കന്നുകാലി കശാപ്പ് നിരോധന നിയമം;നിയമ നിർമാണ കൗൺസിലും കടന്ന് മുന്നോട്ട്.

ബെംഗളൂരു : കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി, ഇനി ഗവർണർ ഒപ്പ് വക്കുന്നതോടെ ഇത് നിയമമായി മാറും.

കർണാടകയിലെ ഉപരിസഭയായ നിയമ നിർമാണ കൗൺസിൽ ശബ്ദവോട്ടോടെയാണ് കർണാടക പ്രിവൻഷൻ ഓഫ് സ്ലട്ടർ ആൻറ് പ്രിസർവേഷൻ ഓഫ് കാറ്റിൽ ബിൽ പാസാക്കിയത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബില്ലിനെ എതിർത്ത് കോൺഗ്രസും ജെ.ഡി.എസും കൗൺസിലിൽ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയെങ്കിലും അധ്യക്ഷ നോട് തലയെണ്ണി വോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടില്ല, അതോടെ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.

ബി.ജെ.പിയുടെ 28 പേരും ജെ.ഡി.എസ് – കോൺഗ്രസ് ചെർന്ന് 31 പേരാണ് കൗൺസിലിൽ സന്നിഹിതരായിരുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ കൗൺസിലിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല തുടർന്ന് ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts