ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് നഗരത്തിൽ പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള ജില്ലയായി ബെംഗളൂരു നഗര ജില്ല മാറി.
വെള്ളിയാഴ്ച വരെ ഉള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിൽ താഴെ ആക്റ്റീവ് കോവിഡ് കേസുകൾ നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
ബെംഗളൂരു ജില്ലയിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽനിലവിൽ മൊത്തം 1,49,624 ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്.
വെള്ളിയാഴ്ച വരെ 1.1 ലക്ഷം ആക്റ്റീവ് കേസുകളുള്ള പൂനെ ആണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ദില്ലിയിൽ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം ഏകദേശം ഒരു ലക്ഷമാണ്, മുംബൈയിൽ ഇത് 81,174 ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.