ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 4373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1959 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.53 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1959 ആകെ ഡിസ്ചാര്‍ജ് : 961359 ഇന്നത്തെ കേസുകള്‍ : 4373 ആകെ ആക്റ്റീവ് കേസുകള്‍ : 36614 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 12610 ആകെ പോസിറ്റീവ് കേസുകള്‍ : 1010602 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 3 April 2021
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…
Read More12 ലക്ഷം രൂപയുടെ മൊബൈല്‍ ബില്‍ ! എയര്‍ടെല്ലിന് പണി കൊടുത്ത് ഉപഭോക്താവ്.
ബെംഗളൂരു: അന്താരാഷ്ട്ര ഡാറ്റാ റോമിംഗ് ചാർജുകൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ മൊബൈൽ ബിൽഅയച്ചതിന്റെ പേരിൽ സേവന ദാതാവിനെതിരെയുള്ള പരാതിയിൽ ഉപഭോക്താവിന് അനുകൂലമായ വിധി. ഈടാക്കിയ അമിത ബിൽ നൽകേണ്ടതില്ല എന്നതിന് പുറമേ, നേരിട്ട പ്രശ്നത്തിന് 10,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് ലഭിക്കുന്നതാണ്. നഗരത്തിലെ ഒരു ഹെവി ഉപകരണ ഡീലറുടെ മാനേജരായി ജോലി നോക്കിയിരുന്ന മെൽവിൻ ജോൺ തോമസ്, 2016 അവസാനത്തോടെ ജോലിയുമായി ബദ്ധപ്പെട്ട് ചൈനയിലേക്ക് പോയി. ഒരു കോർപ്പറേറ്റ് അക്കൗണ്ടിന്റെഭാഗമായി അദ്ദേഹം എയർടെൽ സിം കൈവശം വച്ചു. 2016 ഒക്ടോബറിൽ, യാത്രയ്ക്ക് മുമ്പ്,…
Read Moreനഗരത്തിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.
ബെംഗളൂരു: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാമയ്യ ലേഔട്ട് ഹാവന്നൂർ എക്സ്റ്റൻഷൻ ദേശീയ പാത നാലിലെ വിവിധപ്രദേശങ്ങൾ ഡിഫൻസ് കോളനി ഹാവനൂർ എക്സ്റ്റൻഷൻ മുനികൊണ്ടപ്പ ലേഔട്ട് മുനീശ്വര നഗര വിഡിയ സ്കൂൾ ഹെസറഘട്ട മെയിൻ റോഡ് മഞ്ജുനാഥ നഗര ഹരികുമാര ലേഔട്ട് സോപ്പ് ഫാക്ടറി ലേഔട്ട് ഗണപതിനഗര തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക. വിഡിയ മാസ്റ്റർ യൂണിറ്റ് സബ് സ്റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
Read Moreഓട്ടോറിക്ഷ നിരക്ക് വർദ്ധനവ് പരിഗണനയിൽ; മിനിമം ചാർജ് 30 രൂപ വരെയായി ഉയർത്തിയേക്കും
ബെംഗളൂരു: ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബുകളുടെയും സിറ്റി ടാക്സികളുടെയും നിരക്ക് വർധിപ്പിച്ചസാഹചര്യത്തിൽ ഓട്ടോറിക്ഷ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. 2013 ഇൽ ആണ് അവസാനമായി ഓട്ടോറിക്ഷ നിരക്ക് പുതുക്കിയത്. ആദ്യ 1.9 കിലോമീറ്ററിന് മിനിമം ചാർജ് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയും എന്നതാണ് നിലവിലുള്ള ഓട്ടോ നിരക്കുകൾ. മിനിമം ചാർജ് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപയും എന്ന നിരക്കിലേക്ക് ഓട്ടോചാർജ് ഉയർത്താൻ സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു. “റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോനിരക്കുകളുടെ കാര്യത്തിൽ പുനരവലോകനം പരിഗണിക്കുന്നുണ്ട്. എട്ട്…
Read Moreശിവക്ഷേത്രം മലമൂത്ര വിസർജ്ജനം നടത്തി മലിനമാക്കി;ഏതാനും ദിവസങ്ങൾക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് യുവാക്കൾ ;കാരണം ഇതാണ്.
ബെംഗളൂരു: ക്ഷേത്രത്തെ മലിനപ്പെടുത്താൻ ഒപ്പം നിന്ന കൂട്ടുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കണ്ട് ഭയന്ന് പ്രതികളുടെ കുറ്റസമ്മതം. മംഗളൂരുവിലെ കോരഗജ്ജ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തെ മലിനപ്പെടുത്താൻ ശ്രമിച്ച ജോക്കട്ടെ പ്രദേശ വാസികളായ റഹീം (32), തൗഫിക് (35) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ അവതാരമായി കാണപ്പെടുന്ന കോരഗജ്ജയുടെ ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളിൽ പ്രതികൾ മലമൂത്ര വിസർജ്ജനം നടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു . വിവിധ ക്ഷേത്രങ്ങളെ മലിനപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉല്ലാൽ, കദ്രി, പാണ്ഡേശ്വർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്…
Read Moreസി.ഡി.വിവാദം; പരാതിക്കാരിയായ സ്ത്രീയുടെ പിതാവ് കർണാടക ഹൈക്കോടതിയെ സമീപിച്ചു.
ബെംഗളൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ‘ലൈംഗിക വീഡിയോ’യിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്ന പാരാതിക്കാരിയായ യുവതിയുടെ പിതാവ് മകളുടെ മൊഴി രേഖപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചു. മകൾ സാഹചര്യങ്ങൾക്കും രാഷ്ട്രീയത്തിനും ഇരയായതായും, മകളുടെ അസഭ്യ വീഡിയോ വിവിധ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതായും പിതാവ് നിവേദനത്തിൽ പറഞ്ഞു. തന്റെ മകൾ ഇരയായിട്ടുണ്ടെന്നും കടുത്ത സമ്മർദ്ദത്തിലാണെന്നും മനസ്സിലാക്കാൻ മാത്രമാണ് താൻ അവളെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. “അന്വേഷണത്തിനിടയിൽ, സിആർപിസിയിലെ 164 വകുപ്പ് പ്രകാരം തന്റെ മകളുടെ പ്രസ്താവനരേഖപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷകൻ മനസ്സിലാക്കിയത് എന്നും നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തുന്നു…
Read Moreഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.
ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന്…
Read Moreകെസെറ്റ് 2021; അഡ്മിറ്റ് കാർഡ്, പരീക്ഷാ രീതി, മറ്റ് വിശദാംശങ്ങൾ
ബെംഗളൂരു: ഈ വർഷത്തെ കർണാടക കെസെറ്റ് പരീക്ഷ വരുന്ന ഏപ്രിൽ 11 ന് നടത്തുമെന്ന് മൈസൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. മൈസൂർ സർവകലാശാലയാണ് കർണാടക സെറ്റ് പരീക്ഷ നടത്തുന്നത്. കർണാടകയിലെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കുന്നതിനാണ് കെ സെറ്റ് പരീക്ഷ നടത്തുന്നത്. കെ സെറ്റ് 2021 രജിസ്ട്രേഷനുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, യോഗ്യതയുള്ള അപേക്ഷകർക്ക് അടുത്ത ആഴ്ചയോടെ അഡ്മിറ്റ് കാർഡുകൾ ലഭിച്ചു തുടങ്ങുന്നതാണ് . കെ സെറ്റ് 2021 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ റിലീസ് ചെയ്യുന്നതാണ്. പരീക്ഷയ്ക്ക് മുമ്പായി വ്യക്തിഗത കാൻഡിഡേറ്റ്…
Read Moreപശുക്കടത്ത് ആരോപിച്ച് യുവാക്കൾക്ക് ക്രൂര മർദ്ദനം.
ബെംഗളൂരു:പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നന്നാക്കാന്‍ ഗാരേജില്‍ നല്കിയ പിക്കപ്പ് ട്രെക്കുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. ചര്‍ച്ച് റോഡിലുള്ള ഗാരേജിലായിരുന്നു ട്രെക്ക്…
Read More