ബെംഗളൂരു : ലോക്ക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന സാധാരണ ജന വിഭാഗങ്ങൾക്ക് 500 കോടിയുടെ സഹായധനം കൂടി അനുവദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.
മെയ് 19ന് 1250 കോടിയുടെ ആദ്യ പാക്കേജ് മുന്പ് പ്രഖ്യാപിച്ചിരുന്നു.
സിനിമ, സീരിയൽ, മത്സ്യബന്ധനം, ആശ പ്രവർത്തകർ, ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സിഗ്രേഡ് ജീവനക്കാർ എന്നിവർക്ക് 3000 രൂപ വീതം ലഭിക്കും.
അംഗനവാടി ടീച്ചർമാർക്കും ആയമാർക്കും 2000 രൂപ വീതം.
അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് 5000 രൂപ വീതം.
സ്കൂൾ കുട്ടികൾക്ക് ജൂൺ ജൂലൈ മാസങ്ങളിൽ അരക്കിലോ പാൽപ്പൊടിയും ഭക്ഷ്യധാന്യങ്ങളും ലഭിക്കും.
അഭിഭാഷക ക്ഷേമ ഫണ്ടിലേക്ക് 5 കോടി രൂപ.
വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ്ജ് ചെറുകിട വ്യവസായങ്ങൾക്ക് ജൂൺ, ജൂലൈ മാസത്തേക്ക് ഒഴിവാക്കി. മറ്റ് വ്യവസായങ്ങൾക്ക് വൈദ്യുതി ബിൽ അടക്കാൻ അധിക സമയം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.