ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ഡീൻ ഡോക്ടർ സി ആർ ജയന്തി മാർച്ച് 22 ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 22 ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർത്ഥികളും പത്തോളം ഫാക്കൽട്ടി അധ്യാപകരും വിക്ടോറിയ ആശുപത്രിയിലെ 160 ഓളം കോവിട് രോഗികളെ പരിപാലിക്കണം എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് കഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ എല്ലാ രോഗികളെയും പരിപാലിക്കുന്നതിൽ പങ്കാളികൾ ആകേണ്ടതുണ്ട് എന്ന് കർണാടക പ്രസിഡന്റ് ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ദയാനന്ദ സാഗർ പറയുന്നു. മാത്രമല്ല കോവിഡ രോഗികളെ പരിപാലിക്കുന്ന മുതിർന്ന ഡോക്ടർമാർക്കും അധ്യാപകർക്കും അവരവരുടേതായ പ്രത്യേക പഠന മേഖലകളിലെ രോഗികളെയും പരിപാലിക്കേണ്ടത് ഉണ്ടെന്നും അവശ്യ സന്ദർഭങ്ങളും ഓപ്പറേഷനുകളും ഒഴിവാക്കാൻ ആവില്ലെന്നും അറിയിച്ചു.
ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികളെ ചുമതല ഏൽപ്പിക്കാൻ കഴിയില്ലെന്നും കോവിഡ രോഗികളെ പരിപാലിക്കുന്ന അധ്യാപകർക്ക് ഏകാന്ത വാസ സൗകര്യങ്ങൾ നിലവിലില്ലെന്നും ഇത് വൻ ദുരന്തത്തിന് വഴിവയ്ക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്തുകൊണ്ടാണ് കോവിഡ രോഗികളെ പരിപാലിക്കുന്ന മുതിർന്ന ഡോക്ടർമാർക്ക് ഏകാന്തവാസ സംവിധാനങ്ങൾ ഇല്ലാത്തത് എന്ന ചോദ്യത്തിന് ഇന്ത്യയിൽ എല്ലായിടത്തും ഇങ്ങനെയാണ് ഡോക്ടർമാർ വർക്ക് ചെയ്യുന്നത് എന്നാണ് ഡോക്ടർ ജയന്തിഅറിയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.