നഗരത്തിൽ വച്ച് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കുപറ്റിയ യുവാവ് ചികിൽസാ സഹായം തേടുന്നു.

ബെംഗളൂരു: കേരളത്തിലെ ആലപ്പുഴ ചാരുമ്മൂട് സ്വദേശിയായ മുഹമ്മദ് അൽ ഫഹദ് കഴിഞ്ഞ 15 ന് നഗരത്തിൽ വച്ചുണ്ടായ ഒരു അപകടത്തിൽ ഗുരുതരാവസ്ഥയിൽ യശ്വന്ത് പുര സ്പർശ് ആശുപത്രിയിൽ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ചികിൽസക്ക് 15 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുന്നു. ബെംഗളൂരു വാർത്തയുടെ പ്രതിനിധികൾ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയ വിവരമാണ് ഇത്. സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വന്ന് ഈ യുവാവിൻ്റെ ചികിൽസാ സഹായത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ഫസലിൻ്റെ മാതാവിൻ്റെ അക്കൗണ്ട് നമ്പർ താഴെ നൽകുന്നു.

Read More

കോവിഡ് പ്രതിരോധ കുത്തിവെപ്പ്;മുന്നിൽ നമ്മ കർണാടക തന്നെ…

ബെംഗളൂരു : രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ കുത്തിവെപ്പ് എടുത്ത സംസ്ഥാനമായി കർണാടക തന്നെ മുന്നിൽ. ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ കുടുംബ കാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം ഇതുവരെ കർണാടകയിൽ 182503 ഡോസ് മരുന്ന് കുത്തിവച്ചു. ആന്ധ്രാപ്രദേശ് (127726), ഒഡീഷ (121004), തെലങ്കാന (102724) എന്നിവർ കർണാടകക്ക് തൊട്ടു പിന്നിൽ ഒരു ലക്ഷത്തിൽ അധികം ഡോസുകൾ കുത്തി വച്ചിട്ടുണ്ട്. കേരള 46970 കുത്തിവെപ്പുകൾ നടത്തി. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർത്ത് രാജ്യത്ത്…

Read More

ശ്രീരാമജന്മഭൂമിക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു.

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു. ചൊക്ക സാന്ദ്ര വിദ്യാനഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജനടത്തി ക്ഷേത്ര പൂജാരിയിൽ നിന്നും ചൊക്ക സാന്ദ്ര വസതി പ്രമുഖ് ജ്യോതിഷ്,അജയ് എന്നിവർ രസീത് ഏറ്റു വാങ്ങി.

Read More

മാനവികതയുടെ കാവലായ് ചുവപ്പിന്റെ കൂട്ടായ്മ രണ്ടാം വർഷത്തിലേക്ക്.

ബെംഗളൂരു : ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന’ചുവപ്പിന്റെ കാവൽക്കാർ’ നവമാധ്യമ ഇടതു കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. എസ്എഫ്ഐ ദേശീയ പ്രസിഡണ്ട് വിപി സാനു മുഖ്യപ്രഭാഷണം നടത്തി. ദേശീയതലത്തിൽ ഫാസിസത്തിനെതിരായ പോരാട്ടത്തിലൂടെ ഇടതുപക്ഷം ഉയിർത്തെഴുന്നേൽക്കുകയാണെന്ന് വി.പി സാനു ചൂണ്ടിക്കാട്ടി. പോരാട്ടത്തിലും പ്രതിരോധത്തിലും സേവനരംഗത്തും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ പോയവർഷത്തിൽ ബെംഗളൂരു മലയാളികൾക്കിടയിൽ വേറിട്ട സാന്നിധ്യമാവാൻ കൂട്ടായ്മക്ക് സാധിച്ചുവെന്ന് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഷാജി കോട്ടയം പറഞ്ഞു. ആർ വി ആചാരി,എ ഗോപിനാഥ്, സി.കുഞ്ഞപ്പൻ, കെ ആർ കിഷോർ, ടി.എം ശ്രീധരൻ എന്നിവർ കൂട്ടായ്മക്ക് ആശംസകളർപ്പിച്ചു. ആഘോഷയോഗത്തിൽ ഗോപകുമാർ വെട്ടിയാർ സ്വാഗതം…

Read More

എന്താ അഭിനയം ! വ്യാജമായി കുത്തിവെപ്പ് എടുക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

ബെംഗളൂരു : രാജ്യത്ത് തന്നെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദ്യഘട്ടത്തിൽ കോവിഡ് കുത്തിവെപ്പ് നൽകുന്നത്. അതേ സമയം വ്യാജമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തുമക്കുരുവിലെ ആരോഗ്യ വകുപ്പ് ഡോക്ടർമാർ ആണ് ഇവർ. രജനി, നാഗേന്ദ്രപ്പ എന്നിവർ കുത്തിവെപ്പ് നടത്തുന്ന പോലെ അഭിനയിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒരു നഴ്സ് നഴ്സ് കൈയിൽ കുത്തിവെപ്പ് നൽകുന്ന പോലെ അഭിനയിക്കുമ്പോൾ ആരോഗ്യ പ്രവർത്തക കൈ കൊണ്ട്…

Read More

ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; മണിക്കൂറുകൾക്കുള്ളിൽ പ്രതികള്‍ പിടിയിൽ

ഹൊസൂർ: കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്. പട്ടാപ്പകൽ കവർച്ച നടത്തിയ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാർ ഓഫീസ് തുറന്നപ്പോൾ ഇടപാട് നടത്താനെന്ന വ്യാജേന കവർച്ചാ സംഘം സ്ഥാപനത്തിൽ കയറുകയായിരുന്നു. പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകൾ…

Read More

ക്രൂരമായി റാഗ് ചെയ്ത ഒൻപത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ക്രൂരമായി റാഗ് ചെയ്ത ഒൻപത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരുവിലെ ശ്രീനിവാസ് കോളേജിലെ ഒന്നാംവർഷ ബി.ഫാം. വിദ്യാർഥി കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയർ വിദ്യാർഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവൻ വിദ്യാർഥികളും…

Read More

മഴ പെയ്തില്ലെങ്കിൽ അത് കർണാടകയിൽ”വ്യവസായ”ത്തെ ബാധിക്കും; എന്നാൽ കേരളത്തിൽ വ്യവസായത്തെ ബാധിക്കില്ല… പഠിക്കാം ഒരു കന്നഡ വാക്ക്”വ്യവസായ”.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിലവാക്കുകളുടെ ഒരേ അർത്ഥമാണ് അതേ സമയം, ചില വാക്കുകൾക്ക് മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യത്യസ്ഥ അർത്ഥമാണ്, അങ്ങനെ ഉള്ള ഒരു കന്നഡ പദം ഇന്ന് പരിചയപ്പെടാം. വ്യവസായ – വ്യവസായം എന്നതിന് മലയാളത്തിൽ അർത്ഥം “ഇൻഡസ്ട്രി” എന്നാണ്, വ്യവസായ ശാല, വ്യവസായി, വ്യവസായ അന്തരീക്ഷം, കുടിൽ വ്യവസായം, വ്യാവസായികം അങ്ങനെ നിരവധി പദങ്ങളും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ “വ്യവസായ”മല്ല കന്നഡ (തമിഴിലേയും) വ്യവസായം. ഇവിടെ വ്യവസായ എന്ന വാക്കിനർത്ഥം കൃഷി (അഗ്രികൾചർ)എന്നാണ്, കൃഷി…

Read More
Click Here to Follow Us