ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന വാക്സിന് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വാക്സിന് കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്.
ലോകത്തിന് ഇന്ത്യ മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Launch of the #LargestVaccineDrive. Let us defeat COVID-19. https://t.co/FE0TBn4P8I
— Narendra Modi (@narendramodi) January 16, 2021
വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു.
ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വാക്സിന് വേണ്ടി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് ചിലവ് കേന്ദ്രം വഹിക്കും.
വാക്സിനേഷന് ഘട്ടത്തിലും ജാഗ്രത കൈവിടരുത്. വിദേശ വാക്സിനെക്കാള്‍ വിലക്കുറവാണ് ഇന്ത്യയുടെ വാക്സിന്.
കുത്തിവയ്പ്പിന് ശേഷം രണ്ടാഴ്ച കഴിഞ്ഞേ ഫലം കാണുകയുളളൂ. ഒരു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ സ്വീകരിക്കണമെന്നും മോദി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി മുപ്പത് കോടിയോളം ജനങ്ങള്‍ക്കാണ് വാക്സിന് നല്‍കുന്നത്. ഇത് രാജ്യ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
ലോകത്ത് ഇതുവരെ കൊവിഡ് വാക്സിന് നല്‍കിയത് മൂന്നു കോടി പേര്‍ക്കാണ്. എന്നാല്‍ രാജ്യത്ത് ഇന്ന് തന്നെ മൂന്നു കോടി പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുകയാണ്. വാക്സിനുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങള്‍ കണക്കിലെടുക്കരുത്.
ആദ്യ ഡോസ് കഴിഞ്ഞാലും മാസ്ക് മാറ്റരുതെന്നും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കണം. കൊവിഡ് പ്രതിരോധത്തിനുളള ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാകുന്നു.
അത് മറ്റ് രാജ്യങ്ങള്‍ക്കും കൊടുക്കാനും സാധിക്കുന്നു. കൊവിഡ് പ്രതിരോധത്തിലും രാജ്യം ആത്മനിര്‍ഭര്‍ ഭാരത് കരസ്ഥമാക്കി. കൊവിഡ് കാലത്ത് ജനങ്ങള്‍ ഒരുപാട് ദുരിതം അനുഭവിച്ചു. വയോജനങ്ങള്‍ ഉറ്റവരില്ലാതെ ബുദ്ധിമുട്ടി.
ആയിര കണക്കിനുകളാണ് അവരുടെ ജീവന് ബലി നല്‍കിയത്. വാക്സിന് അവര്‍ക്കുളള ആദരാഞ്ജലി കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപനം എളുപ്പമായിരുന്നില്ല. എല്ലാ കൃത്യമായി നടക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്തു. കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യ നിര്‍മ്മിക്കും. 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്ന് എത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായാണ് നേരിട്ടത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ എത്തിച്ചു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലേക്ക് തിരികെയെത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കർണാടകയിൽ മുഖ്യമന്ത്രി യെദിയൂരപ്പ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് ഉൽഘാടനം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.