ബെംഗളൂരു: ഏപ്രിൽ 30 നകം കർണാടകയിൽ 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടാകുമെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗണിതശാസ്ത്ര ഗവേഷകരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗണിതശാസ്ത്ര മോഡലുകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ ഇത് ഒരു ഏകദേശ കണക്കാണ് എന്ന് പറഞ്ഞു.
ഇതുവരെ 10.5 ലക്ഷം കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് പകരുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ ഈ സംഖ്യകൾ ഒരു ചോദ്യമായി നിൽക്കുന്നുണ്ട്.
വൈറസ് അതിവേഗം പടരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര ഭയാനകമാകില്ല എന്ന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ധർ വാദിക്കുന്നു.
രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ നേരത്തെ നിർമ്മിച്ച സമാന ഗണിതമാതൃകകൾ പരാജയമായിരുന്നു എന്നും ആരോഗ്യ വകുപ്പിന്റെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.