ബെംഗളൂരു : കോവിഡ് ബാധിതർക്കു ഹോം ഐസലേഷനിൽ കഴിയാനുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
- ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ മാത്രമേ ഹോം ഐസലേഷനിൽ കഴിയാവു.
- ഇവർക്കു പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടായിരിക്കണം.
- 24 മണിക്കൂർ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ മെഡിക്കൽ പരിചരണം തേടാനും സഹായി ഉണ്ടായിരിക്കണം.
- മുലയൂട്ടുന്ന അമ്മമാർക്കു ഡോക്ടറുടെ അനുമതിയോടെ ഹോം ഐസലേഷനിൽ കഴിയാം.
- പ്രസവ തീയതിക്കു രണ്ടാഴ്ച മാത്രമുള്ളവർക്കു ഹോം ഐസലേഷൻ അനുവദിക്കില്ല.
- 60 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഹോം ഐസലേഷനിൽ കഴിയാൻ ഡോക്ടറുടെ അനുമതി വേണം.