സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി. നാലാഴ്ചത്തേക്കാണ് അനുമതിയെന്നും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. അതിനുശേഷം കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടാൽ അനുമതി പിൻവലിക്കും. വെള്ളിയാഴ്ച മുതൽ അനുമതി പ്രാബല്യത്തിൽ വരും. മാളുകളിലെ മൾട്ടി പ്ലക്സുകളിലും അനുമതി ബാധകമാണ്. സാനിറ്റൈസർ ഉപയോഗവും മുഖാവരണം നിർബന്ധമാക്കലും തിയേറ്ററിൽ പ്രവേശിക്കുംമുമ്പ് ശരീരോഷ്മാവ് പരിശോധിക്കലുമുൾപ്പെടെയുള്ള നിബന്ധനകളോടൊണ് അനുമതി. പുതിയ മാർഗനിർദേശം വ്യാഴാഴ്ച പുറത്തിറക്കുമെന്നും സുധാകർ പറഞ്ഞു. തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ഇരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ കഴിഞ്ഞ ശനിയാഴ്ച…

Read More

കളഞ്ഞുകിട്ടിയ പണമടങ്ങിയ ​പഴ്‌സ് ഉടമയെ കണ്ടെത്തി കൈമാറി മലയാളി യുവാവ്

ബെംഗളൂരു: പീനിയ ദാസറഹള്ളിയിൽ ബേക്കറി നടത്തുന്ന ആലപ്പുഴ സ്വദേശി ഗോപകുമാറാണ് വഴിയിൽനിന്ന് കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. ​ പഴ്‌സിനുള്ളിലെ രേഖകളിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ രഘുറാമിന്റെ പഴ്‌സാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ​പഴ്‌സ് തിരിച്ചേൽപ്പിച്ചു. സ്വർണം പണയംവെച്ച് കിട്ടിയ 4000-ത്തോളം രൂപയും എ.ടി.എം. കാർഡും മറ്റ് രേഖകളുമാണ് പഴ്‌സിലുണ്ടായിരുന്നത്.

Read More

വീണ്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർ സമരത്തിലേക്ക് ?

ബെംഗളൂരു: ഉറപ്പ് നൽകിയ ആനുകൂല്യങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല സമരം നടത്തുമെന്ന മുന്നറിയിപ്പുമായി കെ.എസ്.ആർ.ടി.സി അനുുബന്ധ കമ്പനികളിലെ ജീവനക്കാരുടെ സംഘടനകൾ. മുൻപ് സമരം നടത്തിയതിന് ശേഷം സർക്കാരിന്റെ ഉറപ്പ് ലഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗ് നേതാവ് കൊടിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു. സർക്കാർ ഈ രീതിയിൽ തൊഴിലാളികളെ അവഗണിക്കുകയാണെങ്കിൽ വീണ്ടും പണിമുടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 12 ന് തുടങ്ങിയ സമരം 4 ദിവസം നീണ്ടു നിന്നിരുന്നു. ജീവനക്കാരുടെ 10…

Read More

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവേശന, പാർക്കിംഗ് നിരക്കുകൾ ഉയർത്തി.

ബെംഗളൂരു: ഉദ്യാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ പ്രവേശന പാർക്കിംഗ് നിരക്കുകൾ ഉയർത്തി. മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 ൽ നിന്ന് 30 രൂപയാക്കി ഉയർത്തി. 12 വയസുവരെയുള്ള കുട്ടികൾക്കായിരുന്നു ഇതുവരെ സൗജന്യ പ്രവേശനം അത് 5 വയസിൽ താഴെയാക്കി നിജപ്പെടുത്തി 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 10 രൂപയുടെ ടിക്കറ്റ് എടുക്കണം. 12 വയസിന് മുകളിൽ ഉള്ളവർ 30 രൂപ നൽകണം. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്‌ ആദ്യത്തെ 3 മണിക്കൂറിന് 25 രൂപയിൽ നിന്ന് 30…

Read More

ബി.ഡി.എ സ്ഥല വിവര രേഖകൾ തനിക്കു പോലും ലഭ്യമാക്കുന്നില്ല എന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികൾ തന്നെ പോലും സ്തബ്ധനാക്കിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇന്നലെ കർണാടക നിയമനിർമ്മാണ സഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ അറിയിച്ചതാണ് ഈ കാര്യം. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ തന്നിൽ നിന്നു പോലും മറച്ചു പിടിക്കുന്നതായി ആക്ഷേപമുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് കർണാടക ഹൗസിംഗ് ബോർഡ് ചെയർമാനും ബിജെപി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര…

Read More

തെരുവ് നായയും പുളളിപ്പുലിയും ഒരേ ശുചി മുറിയിൽ കഴിഞ്ഞത് 9 മണിക്കൂർ; ഭയന്ന് വിറച്ച് വീട്ടുടമസ്ഥ.

ബെംഗളൂരു :തെരുവുനായയെ ഓടിച്ച പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍. ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തിലാണ് സംഭവം. കിടു റിസര്‍വ്വ് വനത്തിന്‍റെ അതിര്‍ത്തിയിലെ ഗ്രാമമാണ് ഇത്. ദക്ഷിണ കര്‍ണാടകയിലെ സുബ്രഹ്മണ്യ മേഖലയിലെ ഏറ്റവും വലിയ വനമേഖലയാണ് ഇത്. നായയെ ഓടിച്ച് കൊണ്ട് വന്ന പുള്ളിപ്പുലി ശുചിമുറിയില്‍ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ വീട്ടുടമസ്ഥയാണ് ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല്‍ ശ്രദ്ധിക്കുന്നത്. ഭയന്നുപോയ യുവതി ശുചിമുറി വെളിയില്‍ നിന്ന് പൂട്ടിയിടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതോടെ വീട്ടുടമസ്ഥനായ രെഞ്ചപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ…

Read More

സ്ക്വാഷ് കോർട്ടിൽ തരംഗം തീർത്ത് ബെംഗളൂരു മലയാളി

ബെംഗളൂരു: നഗരത്തിൽ തിങ്കളാഴ്ച നടന്ന കർണാടക സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ബെംഗളൂരു മലയാളിയായ തരുൺ മാമ്മന്‍ വിജയിച്ചു. എട്ടാം സീഡായ തരുൺ സീഡ് ചെയ്തിട്ടില്ലാത്ത താരം രോഹൻ റേയെ 11–4, 11–4, 11–7 എന്ന സ്കോറിനാണ് ഈ 19 കാരൻ ഫൈനലിൽ തോൽപിച്ചത്. ക്വാർട്ടറിൽ ടോപ് സീഡ് പർമീത് സിങ്ങിനെയും സെമിയിൽ ആദിത്യ ശ്രീറാം രാംകുമാറിനെയുമാണ് തരുൺ കീഴടക്കിയത്. കേരളത്തിൽ വേരുകളുള്ള, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ അംഗമാണ് തരുൺ‌. അണ്ടർ 17, അണ്ടർ 19 കിരീടങ്ങൾ തരുൺ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 11–ാം വയസ്സിലാണ് തരുൺ സ്ക്വാഷിലേക്കു തിരിയുന്നത്.…

Read More

മലയാളി ബാങ്ക് മാനേജരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി.

ബെംഗളൂരു :2013 നവംബർ 19 ന് കോർപറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്ക് എ.ടി.എമ്മിൽ വച്ച് മലയാളിയായ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരിയും മലയാളിയുമായ ജ്യോതി ഉദയിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പിടിയിലായ മധുകർ റെഡ്ഡി (36)യെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 12000 രൂപ പിഴയും അടക്കണം ,കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കഴിയണം. 64 മത് സിറ്റി സിവിൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിതാവ് കിടപ്പ് രോഗിയാണ്, ഭാര്യയും രണ്ട് കുട്ടികളുമുണ്ട് അവർ അനാഥരാകും അതിനാൽ ശിക്ഷ…

Read More

വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ജാ​തി വി​ളി​ച്ച്​ ആ​ക്ഷേ​പി​ക്കു​ക​യും​ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാ​ണ്ഡ്യ കെ.​ആ​ർ പേ​ട്ട്​ ഗ​വ. ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ കൃ​ഷ്​​ണ ഗൗ​ഡ​യെ​യാ​ണ്​ കെ.​ആ​ർ പേ​ട്ട്​ റൂ​റ​ൽ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്. സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ​ബ്ലോ​ക്ക്​ എ​ജു​ക്കേ​ഷ​ന​ൽ ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​തി​യി​ലാ​ണ് ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ

ബെംഗളൂരു: കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. ടാക്സികാർ ഉടമകളെ കബളിപ്പിച്ച് കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന ഏഴംഗസംഘമാണ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കാറുടമകളെ കണ്ടെത്തി ചുരുങ്ങിയതുക അഡ്വാൻസ് നൽകി കാർ വാങ്ങുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ബാക്കി തുക പിന്നീട് ഗഡുക്കളായി തരാമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുക. എന്നാൽ പണമോ കാറോ തിരിച്ച് കിട്ടില്ല. ആന്ധ്രാപ്രദേശിലെ വിവിധപ്രദേശങ്ങളിൽ കാർ വിൽപ്പന നടത്തി മുങ്ങുകയാണ് പതിവ്. ഇവരിൽനിന്ന് നാലുകോടിയോളം വിലവരുന്ന 48 കാറുകൾ പോലീസ് കണ്ടെടുത്തു. ഫ്രേസർ ടൗൺ സ്വദേശി ജെ. റിയാസ് (33),…

Read More
Click Here to Follow Us