വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് ശേഷമാകും…
Read More