പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്ന് മുന്നോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%;ആക്റ്റീവ് രോഗികളുടെ എണ്ണം 2 ലക്ഷത്തിനടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5624 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.87 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5624 ആകെ ഡിസ്ചാര്‍ജ് : 1037857 ഇന്നത്തെ കേസുകള്‍ : 25795 ആകെ ആക്റ്റീവ് കേസുകള്‍ : 196236 ഇന്ന് കോവിഡ് മരണം : 123 ആകെ കോവിഡ് മരണം : 13885 ആകെ പോസിറ്റീവ് കേസുകള്‍ : 1247997 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97%;കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19.

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിര

ബെംഗളൂരു: നഗരത്തിൽ കൊവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതോടെ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ പോലും തളര്‍ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയില്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംസ്കരിക്കാന്‍ അനുമതിയായി. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു. മൃതദേഹങ്ങളുമായി ഊഴമെത്താന്‍…

Read More

എല്ലാ ആശുപത്രികളിലെയും 80 ശതമാനം കിടക്കകളും, ഐസിയു സൗകര്യങ്ങളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോവിഡ് 19 ന്റെ  രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മൊത്തം കിടക്കകളുടെ 80 ശതമാനവും കർണാടക സർക്കാർ കോവിഡ് രോഗബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവയ്ക്കും എന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. മുപ്പതിലധികം കിടക്കകളുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകളും ഐസിയുസൗകര്യവും കോവിഡ് 19 രോഗികൾക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികൾ, അമ്മ ശിശു സംരക്ഷണം, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിടക്കകൾ ഇതിൽ പെടുന്നില്ല എന്ന്…

Read More

നഗരത്തിൽ ലോക്ക് ഡൗൺ എന്ന് അഭ്യൂഹം; കാരണം ഇതാണ്.

ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കും എന്ന രീതിയിൽ ഉച്ചക്ക് ശേഷം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്, മാത്രമല്ല മല്ലേശ്വരം അടക്കം നിരവധി സ്ഥലങ്ങളിൽ പോലീസ് ഇടപെട്ട് കടകൾ അടപ്പിക്കുന്നുമുണ്ട്, ഇത് ലോക്ക് ഡൗൺ മുന്നിൽ കണ്ടു കൊണ്ടാണ് എന്ന രീതിയിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഇനിയൊരു ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയോ പ്രഖ്യാപിക്കാനുള്ള സാധ്യതയോ കുറവാണ്. രണ്ട് ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ 20ന് വൈകുന്നേരം കർണാടക സർക്കാർ കൊണ്ടുവന്ന ഉത്തരവ് ഇപ്പോൾ നടപ്പിലാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മെയ് നാല്…

Read More

മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രി വിട്ടു

ബെംഗളൂരു: കോവിഡ് 19 ചികിത്സയിലായിരുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയെ ഇന്ന്‌ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 16 ന് ആണ് മണിപ്പാൽ ആശുപത്രിയിൽ  അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കർണാടക  ഉപതിരഞ്ഞെടുപ്പിനായി പ്രചാരണംനടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പനി, ക്ഷീണം തുടങ്ങിയലക്ഷണങ്ങളുണ്ടായിരുന്നു എങ്കിലും നില തൃപ്തികരമായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ഇതുവരെ എടുത്തത് 58 കേസുകൾ; രക്ഷപ്പെടുത്തിയത് 200ൽ അധികം കന്നുകാലികളെ.

ബെംഗളൂരു : രണ്ട് മാസം മുൻപേ നിലവിൽ വന്ന കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരം ഇതുവരെ റജിസ്റ്റർ ചെയ്തത് 58 കേസുകൾ. ഇരുനൂറിൽ അധികം അനധികൃത കന്നുകാലികളെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തി. കന്നുകാലികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിച്ച് അനധികൃതമാണെന്ന് കണ്ടാൽ പിടിച്ചെടുക്കാനും കേസെടുക്കാനും പോലീസിന് അധികാരം നൽകുന്നതാണ് ഈ നിയമം. വ്യക്തമായ രേഖകൾ ഇല്ലാതെ കന്നുകാലികളെ കൊണ്ടു പോകുന്നത് വിലക്കുന്നതോടൊപ്പം കുറ്റകൃത്യത്തിൻ്റെ വ്യാപ്തിയനുസരിച്ച് 50000 മുതൽ 10 ലക്ഷം വരെ പിഴ ചുമത്തുകയോ കുറ്റവാളിക്ക് 7 വർഷം തടവോ ലഭിക്കും.

Read More

നമ്മ മെട്രോ പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ബെംഗളൂരു: മൊത്തം 58.19 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾക്ക്കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഘട്ടം 2 എ സെൻ‌ട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെ‌ആർ പുരം വരെയും ഘട്ടം 2 ബി കെ‌ ആർ പുരംമുതൽ വിമാനത്താവളം വരെയുമാണ് ( ഹെബൽ‌ ജംഗ്ഷൻ‌ ). ഈ രണ്ട് ഘട്ടങ്ങൾ പൂർ‌ത്തിയാക്കൽ മൊത്തം ‌ ചെലവ് 14,788 കോടി രൂപ വരും. സംസ്ഥാന തലസ്ഥാനത്തെ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി…

Read More

കെ.എസ്.ആർ.ടി.സി.ബസ് സമരം പിൻവലിച്ചു.

ബെംഗളൂരു: 15 ദിവസം നീണ്ട ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമരം ഇന്നലെ പിൻവലിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജോലിക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് നടപടി. കോടതിയിൽ വിശ്വാസവും ബഹുമാനവുമുണ്ടെന്നും സമരം താത്കാലികമായി പിൻവലിക്കുകയാണെന്നും കർണാടക റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ലീഗ് പ്രസിഡന്റ് കൊടിഹള്ളി ചന്ദ്രശേഖർ അറിയിച്ചു. ജീവനക്കാരിൽ ഒരു വിഭാഗം നേരത്തേ തന്നെ പണിമുടക്കിൽനിന്ന് പിന്മാറിയിരുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ നേതൃത്വത്തിനെതിരേ സംഘടനയ്ക്കുള്ളിൽത്തന്നെ അഭിപ്രായവ്യത്യാസം രൂപപ്പെടുകയും ചെയ്തിരുന്നു. 60 ശതമാനത്തോളം ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ നിരത്തിലിറങ്ങിയിരുന്നു. വ്യാഴാഴ്ച മുതൽ നാലു…

Read More

ബാംഗ്ലൂർ സർവകലാശാല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല ബുധനാഴ്ച മുതൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും  വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു. മെയ് 4 വരെ ഓൺ‌ലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപനേതര ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 30 വരെ വീട്ടിൽ നിന്നും ജോലി തുടരാമെന്ന് വൈസ് ചാൻസലർ വേണുഗോപാൽ കെ ആർ പുറപ്പെടുവിച്ച ഉത്തരവിൽപറയുന്നു. “ടീച്ചിംഗ് സ്റ്റാഫ് ഗൂഗിൾ ഫോമുകൾ വഴി ബന്ധപ്പെട്ട വകുപ്പിന്റെ ചെയർപേഴ്‌സൺ മുഖേന ദിവസേനയുള്ള ജോലിയുടെ വിവരങ്ങൾ സർവകലാശാലക്ക് സമർപ്പിക്കും. അവശ്യ സേവനങ്ങളുടെ ഉദ്യോഗസ്ഥർ അതത്ഓഫീസുകളിൽ നിന്ന് തുടർന്നും പ്രവർത്തിക്കും,” എന്ന്…

Read More
Click Here to Follow Us