തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

നിത്യോയോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ദിവസം തോറും വർധിക്കുന്ന പെട്രോൾ ,ഡീസൽ  ,ഗ്യാസ് വർദ്ധനവ്  തൊഴിലില്ലായ്മ ഇതുമൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർ ണമായി .വർഷം തോറും 2 കോടി ആളുകൾക്ക് തൊഴിൽനൽകാം എന്നാ വ്യാജ വാഗ്ദാനം നൽകി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്ന ഗവണ്മെന്റ് .
കഴിഞ്ഞ 5 വർഷക്കാലം തമിഴ്നാട്ടിൽ അടിസ്ഥാന വികസനത്തിന് ഒന്നും ചെയ്യാതെ കാർഷിക മേഘലയുടെ തകർച്ചയ്ക്ക് ഉത്തരവാദികളായ സർക്കാരിനെതിരെ യുള്ള വിധിയെഴുതാകണം വരുന്ന തിരഞ്ഞെടുപ്പ് .
അധികാരത്തിനു വേണ്ടി വർഗീയ ഫാസിസ്റ്റുകളുടെ കൂട്ടുകെട്ടിലൂടെ തമിഴ് മക്കളെ തകർക്കുവാനുള്ള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ പോരാടുവാൻ  ഡി എം കെ കോൺഗ്രസ്സ് സഖ്യ സർക്കാർ അധികാരത്തിൽ എത്തേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് കൃഷ്ണഗിരി എം പി യും കോൺഗ്രസ്സ് നേതാവുമായ Dr.എ ചെല്ലകുമാർ പറഞ്ഞു .
യോഗത്തിനു ജില്ലാ പ്രസിഡന്റ് പി. കെ. അബു അധ്യക്ഷത വഹിച്ചു .ഹോസൂർ എം എൽ എ  എസ് . എ .സത്യാ , മുന്നണി സ്ഥാർത്തി വൈ .പ്രകാശ് ഓൾ ഇന്ത്യ മലയാളി കോൺഗ്രസ്സ് ജനറൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ തമിഴ്നാട് മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് കെ കരുണാകരൻ  വർക്കിംഗ് പ്രസിഡന്റ് സി .എ .ഫെലിക്സ് ജില്ലാ നേതാക്കളായ മനോജ് കുമാർ , ജിംസൺ , ബാബു ,ജെയ്സൺ ,അജയൻ , മാത്യുസ് ,  സുരേഷ് ,
അനീഷ്, സുരേന്ദ്രൻപിള്ള,സജീവ്,ശാലിനി,റോഷമി ,ചന്ദ്രിക എന്നിവർ പ്രസംഗിച്ചു . തമിഴ്നാട് മലയാളി കോൺഗ്രസ്സിന്റെ മെമ്പർഷിപ്  വിതരണം  Dr.എ.ചെല്ലകുമാർ  എം പി ജില്ലാ പ്രസിഡന്റ് പി . കെ അബുവിനു ആദ്യ മെമ്പർഷിപ് നൽകി കൊണ്ട് ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us