ബെംഗളൂരു: ഇനി ഒരു ലോക്ക് ഡൗൺ വേണ്ട എങ്കിൽ ജനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ മതിയാവൂ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.
ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും എന്ന് ഉറപ്പുള്ളതിനാലാണ് ഇതില്ലാതെ തന്നെ കോവിഡിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് സാങ്കേതിക സമിതി അംഗങ്ങളുടേയും വിദഗ്ദരുടേയും യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു.
അതേ സമയം കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
മുൻപ് നിലവിൽ ഉണ്ടായിരുന്ന പോലെ കോവിഡ് സൗജന്യ ചികിൽസക്കായി സ്വകാര്യ ആശുപത്രികളോട് ചർച്ച നടത്താനും കോവിഡ് കെയർ സെൻ്ററുകൾ വീണ്ടും സജ്ജമാക്കാനും സാങ്കേതിക സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മരണ നിരക്ക് കുറവാണെങ്കിലും കോവിഡ് വ്യാപന നിരക്ക് കൂടിയിട്ടുണ്ട് ഇത് രണ്ടാം തരംഗത്തിൻ്റെ ലക്ഷണമാണെന്ന് കരുതുന്നതായി വിദഗ്ദ സമിതി അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരു, ബെംഗളൂരു ഗ്രാമ ജില്ല, തുമക്കുരു, ബീദർ, ദക്ഷിണ കന്നഡ, ഉഡുപ്പി, കലബുറഗി ജില്ലകളിൽ ആണ് രണ്ടാം തരംഗത്തിൽ കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.