ബെംഗളൂരു : ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ച ബജറ്റിൽ കർണാടകക്ക് എന്ത് ലഭിച്ചു എന്ന് നോക്കാം.
ബെംഗളൂരു നമ്മ മെട്രോ വികസനത്തിന് വകയിരുത്തിയിരിക്കുന്നത് 14778 കോടി രൂപയാണ്.58.19 കിലോമീറ്റർ മെട്രോ വികസിപ്പിക്കും, 1.10 ലക്ഷം കോടിയുടെ ദേശീയ റെയിൽവേ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക വകയിരുത്തുന്നത്.
ബെംഗളൂരു -ചെന്നൈ എക്സ്പ്രസ് ഹൈവേ പ്രൊജക്റ്റിന് തുക വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ ,വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന ആനുകൂല്യങ്ങൾ കർണാടകയെ കൂടുതൽ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഇറക്കുമതി തീരുവ കുറച്ചത് സംസ്ഥാനത്തെ മാനുഫാക്ചറിംഗ് മേഖലയെ സഹായിക്കും.
ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമുള്ള ആനുകൂല്യങ്ങൾ നഗരത്തിലെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവേകും.
കേരള, തമിഴ്നാട് ,ബംഗാൾ തുടങ്ങിയ ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് റോഡ് വികസനത്തിന് നൽകിയ പരിഗണന കർണാടകക്ക് ലഭിച്ചിട്ടില്ല എന്ന് പരാതിയുണ്ട്.
കുറെ വർഷങ്ങളായി കർണാടക ചർച്ച ചെയ്യുന്ന എത്തിനോളി വൻ കുടിവെള്ള പദ്ധതിയെ കുറിച്ച് ബജറ്റിൽ എവിടെയും പരാമർശമില്ല.
മഹാമാരിയുടെ കാലത്ത് ഒരു നല്ല ബജറ്റ് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല, എന്നാലും കേന്ദ്ര ധനകാര്യ മന്ത്രി സാധാരണക്കാരേയും മിഡിൽ ക്ലാസിനേയും ബജറ്റിൽ പരിഗണിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.
സംസ്ഥാനത്തിനോ യുവാക്കൾക്കോ കോവിഡ് മുന്നണി പോരാളികൾക്കോ ഈ ബജറ്റിൽ ഒന്നും തന്നെയില്ല എന്ന് കെ.പി.സി.സി.അധ്യക്ഷൻ ഡി.കെ.ശിവകുമാർ വിമർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.