പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ ;5 മരണം.

പൂണെ: കൊവിഷിൽസ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. 5 പേർ മരിച്ചു.നിർമാണത്തിലിരുന്ന പ്ലാൻ്റിൽ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്.6 പേരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽനിന്നാണ്. ഫയര്‍ഫോഴ്സിൻ്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാൻ്റിന് തീപിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കി.

Read More

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൈസൂരുവിനടുത്തുള്ള നഞ്ചൻകോടിൽ അപകടം നടന്നത്. സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ്‌ (22) ആണ് മരിച്ചത്. നിലമ്പൂർ സ്വദേശി സഹലിനാണ് (23) പരിക്കേറ്റത്. ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നറിയിപ്പുമായി കമ്പനികൾ

കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്; അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ മരുന്ന് കമ്ബനി മുന്നോട്ടുവെച്ചിരിക്കുന്നത്. വാക്സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പ് എടുക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതുകൂടാതെ ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്ബനി പ്രസിദ്ധീകരിച്ചു. ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്‌സ്‌ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ്…

Read More

നഗരത്തിൽ മഹാദേവപുര സോണിൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന അധികമാകുന്നു ; കാരണം ഇതാണ്.

ബെംഗളൂരു: സമീപകാലത്തായി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർദ്ധനവ് സൃഷ്ടിക്കുന്നു. നഗരപരിധിക്കുള്ളിലെ മഹാദേവപുര ഭാഗത്താണ് ഏറ്റവും കൂടുതൽ പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാദേവ പുരയ്ക്ക് പുറമേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബലന്തൂർ, ദൊഡ്ഡനക്കുന്തി, വരത്തൂർ, ഹൊറ മാവ്, ഹഗഡൂർ എന്നിവിടങ്ങളിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവാണ് പ്രധാനമായും രോഗബാധ നിരക്കിൽ വർധന ഉണ്ടാക്കിയതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോക്ടർ ബി കെ വിജേന്ദ്ര അഭിപ്രായപ്പെട്ടു. കോവിഡ മാനദണ്ഡങ്ങൾ പാലിക്കാത്തതും കുറഞ്ഞ…

Read More

ശിവമൊഗ്ഗയിലെ ഡോക്ടറുടെ മരണത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധമില്ല: ആരോഗ്യ വകുപ്പ്.

ബെംഗളൂരു : ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം സുബ്ബയ മെഡിക്കൽ കോളേജിലെ ഡോക്ടർ ജയപ്രകാശ് ടി.എ.യുടെ മരണത്തിന് കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹൃദയ സ്തംഭനമാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രാജേഷ് സുരഗി ഹള്ളി അറിയിച്ചു. 2 ദിവസം മുൻപ് കോവിഷീൽഡ് വാക്സിൻ എടുത്തതിന് ശേഷവും ഡോ: ജയപ്രകാശ് മെഡിക്കൽ കോളേജിൽ ക്ലാസുകൾ എടുത്തിരുന്നു. ബുധനാഴ്ച രാവിലെ നെഞ്ചുവേദന വരികയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയും മുൻപ് ഒരു ബൈപാസ് സർജ്ജറ്റി കൂടെ…

Read More

സ്കൂൾ ഫീസ് 30% വരെ കുറക്കണം; നിർദേശം സമർപ്പിച്ചു.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന രക്ഷിതാക്കൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്, സ്വകാര്യ സ്കൂൾ ഫീസ് 25-30% വരെ കുറക്കാൻ ആവശ്യപ്പെടുന്നതടക്കം ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കാറിന് സമർപ്പിച്ചു. 2-3 ദിവസങ്ങളിൽ ഈ നിർദേശങ്ങളിൽ സർക്കാർ തലത്തിൽ നിന്ന് തീരുമാനമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോവിഡിനെ തുടർന്ന് എതാനും മാസങ്ങളായി ഓൺലൈൻ ക്ലാസുകൾ മാത്രം നടന്നതിനാലാണ് നിരക്കിളവിന് നിർദ്ദേശം ഉണ്ടായത്. കൂടുതൽ ഫീസ് പിരിച്ച വിദ്യാലയങ്ങൾ തിരിച്ച് കൊടുക്കുകയോ അടുത്ത വർഷത്തെ ഫീസിൽ വകയിരുത്താനോ നിർബന്ധിതരാകും. മുൻപ്…

Read More

ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 501 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.665 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.59 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 665 ആകെ ഡിസ്ചാര്‍ജ് : 913677 ഇന്നത്തെ കേസുകള്‍ : 501 ആകെ ആക്റ്റീവ് കേസുകള്‍ : 7697 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12185 ആകെ പോസിറ്റീവ് കേസുകള്‍ : 933578 തീവ്ര പരിചരണ…

Read More

മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പൂര്‍ത്തിയാക്കി

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയും സി.ഡി വിവാദവും എല്ലാം നിലനില്‍ക്കെ മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പൂര്‍ത്തിയാക്കി. ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ഏഴ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളിലുണ്ടായ കലഹം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സി.ഡിക്കാണിച്ച് മുഖ്യമന്ത്രിയെ ബ്ലാക് മെയില്‍ ചെയ്താണ് മന്ത്രിസ്ഥാനം നേടിയെടുത്തതെന്ന് ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രനേതൃം ഇടപെടണമെന്ന് ആവശ്യപ്പെട്ട് 15 വിമത എം.എല്‍.എമാര്‍ ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുകയാണ്. മുതിര്‍ന്ന മന്ത്രിമാരെ ഒഴിവാക്കി, ചെറുപ്പക്കാര്‍ക്ക് ക്യാബിനെറ്റില്‍ ഇടം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.…

Read More

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1996-ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.

Read More

ടെക്കിയായ മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകി പിതാവ്…

ബെംഗളൂരു : സ്വന്തം മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ പിതാവ് പിടിയിൽ. ജനുവരി 12 നാണ് തൻ്റെ മൂത്ത മകൻ ടെക്കിയായ കൗശലിനെ കാണാനില്ല എന്ന പരാതി ബിസിനസുകാരനായ കേശവ് പ്രസാദ് അടുത്ത പോലീസ് സ്റ്റേഷനിൽ നൽകിയത്. അതേ ദിവസം തന്നെ എലമല്ലപ്പ തടാകത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയും തുറന്ന് നോക്കിയപ്പോൾ ഒരു യുവാവിൻ്റെ ശരീര ഭാഗങ്ങൾ ആണ് എന്ന് തിരിച്ചറിയുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം…

Read More
Click Here to Follow Us