വൈകാതെ കർണാടക കോവിഡ് മുക്ത സംസ്ഥാനമാകും: ആരോഗ്യ മന്ത്രി.

ബെംഗളൂരു : കർണാടക കോവിഡ് മുക്ത സംസ്ഥാനമാകാൻ തയ്യാറെടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ. ഇതു വരെ 10 ലക്ഷം കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തി. Marching towards a Covid-19 free state. Karnataka ? Crossed 10 lakh inoculations on Monday, March 8. ? Vaccinated 73,269 beneficiaries on March 8th, highest in a single day so far. .? Safely vaccinated more than 1 lakh elderly above 60 yrs…

Read More

വീഡിയോ വ്യാജം, തനിക്കെതിരെ നടക്കുന്നത് ഉന്നത ഗൂഡാലോചന: മുൻ മന്ത്രി രമേഷ് ജാർക്കിഹോളി.

ബെംഗളൂരു: തനിക്കെതിരെ പ്രചരിച്ച ലൈംഗിക വീഡിയോ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും മുൻ മന്ത്രി രമേഷ് ജാര്‍ക്കിഹോളി. വിവാദ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് രമേഷ് ജാര്‍ക്കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചത്. “കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു “അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ പുറത്താകുന്നതിന് 26 മണിക്കൂര്‍ മുമ്പ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിയെടുക്കാന്‍ എന്നോട് നേതൃത്വം പറഞ്ഞു.…

Read More

കൊഡഗുവിൽ കടുവയുടെ അക്രമണത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം.

ബെംഗളൂരു: കൊഡഗു ബെല്ലൂരുവിൽ എട്ടുവയസ്സുകാരൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ബെല്ലൂരു സ്വദേശി രാമസ്വാമിയാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ സമീപത്തെ കാപ്പിത്തോട്ടത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ മുത്തച്ഛൻ കെഞ്ച ഷെട്ടി(55)യ്ക്കും കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കെഞ്ചയെ മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടംതൊഴിലാളിയായ മുത്തച്ഛനോടൊപ്പം ജലസേചനസംവിധാനങ്ങൾ ക്രമീകരിക്കുന്നത് കാണാനെത്തിയപ്പോഴാണ് രാമസ്വാമിയെ കടുവ ആക്രമിച്ചത്. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഞ്ചയ്ക്ക് പരിക്കേറ്റത്. കെഞ്ചയുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ…

Read More
Click Here to Follow Us