ബെംഗളൂരു: ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി പണികിട്ടും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി മൈസൂരു കോർപ്പറേഷൻ. ഇതിന്റെഭാഗമായി നഗരത്തിലെ എല്ലാ വാർഡുകളിലും മാർഷൽമാരെ നിയോഗിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് മാർഷൽമാർ ഉടൻ പിഴ ഈടാക്കും. ‘സ്വച്ഛതാ മാർഷൽ’ എന്നറിയപ്പെടുന്ന ഇവർ കോർപ്പറേഷന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരാണ്. രാജ്യത്തെ ശുചിത്വനഗരങ്ങളെ കണ്ടെത്തുന്ന സ്വച്ഛ് സർവേ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇവരെ മാർഷൽമാരായി രംഗത്തിറക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. നഗരത്തിൽ ആകെയുള്ള 65 വാർഡുകളിലും മാർഷൽമാരുടെ സാന്നിധ്യമുണ്ടാകും. യൂണിഫോം ധരിച്ചാണ് ഇവർ പ്രവർത്തിക്കുക. ബെംഗളൂരു…
Read MoreMonth: February 2021
മറവി- മാനസികരോഗ പരിപാലനകേന്ദ്രം: സർക്കാർ തലത്തിലെ ആദ്യത്തേത് നഗരത്തിൽ ഒരുങ്ങുന്നു
ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന രോഗികളെ പരിപാലിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ആദ്യ സംരംഭം ബെംഗളൂരു നിം ഹാൻസ് അധീനതയിൽ പ്രവർത്തനത്തിന് സജ്ജമാക്കുന്നു. സർക്കാർ അധീനതയിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്. മാനസിക വിഭ്രാന്തിയും മറവി രോഗവും മൂലം ദൈനംദിന ജീവിതചര്യകൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത രോഗികളെ പരിപാലിക്കുന്നതിനായി നിലവിൽ സ്വകാര്യമേഖലയിൽ 15 ഓളം ഇതുപോലെയുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഇത്തരം രോഗികളെ പരിപാലിക്കുന്നതിന് ഉള്ള ചെലവ് പ്രതിമാസം 25,000 രൂപ മുതൽ ഒരു ലക്ഷം വരെ ആണെന്നിരിക്കെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള രോഗികൾക്ക്…
Read Moreരണ്ടാംവർഷ പി യു പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകില്ല
ബെംഗളൂരു: രണ്ടാംവർഷ പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം തീരുമാനിച്ചു. വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ പരീക്ഷാ വിഷയങ്ങളിൽ തീയതികൾക്ക് മാറ്റം വരുത്തിയേക്കാം എങ്കിലും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ എല്ലാ പരീക്ഷകളും നടത്തും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മെയ്മാസം 24 നും 28 നും ജെഇഇ പരീക്ഷകൾ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ രണ്ടാം വർഷ പി യു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അഭിപ്രായമാണ് ഉയർന്നു വന്നിരുന്നത്. പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ…
Read Moreജീവനക്കാർക്ക് ആശ്വാസമാകുന്ന പുതിയ തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി.
ബെംഗളൂരു: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉള്ള ശമ്പളത്തോട് കൂടിയുള്ള അവധി 30 ദിവസത്തിൽ നിന്ന് 45 ദിവസമായി ഉയർത്തുന്ന തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി. കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ഭേദഗതി ബിൽ നിയമ നിർമാണ കൗൺസിലിലും കൂടി പാസായാൽ പ്രാബല്യത്തിൽ വരും. ഓരോ വർഷവും ബാക്കി വരുന്ന അവധി അടുത്ത വർഷത്തേക്ക് നീക്കി വക്കാനും ബില്ലിൽ വ്യവസ്ഥ ഉണ്ട്.
Read Moreസ്വകാര്യ സ്കൂൾ ഫീസ് പ്രശ്നം;രക്ഷിതാക്കളുടെ പരാതികൾ പരിഹരിക്കാൻ ഓരോ ജില്ലകളിലും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു.
ബെംഗളൂരു: കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും എല്ലാ മേഖലയെയും പോലെ വിദ്യാഭ്യാസ മേഖലയേയും താളം തെറ്റിച്ചിരിക്കുകയാണ്. രക്ഷിതാക്കളുടെ സമ്മർദ്ദം കാരണം സർക്കാർ ഇടപെട്ട് ഈ വർഷത്തെ സ്കൂൾ ഫീസ് 70% ആക്കി നിജപ്പെടുത്തിയിരുന്നു. അതേ സമയം പല സ്കുളുകളും മുഴുവൻ തുക പിരിച്ച സംഭവങ്ങളും തിരിച്ച് കൊടുക്കാത്ത സംഭവങ്ങളും ഫീസ് മുഴുവൻ നൽകാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രക്ഷിതാക്കളുടെ ഉത്തരം പരാതികൾക്ക് പരിഹാരം കാണാൻ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ മൂന്നംഗ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത്…
Read Moreകന്നഡ എഴുത്തുകാരൻ കെ.എസ്.ഭഗവാനെ ആക്രമിച്ചത് വനിതാ അഭിഭാഷക.
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാനുനേരെ ആക്രമണം. ബെംഗളൂരുവിലെ കോടതി പരിസരത്തുവച്ചു വൈകീട്ടായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ജയ് ശ്രീ റാം വിളിച്ച് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചത്. ಬುದ್ಧಿಜೀವಿ, ಧರ್ಮ ವಿರೋಧಿ #ಫ್ರೊಭಗವಾನ್ ಇಂದು ಕೋರ್ಟ್ ಕಟಕಟೆಗೆ ಹಾಜರಾಗಿ ಜಾಮೀನು ಪಡೆದುಕೊಂಡರು. ಅವರಿಗೆ ಮಸಿ ಬಳಿದು ತಕ್ಕ ಶಾಸ್ತಿ ಮಾಡಿದ್ದೇನೆ. #ಜೈಶ್ರೀರಾಮ್??? pic.twitter.com/t0iF36VR3x — Meera Raghavendra (@MeeraRaghavendr) February 4, 2021 ബെംഗളൂരു സിറ്റി സിവില്‍ കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേയെന്നും…
Read Moreവൈദ്യുത ബസ്സുകൾക്ക് ഉടമ്പടി കരാറുകാരെ തേടി നാലാം തവണയും ബിഎംടിസി
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 300 വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. പദ്ധതിക്ക് ഉടമ്പടി കരാറുകാരെ ക്ഷണിച്ചുകൊണ്ട് നാലാം തവണയും പത്രക്കുറിപ്പ് പുറത്തിറക്കി. ഉടമ്പടി തുക പ്രതീക്ഷിച്ചതിലും 20 ശതമാനത്തോളം കൂടുതലായതിനാൽ മൂന്നാം തവണ ലഭിച്ച കരാറുകൾ റദ്ദാക്കിക്കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തു മാസത്തേക്കാണ് ഉടമ്പടി ക്ഷണിച്ചിരിക്കുന്നത്. പുതിയ ഉടമ്പടി പ്രകാരം കിലോമീറ്ററിന്ഒരു നിശ്ചിത തുക ബസുകൾ നിരത്തിലിറക്കുന്ന ഉടമ്പടി കാരന് നൽകും.ഈ കാലയളവിൽ ഏറ്റവും കുറഞ്ഞത് 63,000 കിലോമീറ്ററാണ് ബസ് ഓടേണ്ടത്. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് ദർഘാസുകൾ…
Read Moreസിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡ് മെട്രോ റെയിൽ കരാർ ഉറപ്പിക്കാൻ തീരുമാനമായി
ബെംഗളൂരു: സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ മാർച്ച് മാസത്തോടെ നൽകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇതോടെ കഴിഞ്ഞ മൂന്നുവർഷമായി ഉള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള 58 കിലോമീറ്റർ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് കരാറിന് പുതുജീവൻ വന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ തീർപ്പാക്കും എന്നാണ് അറിയിന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുറന്ന ഉടമ്പടി നടപടിയിൽ ഏറ്റവും കുറഞ്ഞ കരാർ ലഭിച്ചത് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്- ശങ്കരനാരായണ കൺസ്ട്രക്ഷൻ കമ്പനി എന്നിവയിൽ നിന്നായിരുന്നു.…
Read Moreനഗരത്തിലെ മയക്കുമരുന്ന് വിപണനം: നൈജീരിയൻ പൗരൻ അറസ്റ്റിൽ.
ബെംഗളൂരു: വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തിൽ തങ്ങിയിരുന്ന നൈജീരിയൻ പൗരനെ മയക്കുമരുന്ന് വിപണനവും ആയി ബന്ധപ്പെട്ട് കലാശി പാളയം പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 35 കാരനായ റോബർട്ട് ഓസീറോ ആണ് പിടിയിലായത്. ഇദ്ദേഹത്തിൽ നിന്ന് ഒരു സ്കൂട്ടറും എംഡിഎംഎ ബ്രൗൺഷുഗർ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. ഓ സി റോയ്ക്ക് തന്റെ വിസയും പാസ്പോർട്ടും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നു.
Read Moreഇന്ധനവില വർധനയ്ക്ക് പുറമേ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വില വർധനയും
ന്യൂഡൽഹി: ദിവസേനയുള്ള ഇന്ധനവില വർധനയ്ക്ക് പുറമേ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വില വർധനയും. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726…
Read More