ബെംഗളൂരു: ഉദ്യാന നഗരി നേരിടുന്ന മാലിന്യപ്രശ്നം വളരെ വലുതാണ്, ഇതുവരെ പല വഴിക്ക് ശ്രമിച്ചിട്ടും അത് കുറച്ച് കൊണ്ടുവരാൻ മാറി മാറി ഭരിച്ചവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല, ഈ സാഹചര്യത്തിലാണ് മാലിന്യ നീക്കവും സംസ്കരണവും മാത്രം കൈകാര്യം ചെയ്യുന്നതിനായി സർക്കാരിന് കീഴിൽ പ്രത്യേക എജൻസി രൂപീകരിക്കുന്നത്. 15 ദിവസത്തിനകം തന്നെ ഏജൻസി പ്രവർത്തിച്ച് തുടങ്ങണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ മിഷൻ 2022 അവലോകന യോഗത്തിൽ ഉദ്യോസ്ഥരോട് നിർദ്ദേശിച്ചു. മാലിന്യ സംസ്കരണം ഇപ്പോൾ നടത്തുന്ന ബി.ബി.എം.പി യിൽ നിന്ന് മാറ്റി പുതിയ ഏജൻസിക്ക് നൽകാൻ മുൻപേ തീരുമാനിച്ചിരുന്നു. ഈ…
Read MoreMonth: February 2021
ആമസോൺ കന്നഡയിലും!
ബെംഗളൂരു : ചെറുകിട സംരഭകരെയും ഇടത്തരം സംരംഭകരെയും സഹായിക്കുന്നതിനായി കന്നഡ ഭാഷയിലുള്ള സെല്ലർ വെബ് സൈറ്റും മൊബൈൽ ആപ്പുമായി ആമസോൺ. സംരംഭകർക്ക് കൂടുതൽ വ്യക്തമായി സ്വന്തം ഭാഷയിൽ തന്നെ സംവദിക്കാൻ ഇത് ഉപകാരപ്രദമാകുമെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ അറിയിച്ചു. 35000 സംരംഭകർ സംസ്ഥാനത്തു നിന്ന് ആമസോണുമായി ഓൺലൈൻ വിൽപ്പനയിൽ കൈ കോർക്കുന്നുണ്ട്. തദ്ദേശീയ ഉൽപ്പന്നങ്ങൾ ഓൺ ലൈൻ വഴി വിൽക്കാൻ ആമസോണുമായി സംസ്ഥാന സർക്കാർ രണ്ട് ദിവസം മുൻപാണ് ധാരണാപത്രം ഒപ്പ് വച്ചത്.
Read Moreസംസ്ഥാനത്ത് ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു.
ബെംഗളൂരു : നിലവിലുള്ള ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്. നോൺ എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 75 രൂപ നൽകണം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കും. എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് 24 രൂപ വീതവും ഈടാക്കും. ആദ്യ അഞ്ച് മിനിറ്റിന് കാത്തിരിപ്പ് നിരക്ക് ഈടാക്കില്ല. പിന്നീടുള്ള ഓരോ മിനിറ്റിനും ഒരു രൂപ വീതം ഈടാക്കാം. 120 കിലോഗ്രാം വരെയുള്ള സ്യൂട്‌കേസ് പോലുള്ള ലഗേജുകൾക്ക് പ്രത്യേക നിരക്ക് ഇല്ല.…
Read Moreകേന്ദ്ര ബജറ്റിൽ കർണാടകക്ക് എന്തുണ്ട് ?
ബെംഗളൂരു : ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ച ബജറ്റിൽ കർണാടകക്ക് എന്ത് ലഭിച്ചു എന്ന് നോക്കാം. ബെംഗളൂരു നമ്മ മെട്രോ വികസനത്തിന് വകയിരുത്തിയിരിക്കുന്നത് 14778 കോടി രൂപയാണ്.58.19 കിലോമീറ്റർ മെട്രോ വികസിപ്പിക്കും, 1.10 ലക്ഷം കോടിയുടെ ദേശീയ റെയിൽവേ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക വകയിരുത്തുന്നത്. ബെംഗളൂരു -ചെന്നൈ എക്സ്പ്രസ് ഹൈവേ പ്രൊജക്റ്റിന് തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ ,വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന ആനുകൂല്യങ്ങൾ കർണാടകയെ കൂടുതൽ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇറക്കുമതി തീരുവ കുറച്ചത് സംസ്ഥാനത്തെ മാനുഫാക്ചറിംഗ് മേഖലയെ സഹായിക്കും.…
Read Moreനഗരത്തിൽ ജീവിക്കുന്നവരുടെ ഉറക്കം കെടുത്തിയ പുലി കെണിയിൽ !
ബെംഗളൂരു: ഏതാനും ദിവസങ്ങളായി ബന്നാർ ഘട്ട റോഡിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ പുലിപ്പേടിയിലാണ്. ജനുവരി 24 ന് പ്രസ്റ്റീജ് സോംഗ് അപ്പാർട്ട്മെൻ്റിൽ ആണ് പുലി തൻ്റെ വരവറിയിച്ചത്. പാർക്കിംഗ് സ്ഥലത്തേക്ക് നടന്ന് നീങ്ങി തിരിച്ച് നടന്നു പോകുകയായിരുന്നു, സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് താമസക്കാർ ഞെട്ടി. ജനുവരി 29 ന് വീണ്ടും ആ പ്രദേശങ്ങളിൽ ഭീതി പടർത്തിക്കൊണ്ട് വീണ്ടും പ്രത്യക്ഷനായി, ബേഗൂർ, കൊപ്പ, ഹുളിമാവു തടാകം തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ പുലിപ്പേടിയിലായി. വനം വകുപ്പ് കാര്യമറിഞ്ഞ് പ്രവർത്തിച്ചു, വനത്തിൽ നിന്ന് വന്ന് നാട്ടുകാരെ ഭയപ്പെടുത്തുന്ന അതിഥിയെ…
Read Moreകാലങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം പുനരാരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ബെംഗളൂരു: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ “ബെംഗളൂരു മിഷൻ 2022” അവലോകനത്തിനിടെ മുടങ്ങിക്കിടക്കുന്ന 190 കിലോമീറ്റർ ദൈർഘ്യവും 477 കോടി പദ്ധതി ചെലവും പ്രതീക്ഷിക്കുന്ന ഹൈ ഡെൻസിറ്റി കോറിഡോറിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗത സൗകര്യത്തിന് പുറമേ നഗരത്തിന്റെ ഗതാഗത തടസ്സം ഒരു പരിധിവരെ സുഗമമാക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരു സ്മാർട്ട്സിറ്റി പ്രൊജക്റ്റ് ഭാഗമായി നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുപ്പത്തിയേഴ് റോഡുകളിൽ അഞ്ചു റോഡുകളുടെ നിർമ്മാണം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള റോഡുകൾ മെയ്…
Read Moreപതിനഞ്ചുകാരിക്ക് നിർബന്ധിത വിവാഹം: മാതാപിതാക്കൾക്കെതിരെ പരാതിയുമായി പെൺകുട്ടി.
ബെംഗളൂരു: 15 കാരിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടി, തന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർബന്ധിതമായി വിവാഹം നടത്തിയെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരെ പോലീസിനെ സമീപിച്ചു. കഴിഞ്ഞ ജനുവരി 24ന് കൊല്ലെഗൽ ഗ്രാമത്തിൽ വച്ച് വിവാഹം നടത്തിയതായാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നത് വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് ഗ്രാമത്തിൽ വെറുതെ സന്ദർശനത്തിന് പോവുകയാണ് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ ഗ്രാമത്തിൽ എത്തിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മാതാവിന്റെ സഹോദരപുത്രനായ 22 കാരനെ കൊണ്ട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിക്കരുത് എന്ന പെൺകുട്ടി…
Read Moreഅംഗനവാടി ജീവനക്കാരുടെ നിസ്സഹകരണം പ്രതിരോധ കുത്തിവെയ്പ്പ്ലക്ഷ്യം ദുഷ്കരമാക്കുന്നു.
ബെംഗളൂരു: പ്രതിരോധ മരുന്ന് വിതരണത്തിലെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അംഗനവാടി ജീവനക്കാർ പ്രതിരോധ മരുന്നു സ്വീകരിക്കുന്നതിൽ കാണിക്കുന്ന വിമുഖത ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഓരോ അംഗനവാടി സെന്ററിലും രണ്ട് ജീവനക്കാർ വീതമുള്ള 1230 അംഗനവാടി സംവിധാനത്തിൽ ആരും ഇതുവരെ പ്രതിരോധമരുന്ന് സ്വീകരിക്കാൻ മുന്നോട്ട് വന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം വരുന്ന അംഗനവാടി ജീവനക്കാരെ പ്രതിരോധമരുന്ന് സ്വീകരിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഇതു വരെ അനുകൂല പ്രതികരണം ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രതിരോധ മരുന്ന്…
Read Moreസ്കൂൾ ഫീസ് കുറച്ച നടപടി; മാനേജ്മെൻ്റ് അസോസിയേഷനുകൾ കോടതിയിലേക്ക്.
ബെംഗളൂരു : ഈ അധ്യായന വർഷം സ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ച സർക്കാർ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി സ്വകാര്യ സ്കൂൾ മാനേജ്മെൻ്റിൻ്റെ സംഘടനകൾ. ഫീസ് കുറയ്ക്കുന്നത് ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിക്കുമെന്ന് മാനേജ് മെൻ്റുകൾ പറയുന്നു. കോവിഡ് കാലത്ത് 30 ശതമാനത്തോളം വരുമാനം നഷ്ടമായെന്നും ഫീസ് കുറയ്ക്കാനുള്ള നിർദേശം അധിക ബാധ്യത ക്ഷണിച്ചുവരുത്തുമെന്നും അവർ വാദമുയർത്തുന്നു. നേരത്തേ മുഴുവൻ ഫീസ് നൽകിയ രക്ഷിതാക്കൾക്ക് 70 ശതമാനം കഴിഞ്ഞുള്ള തുക തിരിച്ചുകൊടുക്കുന്നത് ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ഫീസ് കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ…
Read More10 വർഷത്തിന് ശേഷം നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് 2020ൽ.
ബെംഗളൂരു : ആദ്യം തന്നെ പറയട്ടെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ലോകത്ത് ഇതുവരെ ഒരു വിഷയവും ആത്മഹത്യയിലുടെ പരിഹരിച്ച ചരിത്രവുമില്ല, ജീവിത പ്രശ്നങ്ങളിൽ നിന്ന് ആത്മഹത്യയിലൂടെ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അത് അതേ രൂപത്തിലോ പതിൻമടങ്ങിയോ നിലനിൽക്കും പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുകയാണ് ഓരോ വ്യക്തിക്കും മുന്നിലുള്ള ഏക വഴി. പറഞ്ഞു വരുന്നത് കഴിഞ്ഞ വർഷം നഗരത്തിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തെ കുറിച്ചാണ്. സിറ്റി ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം നഗരത്തിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത് 2162 പേരാണ്. കഴിഞ്ഞ പത്ത് വർഷത്തെ…
Read More