വൃഷഭാവതി തടാകതീരത്ത് വൻ തീപിടുത്തം;വാഹനങ്ങൾ കത്തി നശിച്ചു.

ബെംഗളൂരു: വൃഷഭാവതി തടാകതീരത്തെ അനധികൃതമായി നിക്ഷേപിച്ചു വന്നിരുന്ന മാലിന്യകൂമ്പാരത്തിൽ ആണ് തീപിടിച്ചത്. ഇതിനടുത്തായി പാർക്കുചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. ആർ ആർ നഗർ ചന്ന സാന്ദ്ര പ്രദേശവാസികൾ തടാകതീരത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യ നിക്ഷേപത്തെക്കുറിച്ച് ആവലാതികളുമായി നിരവധിതവണ അധികൃതരെ സമീപിച്ചിരുന്നു. മാലിന്യങ്ങൾ വേർതിരിച്ചിരുന്ന ഷഡ്ഡിന് അകത്തു നിന്നാണ് തീ പിടിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നായിരിക്കാം തീ പിടിച്ചതെന്ന് അനുമാനിക്കുന്നു. ആളപായമൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read More

കർണാടക മലയാളി കോൺഗ്രസ്സ് കെ.ആർ.പുരം അസംബ്ലി യോഗം.

ബെംഗളൂരു: മൂന്നുമാസക്കാലമായി  രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മോദിസർക്കാരിന്റെ കർഷകവിരുദ്ധബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന സമരത്തെ ആയുധത്തിലൂടെ നേരിടുന്ന ഫാസിസ്റ്റു സർക്കാരിന്റെ  പിടിവാശി ഉപേക്ഷിച്ചു കർഷകരുടെ ന്യായമായ അവകാശത്തെ അംഗീകരിച്ചു ബില്ലുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം . ദിനം പ്രതി വർധിച്ചുവരുന്ന പെട്രോൾ , ഗ്യാസ് ,ഡീസൽ വർധനവുകൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ അരാജകത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ് . ജനാധിപത്യവും മതേതരത്വവും നിലനിർത്തി ഭാരതത്തെ ഒന്നിച്ചു നിർത്താൻ കോൺഗ്രസിനെ കഴിയുകയുള്ളു എന്ന് കർണാടക മലയാളി കോൺഗ്രസ്സ് കെ ആർ പുരം അസംബ്ലി യോഗം ഉൽഘാടനം ചെയ്തുകൊണ്ട് സംസ്ഥാന…

Read More

മൂന്നുവർഷമായി ചുമത്തിയ 390 കോടി ഗതാഗത നിയമ ലംഘന പിഴ ഈടാക്കാൻ പരിശോധനകൾ കർശനമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: കഴിഞ്ഞ മൂന്നു വർഷക്കാലത്തോളം ആയി ഗതാഗത നിയമ ലംഘകർക്ക് ചുമത്തിയിരിക്കുന്ന പിഴകൾ ഈടാക്കുന്നതിനായി ആകസ്മിക പരിശോധനകൾ നടത്താൻ പ്രത്യേക സംഘം രൂപീകരിച്ച് നഗരത്തിൽ അവിടെവിടെയായി വാഹനങ്ങൾ പരിശോധിക്കാൻ ട്രാഫിക് പോലീസ് വിഭാഗം നടപടികൾ ആരംഭിച്ചു. പിഴ ചുമത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയ്ക്ക് നോട്ടീസുകൾ അയച്ചിരുന്നെങ്കിലും പലരും ഇത് അവഗണിച്ചു മുന്നോട്ടു പോവുകയാണ്. സ്വമേധയാ വെബ്സൈറ്റിൽ പരിശോധിച്ച് പിഴയടയ്ക്കാമെന്നിരിക്കെ അതിനു മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഇതുവരെ ചുമത്തിയിരിക്കുന്ന പിഴ അടയ്ക്കാതെ നടക്കുന്ന വാഹനങ്ങൾക്കാണ് പിടി വീഴുക. പിടിക്കപ്പെട്ടാൽ തൽക്ഷണം ഇതുവരെയുള്ള പിഴകൾ…

Read More

രാമ ക്ഷേത്ര നിർമാണത്തിന് നഗരത്തിലെ ക്രിസ്തീയ വിശ്വാസികൾ ചേർന്ന് ഒരു കോടി രൂപ നൽകി.

ബെംഗളൂരു: നഗരത്തിലെ 20 ക്രിസ്തീയ വിശ്വാസികൾ ചേർന്ന് ഒരു കോടി രൂപ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നൽകിയതായി ഉപമുഖ്യമന്ത്രി അശ്വത് നാരായൺ. വിദ്യാഭ്യാസ രംഗത്തുള്ളവരും വ്യവസായികളും സാമൂഹിക പ്രവർത്തകരും ചേർന്നാണ് ഈ തുക നൽകിയത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ വികസന കോർപറേഷന് 200 കോടി രൂപ നീക്കി വച്ച മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയോട് ക്രിസ്ത്യൻ നേതാക്കൾ നന്ദി രേഖപ്പെടുത്തിയതായു ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

കന്നുകാലി കശാപ്പ് നിരോധന നിയമം;നിയമ നിർമാണ കൗൺസിലും കടന്ന് മുന്നോട്ട്.

ബെംഗളൂരു : കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി, ഇനി ഗവർണർ ഒപ്പ് വക്കുന്നതോടെ ഇത് നിയമമായി മാറും. കർണാടകയിലെ ഉപരിസഭയായ നിയമ നിർമാണ കൗൺസിൽ ശബ്ദവോട്ടോടെയാണ് കർണാടക പ്രിവൻഷൻ ഓഫ് സ്ലട്ടർ ആൻറ് പ്രിസർവേഷൻ ഓഫ് കാറ്റിൽ ബിൽ പാസാക്കിയത്. ബില്ലിനെ എതിർത്ത് കോൺഗ്രസും ജെ.ഡി.എസും കൗൺസിലിൽ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയെങ്കിലും അധ്യക്ഷ നോട് തലയെണ്ണി വോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടില്ല, അതോടെ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു. ബി.ജെ.പിയുടെ 28 പേരും ജെ.ഡി.എസ് – കോൺഗ്രസ് ചെർന്ന്…

Read More

“സുഗതാഞ്ജലി” മൽസര വിജയികൾ ഇവരാണ്.

ബെംഗളൂരു : മലയാളം  മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ  വെസ്റ്റ് മേഖലയുടെയും  മൈസൂർ മേഖലയുടെയും “സുഗതാഞ്ജലി” കാവ്യാലാപന മത്സരങ്ങൾ നടന്നു.  വെസ്റ്റ് മേഖലാ മത്സര വിജയികൾ ഇവരാണ് :   ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം :ലക്ഷമൺ ഗോവിന്ദ്. എച്ച്- രണ്ടാം സ്ഥാനം: മൈഥിലി ദീപു കൃഷ്ണ സീനിയർ വിഭാഗം: ഒന്നാം സ്ഥാനം: രോഹിത്  ആർ നായർ രണ്ടാം സ്ഥാനം: അനന്യ എ ഉണ്ണിത്താൻ- മൈസൂരു മേഖല ജൂനിയർ :  ഒന്നാം സ്ഥാനം: റിയ ആൻ രണ്ടാം സ്ഥാനം :ഗൗരി.പി. ഡി. സീനിയർ : ഒന്നാം സ്ഥാനം :നീഹാര എസ്  മഹേഷ് രണ്ടാം സ്ഥാനം : തനിഷ്‌ക.…

Read More

കെങ്കേരിയിൽ നാട്ടുകാരെ വിറപ്പിച്ച പുള്ളിപ്പുലി പിടിയിൽ..

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി കെങ്കേരിയിലും സമീപ പ്രദേശങ്ങളിലും നാട്ടുകാർക്ക് ഭീതി പരത്തിക്കൊണ്ട് സ്വൈരവിഹാരം ചെയ്തിരുന്ന പുള്ളിപ്പുലി അവസാനം വനം വകുപ്പിൻ്റെ കെണയിൽ വീണു. ഭീമനെകുപ്പെ ഗ്രാമത്തിലെ ചിനക്കെനെഹള്ളി റോഡിന് സമീപം ഒരുക്കിയ കെണിയിൽ ആണ് പുള്ളിപ്പുലി കുടുങ്ങിയത്. ഗ്രാമത്തിലെ 20 ഓളം ആടുകളെയാണ് ഇതുവരെ പുലി വകവരുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. പുലിയെ കൂടുതൽ പരിശോധനക്കായി ബന്നാർ ഘട്ട മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ബി.ബി.എം.പി ടൗൺപ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ !

ബെംഗളൂരു: ബൃഹത് ബാംഗ്ലൂർ മഹാ നഗരപാലികയുടെ ടൗൺ പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ദേവേന്ദ്രപ്പ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിടത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടിയിലായി. അനുമതി നൽകുന്നതിനായി 40 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. അതിൽ 20 ലക്ഷം രൂപ നൽകുന്നതിനിടെ ആന്റി കറപ്ഷൻ ബ്യൂറോ അധികാരികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്നും നിരവധി ഫയലുകളും ഉദ്യോഗസ്ഥരുടെ സീലുകളും പ്രധാനപ്പെട്ട പല രേഖകളും പിടിച്ചെടുത്തതായിട്ടാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ…

Read More

കെങ്കേരിയിൽ വീണ്ടും പുലിയിറങ്ങി!

ബെംഗളൂരു: കെങ്കേരിക്ക് അടുത്ത് ഭീമനകുപ്പയിൽ ആണ് കഴിഞ്ഞ രാത്രി വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത്. പുലിയുടെ ദൃശ്യങ്ങൾ ഇവിടെയുള്ള നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇതിനുമുൻപ് കണ്ടെത്തി എന്ന് പറയപ്പെടുന്ന പുലിയെ കഴിഞ്ഞദിവസമാണ് അധികാരികൾ കൂട്ടിൽ ആക്കിയത്. എന്നാൽ അതിനുശേഷവും വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് കെങ്കേരി നിവാസികളെ ആശങ്കയിലാഴ്ത്തി. നഗരത്തിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനു വേണ്ടി ഉള്ള ശ്രമം കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരികയായിരുന്നു. ഇതിനായി രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു എങ്കിലും കഴിഞ്ഞദിവസമാണ് പുലിയെ പിടിക്കാൻ ആയത്. പാറമടകളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പാറപൊട്ടിക്കൽ സ്ഫോടനവും…

Read More

സ്കൂളുകൾ പൂർണ്ണ പ്രവർത്തനത്തിന് സജ്ജമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ബെംഗളൂരു: സ്കൂളുകളിൽ മുഴുവൻ ക്ലാസ്സുകളും സാധാരണനിലയിൽ പുനരാരംഭിക്കണം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളും പൂർണ്ണമായും സ്കൂളുകളിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് – പന്ത്രണ്ട് ക്ലാസുകൾ ആദ്യം പകുതി ദിവസങ്ങളിലും പിന്നീട് മുഴുവൻ ദിവസങ്ങളിലും സ്കൂളുകളിൽ നടപ്പിലാക്കിയതിനുശേഷവും മഹാമാരി വ്യാപനം വർദ്ധിക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾ സ്കൂളുകളിൽ പൂർണതോതിൽ നടപ്പിലാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്. നഗരാതിർത്തിയിൽ ഉള്ളവർക്കും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും ആണ് ഇപ്പോഴത്തെ സംവിധാനത്തിൽ വിദ്യാഭ്യാസം തുടരാൻ…

Read More
Click Here to Follow Us