ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ സർവേ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലം 42 കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു.
ഇതിൽ ഏഴു വയസ്സിനു താഴെയുള്ള അഞ്ച് കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായത്. ബാക്കിയുള്ളവർ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കൂടാതെ 811 കുട്ടികൾക്ക് അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടമായി.
ആരും നോക്കാനില്ലാത്ത കുട്ടികളെ റെസിഡൻറ്‌ഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ച് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് സൗജന്യ ലാപ്‌ടോപ്പും ടാബ്‌ലെറ്റുകളും നൽകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ‘ബാല സേവ’ പദ്ധതിപ്രകാരം വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ശിശുക്ഷേമ വകുപ്പ് അധികൃതർ അറിയിച്ചു. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് സർക്കാർ മാസം 3500 രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കും.
സംസ്ഥാന ശിശുക്ഷേമ വകുപ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.