10 വർഷത്തിന് ശേഷം നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് 2020ൽ.

ബെംഗളൂരു : ആദ്യം തന്നെ പറയട്ടെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ലോകത്ത് ഇതുവരെ ഒരു വിഷയവും ആത്മഹത്യയിലുടെ പരിഹരിച്ച ചരിത്രവുമില്ല, ജീവിത പ്രശ്നങ്ങളിൽ നിന്ന് ആത്മഹത്യയിലൂടെ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അത് അതേ രൂപത്തിലോ പതിൻമടങ്ങിയോ നിലനിൽക്കും പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുകയാണ് ഓരോ വ്യക്തിക്കും മുന്നിലുള്ള ഏക വഴി.

പറഞ്ഞു വരുന്നത് കഴിഞ്ഞ വർഷം നഗരത്തിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തെ കുറിച്ചാണ്.

സിറ്റി ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം നഗരത്തിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത് 2162 പേരാണ്.

കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കൂടിയ എണ്ണമാണ് ഇത്.

2007 ൽ 2429 പേരും 2009ൽ 2167 പേരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്.

സാമ്പത്തിക മാന്ദ്യം നില നിന്നിരുന്ന 2010 ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 1778 ആയിരുന്നു.

1991-2000 വരെയുള്ള 10 വർഷം 12,813 സ്വയം ജീവിതം അവസാനിപ്പിച്ചപ്പോൾ 2000-2010 ൽ അത് 18,039 ആയി ഉയർന്നു.

കഴിഞ്ഞ വർഷത്തെ ആത്മഹത്യയുടെ എണ്ണം കൂടാൻ കാരണം കോവിഡും തുടർന്നുള്ള ലോക്ക് ഡൗൺ, ജോലി നഷ്ടം,ബിസിനസ് തളർച്ച തുടങ്ങിയവയാണ് എന്ന് കരുതപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us