ബെംഗളൂരു: മാര്‍ച്ച് 26നകം നഗരത്തിൽ 4,000 മുതല്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ്-19 ഡാറ്റ നിരീക്ഷിക്കുന്ന വിദ്ഗധര്‍ വിലയിരുത്തുന്നത്.
ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വലിയ തോതിലാണ് വര്‍ധിക്കുന്നത്.
സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്.
കോവിഡ് വ്യാപനത്തില്‍ 400 ശതമാനം വര്‍ധനവാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് 19ന്റെ രണ്ടാം തരംഗം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സർക്കാരിന് കത്തയച്ചു.
തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവശനം അനുവദിക്കുക വിവാഹങ്ങളില്‍ എത്തുന്നവര്‍ക്ക് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ശുപാര്‍ശകളാണ് ബി ബി എം പി കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.