നന്ദി ഹിൽസിൽ, ഇനി പാരാഗ്ലൈഡിങ്ങും.

ബെംഗളൂരു: സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ പാരാഗ്ലൈഡിംഗ് ഉടൻ തന്നെ ബെംഗളൂരുവിന്റെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാകും. ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) എന്ന സ്വകാര്യ കമ്പനി നന്ദി ഹിൽ‌സിൽ പാരാഗ്ലൈഡിംഗ് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിൽ നിന്നും  ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നുംആവശ്യമായ അനുമതി വാങ്ങിയ ശേഷം ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) ഡിസംബർ അവസാനത്തോടെ നന്ദി ഹിൽസിലെ മൈതാനത്തിൽ ടെസ്റ്റ് തുടങ്ങിരുന്നു. കൂടുതൽ ധൈര്യവും…

Read More

ഓർത്തു വക്കുക ഈ നമ്പറുകൾ;കോവിഡ് രോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ.

ബെംഗളൂരു: സംസ്ഥാനത്തും പ്രത്യേകിച്ച് നഗരത്തിലും കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ സംവിധാനം ഊർജ്ജിതമാക്കി ബി.ബി.എം.പി. പ്രതിരോധ മരുന്ന്, കോവിഡ് കെയർ സെൻററുകൾ, ആശുപത്രികളിലെ കിടക്ക ലഭ്യത എന്നിവക്കായി 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. 14410 എന്ന ആപ്തമിത്ര നമ്പറിലും സഹായങ്ങൾ ലഭ്യമാക്കും. ആംബുലൻസിനായി 108 ൽ വിളിക്കാം. 24 മണിക്കൂറും സേവനം ലഭിക്കുന്ന നമ്പറുകൾ 6 ലൈനുകളിൽ 12 ലൈനുകളായി ഉയർത്തിയതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു. വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങളും നമ്പറുകളും താഴെ.  

Read More

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8%;കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19.

കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…

Read More

മരണം 78;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു;രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14859 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4031 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.11%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4031 ആകെ ഡിസ്ചാര്‍ജ് : 1003985 ഇന്നത്തെ കേസുകള്‍ : 14859 ആകെ ആക്റ്റീവ് കേസുകള്‍ : 107317 ഇന്ന് കോവിഡ് മരണം : 78 ആകെ കോവിഡ് മരണം : 13190 ആകെ പോസിറ്റീവ് കേസുകള്‍ : 1124509 ഇന്നത്തെ പരിശോധനകൾ :…

Read More

മുഖ്യമന്ത്രിക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു;ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളുരു : മുഖ്യമന്ത്രി യെദിയൂരപ്പക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു.ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി തന്നെ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തനിക്ക് ചെറിയ രീതിയിൽ പനി ഉണ്ട്, പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഞാൻ സുഖമായിരിക്കുന്നു. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് ,മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. Upon having mild fever, today I got tested for Covid-19 and my report has come out positive. Although I am doing fine,…

Read More

നഗരത്തിലെ ഈ സ്ഥലങ്ങളിൽ കോവിഡ് തീവ്രവ്യാപനം തുടരുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡിന്റെ രണ്ടാംവരവ് രോഗബാധ പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. ബെംഗളൂരു അർബനിൽ കഴിഞ്ഞ ദിവസം 10,497 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ പ്രതിദിന രോഗബാധ 10,000 കടക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,12,521-ലെത്തി. 30 പേർ കൂടി മരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,963 ആയി. സജീവ കേസുകളുടെ എണ്ണം 71,827-ലെത്തി. നഗരത്തിലെ കോവിഡ് തീവ്രവ്യാപനം തുടരുന്ന സ്ഥലങ്ങൾ: കെമ്പെഗൗഡ ജക്കൂർ ബ്യാട്ടരായണപുര വിദ്യാരായന്യപുര ബാനസവാടി ന്യൂ ടിപ്പസാന്ദ്ര സംപങ്ങിരാമനഗര ശാന്തള നഗർ കോണെന്ന അഗ്രഹാര സങ്കേനഹള്ളി…

Read More

ദൃശ്യം 2 കന്നഡയിലും; പ്രധാന വേഷങ്ങളിൽ നിരവധി മലയാളി അഭിനേതാക്കൾ.

മോഹന്‍ ലാല്‍-ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ദൃശ്യ 2 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. കന്നഡ ദൃശ്യ ആദ്യ ഭാഗം അവതതരിപ്പിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്. മീനയുെട കഥപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലായാളി താരം നവ്യ നായരാണ്. ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെയെത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രം ചെയ്തിരുന്നത്…

Read More

നഗരത്തിലെ കോവിഡ് മരണങ്ങൾ; മൃത ശരീരങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ശ്മശാന പ്രവർത്തനങ്ങളെ ബാധിക്കുന്നു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 മരണങ്ങൾ വർദ്ധിച്ചതോടെ ശ്മശാനത്തിൽ മൃതദേഹങ്ങളുമായി  3-4 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. നാല് കോവിഡ്  19 ശ്മശാനങ്ങളിൽ ഓരോന്നിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ദിനം പ്രതി  വർദ്ധനവ് ഉണ്ടാകുന്നുണ്ട്. “ഞങ്ങൾക്ക് സാധാരണയായി ഒരു ദിവസം 5-6 മൃതദേഹങ്ങൾ ലഭിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പ്രതിദിനം 22-25 മൃതദേഹങ്ങൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്, ഇതിൽ 15 കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ഉൾപെടും. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി 11.30 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിറ്റേന്ന് രാവിലെ 6 മണിയോടെതിരികെ വരികയും ചെയ്യുന്നു.…

Read More

8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.

ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു. “വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും  ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ…

Read More

കോവിഡ് രണ്ടാം തരംഗം: മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തുടർ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സാങ്കേതിക ഉപദേശക സമിതി ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. എല്ലാ പാർട്ടികളിലെയും പ്രതിനിധികളും കാബിനറ്റ് സഹപ്രവർത്തകരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ഇതിൽ തീരുമാനം എടുക്കുക“, എന്നും മന്ത്രിപറഞ്ഞു. “ബിബി‌എം‌പി കമ്മീഷണറുമായി ഞാൻ ശ്മശാനത്തെ സംബന്ധിച്ചുള്ള വിഷയം ചർച്ചചെയ്തു. 14-15 കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒറ്റ ശ്മശാനത്തിലേക്കാണ് അയച്ചത്. അതാണ് തിരക്ക്കിന് കാരണം“, എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗ്രാമീണ സേവനം…

Read More
Click Here to Follow Us