ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാനുനേരെ ആക്രമണം. ബെംഗളൂരുവിലെ കോടതി പരിസരത്തുവച്ചു വൈകീട്ടായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ജയ് ശ്രീ റാം വിളിച്ച് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചത്. ಬುದ್ಧಿಜೀವಿ, ಧರ್ಮ ವಿರೋಧಿ #ಫ್ರೊಭಗವಾನ್ ಇಂದು ಕೋರ್ಟ್ ಕಟಕಟೆಗೆ ಹಾಜರಾಗಿ ಜಾಮೀನು ಪಡೆದುಕೊಂಡರು. ಅವರಿಗೆ ಮಸಿ ಬಳಿದು ತಕ್ಕ ಶಾಸ್ತಿ ಮಾಡಿದ್ದೇನೆ. #ಜೈಶ್ರೀರಾಮ್??? pic.twitter.com/t0iF36VR3x — Meera Raghavendra (@MeeraRaghavendr) February 4, 2021 ബെംഗളൂരു സിറ്റി സിവില്‍ കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേയെന്നും…
Read MoreDay: 4 February 2021
വൈദ്യുത ബസ്സുകൾക്ക് ഉടമ്പടി കരാറുകാരെ തേടി നാലാം തവണയും ബിഎംടിസി
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 300 വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. പദ്ധതിക്ക് ഉടമ്പടി കരാറുകാരെ ക്ഷണിച്ചുകൊണ്ട് നാലാം തവണയും പത്രക്കുറിപ്പ് പുറത്തിറക്കി. ഉടമ്പടി തുക പ്രതീക്ഷിച്ചതിലും 20 ശതമാനത്തോളം കൂടുതലായതിനാൽ മൂന്നാം തവണ ലഭിച്ച കരാറുകൾ റദ്ദാക്കിക്കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തു മാസത്തേക്കാണ് ഉടമ്പടി ക്ഷണിച്ചിരിക്കുന്നത്. പുതിയ ഉടമ്പടി പ്രകാരം കിലോമീറ്ററിന്ഒരു നിശ്ചിത തുക ബസുകൾ നിരത്തിലിറക്കുന്ന ഉടമ്പടി കാരന് നൽകും.ഈ കാലയളവിൽ ഏറ്റവും കുറഞ്ഞത് 63,000 കിലോമീറ്ററാണ് ബസ് ഓടേണ്ടത്. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് ദർഘാസുകൾ…
Read Moreസിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡ് മെട്രോ റെയിൽ കരാർ ഉറപ്പിക്കാൻ തീരുമാനമായി
ബെംഗളൂരു: സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ മാർച്ച് മാസത്തോടെ നൽകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇതോടെ കഴിഞ്ഞ മൂന്നുവർഷമായി ഉള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള 58 കിലോമീറ്റർ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് കരാറിന് പുതുജീവൻ വന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ തീർപ്പാക്കും എന്നാണ് അറിയിന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുറന്ന ഉടമ്പടി നടപടിയിൽ ഏറ്റവും കുറഞ്ഞ കരാർ ലഭിച്ചത് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്- ശങ്കരനാരായണ കൺസ്ട്രക്ഷൻ കമ്പനി എന്നിവയിൽ നിന്നായിരുന്നു.…
Read Moreനഗരത്തിലെ മയക്കുമരുന്ന് വിപണനം: നൈജീരിയൻ പൗരൻ അറസ്റ്റിൽ.
ബെംഗളൂരു: വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തിൽ തങ്ങിയിരുന്ന നൈജീരിയൻ പൗരനെ മയക്കുമരുന്ന് വിപണനവും ആയി ബന്ധപ്പെട്ട് കലാശി പാളയം പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 35 കാരനായ റോബർട്ട് ഓസീറോ ആണ് പിടിയിലായത്. ഇദ്ദേഹത്തിൽ നിന്ന് ഒരു സ്കൂട്ടറും എംഡിഎംഎ ബ്രൗൺഷുഗർ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. ഓ സി റോയ്ക്ക് തന്റെ വിസയും പാസ്പോർട്ടും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നു.
Read Moreഇന്ധനവില വർധനയ്ക്ക് പുറമേ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വില വർധനയും
ന്യൂഡൽഹി: ദിവസേനയുള്ള ഇന്ധനവില വർധനയ്ക്ക് പുറമേ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വില വർധനയും. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726…
Read Moreസിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ അനുമതി
ബെംഗളൂരു: സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി. നാലാഴ്ചത്തേക്കാണ് അനുമതിയെന്നും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. അതിനുശേഷം കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടാൽ അനുമതി പിൻവലിക്കും. വെള്ളിയാഴ്ച മുതൽ അനുമതി പ്രാബല്യത്തിൽ വരും. മാളുകളിലെ മൾട്ടി പ്ലക്സുകളിലും അനുമതി ബാധകമാണ്. സാനിറ്റൈസർ ഉപയോഗവും മുഖാവരണം നിർബന്ധമാക്കലും തിയേറ്ററിൽ പ്രവേശിക്കുംമുമ്പ് ശരീരോഷ്മാവ് പരിശോധിക്കലുമുൾപ്പെടെയുള്ള നിബന്ധനകളോടൊണ് അനുമതി. പുതിയ മാർഗനിർദേശം വ്യാഴാഴ്ച പുറത്തിറക്കുമെന്നും സുധാകർ പറഞ്ഞു. തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ഇരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ കഴിഞ്ഞ ശനിയാഴ്ച…
Read Moreകളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി കൈമാറി മലയാളി യുവാവ്
ബെംഗളൂരു: പീനിയ ദാസറഹള്ളിയിൽ ബേക്കറി നടത്തുന്ന ആലപ്പുഴ സ്വദേശി ഗോപകുമാറാണ് വഴിയിൽനിന്ന് കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. പഴ്‌സിനുള്ളിലെ രേഖകളിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ രഘുറാമിന്റെ പഴ്‌സാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പഴ്‌സ് തിരിച്ചേൽപ്പിച്ചു. സ്വർണം പണയംവെച്ച് കിട്ടിയ 4000-ത്തോളം രൂപയും എ.ടി.എം. കാർഡും മറ്റ് രേഖകളുമാണ് പഴ്‌സിലുണ്ടായിരുന്നത്.
Read Moreവീണ്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർ സമരത്തിലേക്ക് ?
ബെംഗളൂരു: ഉറപ്പ് നൽകിയ ആനുകൂല്യങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല സമരം നടത്തുമെന്ന മുന്നറിയിപ്പുമായി കെ.എസ്.ആർ.ടി.സി അനുുബന്ധ കമ്പനികളിലെ ജീവനക്കാരുടെ സംഘടനകൾ. മുൻപ് സമരം നടത്തിയതിന് ശേഷം സർക്കാരിന്റെ ഉറപ്പ് ലഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗ് നേതാവ് കൊടിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു. സർക്കാർ ഈ രീതിയിൽ തൊഴിലാളികളെ അവഗണിക്കുകയാണെങ്കിൽ വീണ്ടും പണിമുടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 12 ന് തുടങ്ങിയ സമരം 4 ദിവസം നീണ്ടു നിന്നിരുന്നു. ജീവനക്കാരുടെ 10…
Read Moreലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവേശന, പാർക്കിംഗ് നിരക്കുകൾ ഉയർത്തി.
ബെംഗളൂരു: ഉദ്യാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ പ്രവേശന പാർക്കിംഗ് നിരക്കുകൾ ഉയർത്തി. മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 ൽ നിന്ന് 30 രൂപയാക്കി ഉയർത്തി. 12 വയസുവരെയുള്ള കുട്ടികൾക്കായിരുന്നു ഇതുവരെ സൗജന്യ പ്രവേശനം അത് 5 വയസിൽ താഴെയാക്കി നിജപ്പെടുത്തി 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 10 രൂപയുടെ ടിക്കറ്റ് എടുക്കണം. 12 വയസിന് മുകളിൽ ഉള്ളവർ 30 രൂപ നൽകണം. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് ആദ്യത്തെ 3 മണിക്കൂറിന് 25 രൂപയിൽ നിന്ന് 30…
Read Moreബി.ഡി.എ സ്ഥല വിവര രേഖകൾ തനിക്കു പോലും ലഭ്യമാക്കുന്നില്ല എന്ന് മുഖ്യമന്ത്രി.
ബെംഗളൂരു: ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികൾ തന്നെ പോലും സ്തബ്ധനാക്കിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇന്നലെ കർണാടക നിയമനിർമ്മാണ സഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ അറിയിച്ചതാണ് ഈ കാര്യം. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ തന്നിൽ നിന്നു പോലും മറച്ചു പിടിക്കുന്നതായി ആക്ഷേപമുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് കർണാടക ഹൗസിംഗ് ബോർഡ് ചെയർമാനും ബിജെപി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര…
Read More