സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചത് 5000 കോവിഡ് രോഗികൾ

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചത് 5000ത്തിൽ അധികം കോവിഡ് രോഗികൾ. മേയ് 7 മുതൽ 13 വരെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3500 പേരാണ്. കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ ആരോഗ്യ വ്യവസ്ഥയെ ആകമാനം തകിടംമറിച്ചിരിക്കുകയാണ്‌.

ഈ മാസത്തിൽ കഴിഞ്ഞ ഒരാഴ്ചത്തെ മരണ നിരക്ക് ആദ്യ ആഴ്ചയെക്കാൾ ഇരട്ടിയിലധികമാണ്. ഇവയിൽ 2700 മരണങ്ങളും നഗരത്തിലാണ് സംഭവിച്ചത്. സംസ്ഥാനത്ത് മേയ് മാസത്തിൽ ദിവസേനയുള്ള ഏകദേശ മരണ നിരക്ക് 400 ആണെങ്കിൽ അതിൽ 200ൽ അധികവും കോവിഡ് മരണങ്ങൾ സംഭവിക്കുന്നത് നഗരത്തിലാണ്.

കഴിഞ്ഞ 14 മാസത്തിൽ ഇതാദ്യമായാണ് ദിവസേനയുള്ള മരണ നിരക്ക്‌ ഇത്രയും ഉയരത്തിൽ നിൽക്കുന്നത്. അതിനിടെ നഗരത്തിലെ ശ്മശാനം ബുക്ക് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ ലൈൻ തുടങ്ങി.

മരണം നടക്കുമ്പോൾ ബന്ധുക്കൾക്ക് ഹെൽപ്പ്‌ ലൈൻ നമ്പറായ 918495998495 -ലേക്ക് വിളിക്കുകയോ വാട്‌സാപ്പ് സന്ദേശമയക്കുകയോ ചെയ്താൽ മതി. ശ്മശാനം ഏതെന്ന് നിശ്ചയിച്ച് സംസ്കാരത്തിനുള്ള സമയം, സംസ്കാരത്തിന് അനുവർത്തിക്കേണ്ട ആചാരം ഉൾപ്പെടെ നമ്പറിൽ അറിയിക്കാം.

ഇതിനെത്തുടർന്ന് ബന്ധുക്കൾക്ക് ഒരു ടോക്കൺ നമ്പർ ലഭിക്കും. സംസ്കാരത്തിന് അനുവദിച്ച സമയം കാണിച്ചുള്ള എസ്.എം.എസ്. സന്ദേശവുമെത്തും. ഇതുപ്രകാരം, ബുക്ക് ചെയ്ത സമയത്ത് മൃതദേഹവുമായി ശ്മശാനത്തിലെത്തിയാൽ മതി. നഗരത്തിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുവേണ്ടി മരിച്ചവരുടെ ബന്ധുക്കൾ കാത്തുകെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us