ബെംഗളൂരു: ഇന്നുമുതൽ വിദേശത്തുനിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയതോടൊപ്പം പാലിക്കേണ്ട നിബന്ധനകളും കേന്ദ്ര സർക്കാർ പുറത്തിറക്കി.
യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നുമുതൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികർ എഴു ദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ് എന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിബന്ധനയിൽ നിഷ്കർഷിക്കുന്നു.
വിമാനത്താവളത്തിൽ വച്ച് നടത്തുന്ന പരിശോധനയിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയാലും ഏഴുദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ്. തുടർന്ന് ഏഴുദിവസം സ്വവസതിയിൽ ഏകാന്തവാസം തുടരണം എന്നും നിബന്ധനയുണ്ട്.