വാരാന്ത്യ കർഫ്യൂ ആരംഭിച്ചു;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കർണാടക സർക്കാർ മുൻപ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഉള്ള വാരാന്ത്യ കർഫ്യൂ ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് നിരോധനാജ്ഞ.

നമ്മ മെട്രോ റെയിൽ സർവ്വീസുകൾ റദ്ദാക്കിയതായി ബി.എം.ആർ.സി.എൽ അറിയിച്ചു.

അവശ്യ സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ എന്ന് ബി.എം.ടി .സി അറിയിച്ചു. അവശ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് വേണ്ടി ബി.എം.ടി.സി.450-500 സർവ്വീസുകൾ മാത്രം നടത്തും.

വിമാനത്താവളത്തിലേക്കും തിരിച്ചും നഗരത്തിൽ നിന്ന് സർവീസുകൾ ഉണ്ടാകും. മെസൂരു റോഡ് സാറ്റലൈറ്റ്, ചന്ദാപുര, മജസ്റ്റിക്, ബനശങ്കരി, എച്ച്.എ.എൽ, കാഡു ഗൊഡി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ നിന്നും തിരിച്ചും സർവീസ് ഉണ്ടാകും.

തിരക്കിന് അനുസരിച്ച് മാത്രം സംസ്ഥാനന്തര സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു, കേരളമുൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലേക്ക് ഉള്ള സർവീസുകൾ പൂർണമായും തടസപ്പെടില്ല. ഈ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ബസ് ടിക്കറ്റ് കാണിച്ചു കൊണ്ട് ബസ് സ്റ്റാൻ്റുകളിലേക്ക് യാത്ര ചെയ്യാം, പോലീസ് തടയില്ല.

പച്ചക്കറി, പാൽ, പലചരക്ക് കടകൾ രാവിലെ 6 മണി മുതൽ 10 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല, ഭക്ഷണം പാർസൽ ആയി നൽകണം.

http://88t.8a2.myftpupload.com/archives/65336

http://88t.8a2.myftpupload.com/archives/65464

http://88t.8a2.myftpupload.com/archives/65422

http://88t.8a2.myftpupload.com/archives/65472

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us