ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41%;കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്.…

Read More

ഇന്ന് 23558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.47%;ഒന്നര ലക്ഷം പരിശോധനകൾ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 23558 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6412 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.47 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6412 ആകെ ഡിസ്ചാര്‍ജ് : 1032233 ഇന്നത്തെ കേസുകള്‍ : 23558 ആകെ ആക്റ്റീവ് കേസുകള്‍ : 176188 ഇന്ന് കോവിഡ് മരണം : 116 ആകെ കോവിഡ് മരണം : 13762 ആകെ പോസിറ്റീവ് കേസുകള്‍ : 1222202 ഇന്നത്തെ പരിശോധനകൾ…

Read More

നഗരത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും.

power cut

ബെംഗളൂരു: നഗരത്തിന്റെ  പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഖോദെസ്, സരകി, എലിറ്റ, ആർ‌ബി‌ഐ സബ് സ്റ്റേഷനുകളിൽ കേബിൾ ജോലിയും മറ്റ് അടിസ്ഥാന സകര്യങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നടക്കുന്നതിനാൽ കൊണനങ്കുണ്ടെ, പുട്ടനെഹള്ളി, ജെപി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽവൈകുന്നേരം 5.30 വരെ ആഴ്ചയിലുടനീളം വൈദ്യുതി മുടങ്ങാൻ സാധ്യത ഉണ്ട്. ഏപ്രിൽ 22 ന് പാണ്ഡുരംഗ നഗറും ബിജി റോഡും വൈദ്യുതി മുടക്കം ഉണ്ടാകും. ഏപ്രിൽ 23, ഏപ്രിൽ 24 തീയതികളിൽ വൈദ്യുതി പല പ്രദേശങ്ങളിലും മുടങ്ങും. …

Read More

ഓക്സിജൻ, റെംഡെസിവിർ വിതരണത്തിനായി നഗരത്തിൽ വാർറൂം.

ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജനും റെംഡെസിവിറും വിതരണം ചെയ്യുന്നതിനായി കർണാടക സർക്കാർ ബുധനാഴ്ച ബെംഗളൂരുവിൽ ഒരു കോവിഡ് വാർ റൂം പ്രവർത്തിപ്പിക്കാൻ തുടങ്ങി. “ഓക്സിജന്റെ സമയബന്ധിതവും മതിയായതുമായ വിതരണം ഉറപ്പുവരുത്തുന്നതിനായി 3 ഷിഫ്റ്റുകളിലായി 24/7 പ്രവർത്തിക്കുന്ന വാർ റൂം സ്ഥാപിച്ചു,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ചാമരാജനഗര ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഓക്സിജൻ വിതരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും അദ്ദേഹം സംസാരിച്ചു. ചാമരാജനഗര ജില്ലാ ആശുപത്രിയിൽ ആറ് കിലോ ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്നും  ഇത് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും എന്നും മന്ത്രി പറഞ്ഞു.

Read More

പുതുക്കിയ ഹോം ഐസൊലേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് ബാധിതർക്കു ഹോം ഐസലേഷനിൽ കഴിയാനുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ മാത്രമേ ഹോം ഐസലേഷനിൽ കഴിയാവു. ഇവർക്കു പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടായിരിക്കണം. 24 മണിക്കൂർ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ മെഡിക്കൽ പരിചരണം തേടാനും സഹായി ഉണ്ടായിരിക്കണം. മുലയൂട്ടുന്ന അമ്മമാർക്കു ഡോക്ടറുടെ അനുമതിയോടെ ഹോം ഐസലേഷനിൽ കഴിയാം. പ്രസവ തീയതിക്കു രണ്ടാഴ്ച മാത്രമുള്ളവർക്കു ഹോം ഐസലേഷൻ അനുവദിക്കില്ല. 60 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഹോം ഐസലേഷനിൽ കഴിയാൻ ഡോക്ടറുടെ അനുമതി വേണം.

Read More

കോവി ഷീൽഡ് വാക്സിൻ്റെ വില പുറത്ത് വിട്ടു.

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിൽ നൽകുമെന്നും സ്വകാര്യ മേഖലയിലും വാക്സിൽ ലഭ്യമാക്കും എന്നും സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ പ്രധാന കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ കോവി ഷീൽഡ് വാക്സിൻ്റെ മാർക്കറ്റ് വില പുറത്ത് വിട്ടു. സംസ്ഥാന സർക്കാറുകൾക്ക് ഡോസ് ഒന്നിന് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും കോവി ഷീൽഡ് ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. അമേരിക്കൻ, റഷ്യൻ, ചൈനീസ് വാക്സിനുകളേക്കാൾ കുറഞ്ഞ വിലയാണ് എന്നും പത്രക്കുറിപ്പിൽ പറയുന്നു.  

Read More

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി.

ബെംഗളൂരു: നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ പ്രമോഷൻ നടത്തുന്നതാണ് എന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ. മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21 മുതൽ ജൂലൈ 5 വരെ എസ് എസ് എൽ സി പരീക്ഷകൾ സംസ്ഥാനത്ത് നടക്കും. “1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളോട് പരീക്ഷകളിൽ ശാരീരികമായി പങ്കെടുക്കാൻ ആവശ്യപ്പെടരുത്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തുന്നതിനുള്ള ഒരു ഉപകരണമായിരിക്കണം മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും. അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ ബ്രിഡ്ജ് കോഴ്‌സിന്റെ…

Read More

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ 80 കോവിഡ് കേസുകൾ !

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  വൈറ്റ്ഫീൽഡിലെ പ്രസ്റ്റീജ് ശാന്തിനികേതൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 80 ഓളം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മൂവായിരത്തിലധികം ഫ്ളാറ്റുകളും പതിനായിരത്തിലധികം താമസക്കാരും ഉള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 1500 താമസക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് സ്ഥിരീകരിച്ചവർ ആന്ധ്രാപ്രദേശ്, ഗുജറാത്ത്തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ബി ബി എം പി മഹാദേവപുര മേഖല ജോയിന്റ്കമ്മീഷണർ ആർ വെങ്കടാചലപതി പറഞ്ഞു. ഏപ്രിൽ 4 ന് ആണ് ഇവിടെ കേസുകൾ…

Read More
Click Here to Follow Us